Tuesday 26 April 2016

ഇറച്ചിക്കും മുട്ടയ്ക്കും പൗള്‍ട്രി ഫാമിംഗ്

മനുഷ്യന്റെ ഉപയോഗത്തിനുള്ള ഇറച്ചിക്കും മുട്ടയ്ക്കുമായി പക്ഷികളെ വളര്‍ത്തുന്നതിനെ പൗള്‍ട്രി ഫാമിംഗ് എന്നു പറയുന്നു. കോഴി, കാട, ടര്‍ക്കി, താറാവ്, വാത്ത തുടങ്ങിയ പക്ഷികളാണ് പൗള്‍ട്രി ഫാമിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടുക.

വലിയ അളവില്‍ പക്ഷികളെ ഇണക്കി വളര്‍ത്തുന്നത് പൗള്‍ട്രി വിഭാഗത്തില്‍ പെടുമെങ്കിലും ഇന്ന് കോഴികളെയാണ് പൗള്‍ട്രി ഫാമിംഗില്‍ പലപ്പോഴും അര്‍ഥമാക്കുന്നത്. തീറ്റയെ വളരെവേഗം പ്രോട്ടീനായി മാറ്റാനുള്ള കഴിവാണ് കോഴികള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ കോഴി, താറാവ്, കാട എന്നിവയെ വാണിജ്യാടിസ്ഥാനത്തില്‍ മുട്ടയ്ക്കും ഇറച്ചിക്കുമായി വളര്‍ത്തിവരുന്നു. ടര്‍ക്കികളും ഗിനികളും മുട്ടയുടെ കാര്യത്തില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും ഇറച്ചിയാവശ്യത്തിന് ഉപയോഗിച്ചുവരുന്നു. പൗള്‍ട്രി വിഭാഗത്തില്‍ 90 ശതമാനവും കോഴിയാണ്.

Thursday 21 April 2016

മുയല്‍ വളര്‍ത്താം, ഈസിയായി

1970കളിലാണ് മികച്ച തീറ്റപരിവര്‍ത്തനശേഷിയും അത്യുത്പാദനശേഷിയുമുള്ള വിദേശയിനം മുയലുകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. തൊഴിലില്ലായ്മ രൂക്ഷമായിരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഒരു വരുമാനമാര്‍ഗം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, ന്യൂസിലന്‍ഡ് വൈറ്റ് തുടങ്ങിയ വിദേശ ഇനം മുയലുകളെ ഇന്ത്യയിലെത്തിച്ചത്. കേരളത്തില്‍ വ്യാവസായികമായി മുയല്‍വളര്‍ത്തല്‍ ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ടിലേറെ ആയിട്ടില്ല.

Friday 15 April 2016

വീട്ടിലേക്കുള്ള മീന്‍ മുറ്റത്തുനിന്ന്‌

നട്ടല്ലുള്ള ജീവികളില്‍ ഏറ്റവും താഴേക്കിടയിലാണ് ജലജീവികളായ മത്സ്യങ്ങളുടെ സ്ഥാനം. ശീതരക്തമുള്ള ഇവര്‍ക്ക് തോണി പോലെ രണ്ടറ്റവും കൂര്‍ത്ത ആകൃയുള്ള ശരീരം നല്കി പ്രകൃതി ഇവയെ സംരക്ഷിച്ചുപോരുന്നു. ഏകദേശം 28,000 സ്പീഷിസുകളാണ് മത്സ്യകുടുംബത്തിലുള്ളത്. എന്നാല്‍, ഭക്ഷ്യയോഗ്യമായവ വളരെ ചുരുക്കമാണ്. ഇവയില്‍ ശുദ്ധജലത്തില്‍ വളരുന്നവയുടെ എണ്ണവും വിരളം.

Friday 8 April 2016

അറിയാം അയല്‍ സംസ്ഥാനങ്ങളിലെ പോളിഹൗസ് കൃഷി

പോളിഹൗസ് കൃഷി നഷ്ടമാണെന്ന അഭിപ്രായം വ്യാപകമാണ്. എന്നാല്‍ ഇങ്ങനെയൊരു അഭിപ്രായത്തിലെത്തുന്നതിനു മുമ്പ് തമിഴ്‌നാട്ടിലെ ഹൊസൂര്‍ പോലുള്ള സ്ഥലങ്ങളിലെ അനുഭവങ്ങള്‍ക്കൂടി അറിയുന്നത് നന്നായിരിക്കും.  ജില്ലാ ഹോര്‍ട്ടി കോര്‍പ്പ് മിഷനുകളുമായി ബന്ധപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കും. കേരളത്തിലെ 10 സെന്റ് വലുപ്പമുള്ള പോളിഹൗസ് കണ്ടുശീലിച്ചവര്‍ക്ക് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോളിഹൗസുകള്‍ കണ്ടാല്‍ കൗതുകവും ആശ്ചര്യവുമായിരിക്കും.

Thursday 7 April 2016

കുപ്പിക്കുള്ളിലും തേന്‍ നിറയ്ക്കാം

ഐബിന്‍ കാണ്ടാവനം


തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്‌കരിക്കാനും തേനീച്ചകള്‍ ചെയ്യുന്ന അധ്വാനത്തിന്റെ ഇരട്ടിയിലധികമാണ് മെഴുകുണ്ടാക്കുന്നതില്‍ തേനീച്ചയ്ക്ക് ചെയ്യേണ്ടിവരിക. അതുകൊണ്ടുതന്നെ തേനീച്ചക്കോളനികള്‍ ലാഭകരമായി പ്രവര്‍ത്തിക്കമെങ്കില്‍ തേനടയ്ക്ക് ഇളക്കംതട്ടാത്തവിധത്തില്‍ തേന്‍ ശേഖരിക്കണം. ഇതാണ് തേനീച്ച പരിപാലനത്തിലെ പൊതു രീതി. എന്നാല്‍ തേനീച്ച കോളനികളിലെ സൂപ്പര്‍ ചേംബറില്‍ ഫ്രെയിമിനു പകരം ചില്ലു ഭരണികള്‍ വച്ച് പുതിയ പരീക്ഷണം നടത്തുകയാണ് കോട്ടയം ജില്ലയിലെ പാലായിലുള്ള വലിയമുറത്താങ്കല്‍ ബിജു.

പാറിപ്പറന്ന് പക്ഷികള്‍; ഇത് സിബിയുടെ ലോകം

ഐബിന്‍ കാണ്ടാവനം

വീടിനു ചുറ്റും നിരന്നിരിക്കുന്ന എട്ടോളം ഷെഡുകള്‍. ഓരോ ഷെഡിലും ആറു മുതല്‍ 12 വരെ ചെറു കൂടുകള്‍. ചെറിയ ബഡ്‌ജെറിഗാറുകള്‍ തുടങ്ങി ഫെസന്റ് വരെയുള്ള വിവിധയിനം പക്ഷികള്‍. ആകെ എണ്ണമെടുത്താല്‍ മുന്നൂറോളം വരും. ഇതാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള മേവിടയിലെ പുറ്റനാനിക്കല്‍ സിബിയുടെ ലോകം. 15 വര്‍ഷംമുമ്പ് ചെറിയ രീതിയില്‍ അലങ്കാര പക്ഷികള്‍ വളര്‍ത്തിയാണ് തുടക്കം. ഓരോന്നിലും കിട്ടുന്ന അനുഭവപരിചയത്തില്‍ പതിയെ വിപുലീകരിച്ചു.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...