മറ്റു ജീവിവര്‍ഗങ്ങളിലില്ലാത്ത സവിശേഷതകള്‍
1. മധ്യകര്‍ണത്തില്‍ മൂന്ന് അസ്ഥികള്‍.2. ശരീര രോമങ്ങള്‍.
3. ക്ഷീരഗ്രന്ഥികള്‍.
എല്ലാ സസ്തനികളുടെയും വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ശരീരത്തില്‍ രോമങ്ങള്‍ ഉണ്ടാവാറുണ്ട്. കൂടുതല്‍ ഇനങ്ങള്‍ക്ക് ജീവിതകാലം മുഴുവനും ശരീരത്തില്‍ രോമങ്ങളുണ്ടാകും. ജലത്തിലെ സസ്തനികളായ തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും ഭ്രൂണാവസ്ഥയില്‍ ശരീരത്തില്‍ രോമങ്ങളുണ്ട്. കെരാറ്റിന്‍ എന്ന പ്രോട്ടീന്‍കൊണ്ടാണ് സസ്തനികളുടെ രോമങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. സസ്തനികളുടെ ശരീരത്തിലെ രോമാവരണത്തിന് നിരവധി ധര്‍മങ്ങളുണ്ട്.
