
വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ എടുത്തു മടിയില്‍ വയ്ക്കാനും അവയെ ഒന്നു തൊട്ടു തലോടാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. വീടിനുള്ളില്‍ എവിടെയും ഓടിക്കളിക്കാനും വീട്ടംഗങ്ങളോടൊപ്പം കളിച്ചുല്ലസിക്കാനും പൂച്ചകള്‍ക്ക് എപ്പോഴും അനുമതിയുണ്ട്. എന്നാല്‍, വീടിനകത്തേക്ക് അനുമതി നിഷേധിക്കപ്പെട്ട ഒരു വിഭാഗം അരുമ മൃഗങ്ങളും മിക്ക വീടുകളിലുമുണ്ടാകും. അതെ, നമ്മുടെ വീടിനു കാവല്‍ക്കാരായ ശ്വാനവീരന്മാര്‍ തന്നെ.
