Showing posts with label rabbit breeding. Show all posts
Showing posts with label rabbit breeding. Show all posts
Sunday, 3 March 2019
മുയലുകള്‍ തനിയെ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കുമോ?
പലരും ചോദിക്കുന്ന ചോദ്യമാണിത്. പുല്ലുകൊണ്ട് മെത്ത ഒരുക്കി പ്രസവിക്കുന്ന മുയലുകള്‍ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കാതിരിക്കില്ല. പ്രസവശേഷമാണ് മിക്ക അമ്മ മുയലുകളും രോമം പറിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.
പിടിച്ചുകുടിപ്പിക്കണോ?
മുയലുകള്‍ സാധാരണ പുലര്‍കാലങ്ങളിലോ രാത്രിയിലോ ആണ് കുഞ്ഞുങ്ങളെ മുലയൂട്ടുക. അതുകൊണ്ടുതന്നെ പകല്‍ മുലയൂട്ടുന്നത് നമുക്ക് കാണാന്‍ കഴിയില്ല. പാലൂട്ടുന്നില്ല എന്ന് തെറ്റിദ്ധരിച്ച് അവയെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ മുലയില്‍ വച്ച് മുലയൂട്ടുന്ന രീതി പലരും അവലംബിക്കാറുണ്ട്. എന്നാല്‍, ഇത് അമ്മമുയലിനെ കൂടുതല്‍ ഭയപ്പെടുത്തുകയും പിന്നീട് തനിയെ മുലകൊടുക്കാന്‍ മടികാണിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. സാധാരണ വൈകുന്നേരങ്ങളിലോ പുലര്‍ച്ചെയോ ആണ് മുയലുകള്‍ പ്രസവിക്കുക. പിറ്റേന്ന് കുഞ്ഞുങ്ങളുടെ വയര്‍ നിറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുക. വയര്‍ നിറയെ പാലുകുടിച്ച കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങുന്നതു കാണാം. എന്നാല്‍, പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകും. കൂടാതെ നന്നായി ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥത കാണിക്കുന്നതും കാണാം.
Sunday, 13 January 2019
മുയലുകളുടെ ഗര്‍ഭനിര്‍ണയം
മുയല്‍വളര്‍ത്തല്‍ ലാഭകരമാക്കാന്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ് അവയുടെ പ്രജനനം. കൃത്യമായ ഇടവേളകളില്‍ കുഞ്ഞുങ്ങളെ ലഭിച്ചാല്‍ ലാഭം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇണചേര്‍ത്തുകഴിഞ്ഞാല്‍ മുയലുകള്‍ ഗര്‍ഭിണി ആണോ എന്നു പരിശോധിച്ചറിയേണ്ടത് അത്യാവശ്യമാണ്. എങ്ങനെ മുയലുകള്‍ ഗര്‍ഭിണി ആണോ എന്ന് പരിശോധിക്കാം... വീഡിയോ കാണുക...
Wednesday, 21 November 2018
Thursday, 23 November 2017
മുയല്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങള്‍
പതുപതുത്ത രോമങ്ങള്‍ക്കൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന മൃഗമാണ് മുയല്‍. കൊഴുപ്പു കുറഞ്ഞ മാസവും ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. ചുരുങ്ങിയ സ്ഥലത്ത് വലിയ പരിചരണമില്ലാതെ വളര്‍ത്തുകയും ചെയ്യാം. മുയല്‍ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളര...
