മുയല്‍ വളര്‍ത്തുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. മുക്ക്, ചെവി, നഖങ്ങള്‍ക്കിടയില്‍ എന്നിവിടങ്ങളിലാണ് സാധാരണ ഈ രോഗം കാണുക. രോഗബാധയേറ്റാല്‍ ആ ഭാഗങ്ങളിലെ രോമം പൊഴിഞ്ഞ് മുറിവുണ്ടാകും. ചില സാഹചര്യങ്ങളില്‍ രക്തവും വരാറുണ്ട്. പകരുന്ന രോഗമായതിനാല്‍ അതീവ ശ്രദ്ധ ആവശ്യമാണ്. രോഗബാധയേറ്റതിനെ മാറ്റിപ്പാര്‍പ്പിക്കുകയും പ്രതിവിധി തേടുകയും വേണം.
Saturday, 27 February 2016
Thursday, 25 February 2016
പരാദാക്രമണം മത്സ്യങ്ങളില്‍
Tuesday, 23 February 2016
പോളിഹൗസ് ചരിത്രത്തിലൂടെയും ശാസ്ത്രത്തിലൂടെയും ഒരു യാത്ര
ഐബിന്‍ കാണ്ടാവനം
കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാര്‍ഷിക വികളെ ബാധിച്ചു തുടങ്ങിയപ്പോഴാണ് ഇന്ത്യയിലെ കര്‍ഷകര്‍ നൂതന കാര്‍ഷിക രീതികളിലേക്ക് തിരിഞ്ഞത്. കാര്‍ഷിക ഉപകരണങ്ങള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടായെങ്കിലും കാലാവസ്ഥ പലപ്പോഴും കര്‍ഷകരെ കടക്കെളിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടു. ഈ സാഹചര്യത്തിലാണ് ഏതു കാലാവസ്ഥയിലും ചെടികള്‍ക്ക് സ്ഥിരമായ കാലാവസ്ഥ നല്കുന്ന ഹരിതഗൃഹങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങിയത്. ഇന്ത്യയില്‍ ഈ രീതി പിന്തുടരാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടില്‍ കൂടുതലായിട്ടില്ല. ഇപ്പോള്‍ പോളിത്തീന്‍ ഷീറ്റുപയോഗിച്ചു നിര്‍മിക്കുന്ന ഇത്തരം ഹരിതഗൃഹങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാണ്. കേരളത്തില്‍ ഈ രീതി സ്വീകരിച്ചിട്ട് ഒരു പതിറ്റാണ്ട് ആവുന്നതേയുള്ളൂ.

Monday, 22 February 2016
റെഡ് ബെല്ലിയെ വളര്‍ത്താം- ഈസിയായി
ഭക്ഷണാവശ്യത്തിനു സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നത് കഴിക്കാന്‍ ഒരു പ്രത്യേക രുചിയാണ്. അത് ഒരിക്കലും മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്ന ഭക്ഷ്യവസ്തുക്കളില്‍നിന്നു കിട്ടാറില്ല. ഒരുപക്ഷേ ഈ രുചിക്ക് മാധുര്യം പകരുന്നത് നമ്മുടെതന്നെ നെറ്റിയിലെ വിയര്‍പ്പിന്റെ ഫലമായതിനാലാണ്. പച്ചക്കറികളുടെ കാര്യംപോലെതന്നെയാണ് മത്സ്യം വളര്‍ത്തലിന്റെ കാര്യവും. പരിമിതമായ സ്ഥലത്ത് കുറച്ചു മീനുകളെ മാത്രമേ വളര്‍ത്താന്‍ കഴിയൂ എങ്കിലും അത് മനസിന് കുളിര്‍മ നല്കുന്ന ഒന്നാണ്.
Friday, 19 February 2016
വേനല്‍ക്കാല പരിചരണം മത്സ്യക്കുളങ്ങളില്‍
മത്സ്യങ്ങള്‍ക്ക് നല്കുന്ന തീറ്റയാണ് പലപ്പോഴും അവയുടെ നാശത്തിനുതന്നെ കാരണമാകുന്നത്. മത്സ്യങ്ങള്‍ക്ക് തീറ്റ നല്കുന്ന അളവില്‍ എപ്പോഴും ശ്രദ്ധ ആവശ്യമാണ്. നല്കുന്ന തീറ്റ അല്പം കുറഞ്ഞാലും ബാക്കി കിടക്കാതെ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ബാക്കിയായ തീറ്റ കുളത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞ് അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതങ്ങള്‍ പുറംതള്ളാം. ഇത് മീനുകളുടെ വളര്‍ച്ചയെയും ജീവനെയും പ്രതികൂലമായി ബാധിക്കും.
Saturday, 13 February 2016
തേനീച്ച: കണ്ടുപഠിക്കേണ്ട ജീവി സമൂഹം
സദാ സമയവും കര്‍മനിരതരായിരികുന്ന ജീവിസമൂഹമാണ് തേനീച്ചകള്‍. തങ്ങളുടെ ജോലികള്‍ എപ്പോഴും കൃത്യതതയോടെ മടികൂടാതെ ചെയ്തുതീര്‍ക്കുന്ന അവരെ വേണമെങ്കില്‍ മനുഷ്യര്‍ക്ക് മാതൃകയാക്കാവുനനതാണ്. തേനീച്ചകളെക്കുറിച്ചാവട്ടെ ഈ ലക്കം.
എപിസ് വര്‍ഗത്തില്‍ പ്രധാനമായും നാല് ഉപവര്‍ഗങ്ങളില്‍പ്പെട്ട തേനീച്ചകളാണ് ഭൂമുഖത്തുള്ളത്.
എപിസ് വര്‍ഗത്തില്‍ പ്രധാനമായും നാല് ഉപവര്‍ഗങ്ങളില്‍പ്പെട്ട തേനീച്ചകളാണ് ഭൂമുഖത്തുള്ളത്.
Thursday, 4 February 2016
വരൂ നമുക്ക് അടുക്കളക്കുളം നിര്‍മിക്കാം
ഒരുവന് ഒരു മത്സ്യം നല്കിയാല്‍ അത് അവന് ഒരു ദിവസത്തെ ആഹാരമാകും. പകരം മത്സ്യത്തെക്കുറിച്ച് പഠിപ്പിച്ചാലോ, അത് അവനു ജീവിതാവസാനം വരെയും ആഹാരമാകുന്നു എന്നാണ് ചൈനീസ് പഴമൊഴി. ചിന്തകള്‍ക്കു വിധേയമാക്കേണ്ട ആശയം പറയാവുന്ന ഈ വാക്കുകള്‍ മത്സ്യകൃഷിയുടെ പ്രാധാന്യത്തെയാണ് വിളിച്ചോതുന്നത്. വാണിജ്യപരമായി കൃഷിചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറികളിലും മത്സ്യത്തിലുമൊക്കെ മലയാളി സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യകത ഏറിവരുന്നുണ്ട്.
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളര...