Showing posts with label fish farming. Show all posts
Showing posts with label fish farming. Show all posts

Sunday, 17 March 2019

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. അതുപോലെ ഗപ്പികളെ വളര്‍ത്തി മികച്ച വരുമാനം നേടുന്നവരും നമുക്കിടയിലുള്ള. കോട്ടയം പാറമ്പുഴ സ്വദേശി ജോഷി ജേക്കബിന്റെ ഗപ്പിവിശേഷങ്ങളാണ് ഇത്തവണ കാര്‍ഷികക്കാഴ്ചകള്‍ പങ്കുവയ്ക്കുന്നത്.

ജോഷിയുടെ ഗപ്പി പരിചരണരീതികള്‍ കാണാന്‍ ചുവടെയുള്ള ലിങ്കില്‍ പ്രവേശിക്കുക.


Thursday, 22 November 2018

തിലാപ്പിയ മത്സ്യങ്ങളുടെ മേല്‍ച്ചുണ്ട് മുറിച്ചുമാറ്റുന്നു

പെണ്‍മത്സ്യങ്ങളെ ആക്രമിക്കാതിരിക്കാനാണ് ആണ്‍മത്സ്യങ്ങളുടെ മേല്‍ച്ചുണ്ട് മുറിച്ചുകളയുന്നത്. ബ്രീഡിംഗിനായി വലിയ ടാങ്കുകളില്‍ വളര്‍ത്തുമ്പോള്‍ പെണ്‍മത്സ്യങ്ങളെ ആണ്‍മത്സ്യങ്ങള്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കാറുണ്ട്.  വീഡിയോ കാണാം.


Wednesday, 21 November 2018

വാക വരാല്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്‌


വാക വരാല്‍ കുഞ്ഞുങ്ങള്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ ഫിഷ് ഫാമില്‍ വില്പനയ്ക്ക് തയാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് വീഡിയോയില്‍ നല്കിയിട്ടുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

Monday, 27 August 2018

മത്സ്യക്കര്‍ഷകനും വേണം കൈത്താങ്ങ്


കനത്ത മഴയും പ്രളയവും തുടച്ചുനീക്കിക്കൊണ്ടുപോയത് കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന മത്സ്യക്കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. കര്‍ഷകരുടെ ജലാശയങ്ങളിലെയും അക്വേറിയങ്ങളിലെയും മത്സ്യങ്ങള്‍ ഉപയോഗിച്ച് പ്രളയം നദികളെ മത്സ്യസന്പന്നമാക്കി. ചെറുമീനുകള്‍ മുതല്‍ ഭീമാകാരന്മാരായ അരാപൈമയും അലിഗേറ്റര്‍ ഗാറുകളുമൊക്കെ ഇതില്‍ ഉള്‍പ്പെടും.





Friday, 16 February 2018

കൃത്രിമ പ്രജനനം എന്ത്, എന്തിന്?

വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യകൃഷിയില്‍ പ്രധാനപ്പെട്ടതാണ് ആവശ്യസമയത്ത് കുഞ്ഞുങ്ങളുടെ ലഭ്യത. പലപ്പോഴും കര്‍ഷകന്‍ ആവശ്യപ്പെടുന്ന സമയത്ത് കുഞ്ഞുങ്ങളെ കിട്ടാതെ വരുന്നുണ്ട്. മത്സ്യങ്ങള്‍ പ്രധാനമായും കാലാവസ്ഥ, ജലം, ഭക്ഷണം എന്നിവയൊക്കെ ബന്ധപ്പെടുത്തിയാണ് പ്രജനനത്തിന് തയാറാകുന്നത്. ഇത് സീസണ്‍ അനുസരിച്ചുള്ള സ്വാഭാവിക പ്രജനനം. നിയന്ത്രിത സാഹചര്യങ്ങളില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ അനുകൂല സാഹചര്യങ്ങള്‍ ലഭിക്കാതെ പ്രജനനത്തിനു തയാറാവില്ല. അവിടെയാണ് കൃത്രിമ പ്രജനനം അഥവാ ഇന്‍ഡ്യൂസ്ഡ് ബ്രീഡിംഗിന്റെ സാധ്യതയും പ്രധാന്യവും. ഈ പ്രജനനരീതിയെ ഹൈപോഫിസേഷന്‍ എന്നും വിളിക്കും.

Sunday, 3 December 2017

ആരും പേടിക്കേണ്ട, മത്സ്യങ്ങളെ വാങ്ങാം വളര്‍ത്താം വില്‍ക്കാം

 അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ച ഉത്തരവ് പിന്‍വലിച്ചു. രാജ്യവ്യാപകമായുള്ള ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷകസംഘങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത (അക്വേറിയം ആന്‍ഡ് ഫിഷ് ടാങ്ക് ആനിമല്‍സ് ഷോപ്പ്) നിയമം 2017 പിന്‍വലിച്ചു. നിയമം പിന്‍വലിച്ചതിനെക്കുറിച്ച് നവംബര്‍ ഏഴാം തീയതിയിലെ ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങുകയും ചെയ്തു.

Monday, 3 July 2017

കരുതലോടെ തുടങ്ങാം അടുക്കളക്കുളം


മഴക്കാലമായി, ചെറുതും വലുതുമായ ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. അടുക്കളക്കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാനുള്ള സമയമാണ് ഇനി മുന്നിലുള്ളത്. അടുക്കളയിലേക്കുള്ള മത്സ്യങ്ങളെ സ്വന്തമായി വളര്‍ത്തിയെടുക്കുന്ന പ്രവണത ഇന്ന് വളരെ പ്രചാരം നേടിക്കഴിഞ്ഞു. താത്പര്യമുള്ള നിരവധി ആളുകള്‍ ഇനിയും രംഗത്തുണ്ട്. വ്യക്തമായ അറിവില്ലാതെ, നിര്‍ദേശങ്ങള്‍ ലഭിക്കാതെ ഈ മേഖലയിലേക്ക് ഇറങ്ങിയാലും പിന്നീട് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമേ പറയാന്‍ ഉണ്ടാവൂ.


Saturday, 10 June 2017

ഭീതിയുണ്ടാക്കരുത്, അത് ശുദ്ധജല അലങ്കാരമത്സ്യങ്ങളല്ല

കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഭീതിപ്പെടുത്തുന്ന തരത്തില്‍ ഉയരുന്ന വാര്‍ത്തകള്‍ക്ക് തത്കാലം ചെവികൊടുക്കാതിരിക്കാം. ശുദ്ധജല അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതിനോ വില്‍ക്കുന്നതിനോ വിലക്കില്ല. എന്നാല്‍, അക്വേറിയം ഷോപ്പുകളുടെ കാര്യത്തില്‍ നല്കിയിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇന്ത്യയുടെ സാഹചര്യത്തില്‍ അപ്രായോഗികമാണ്. ഒത്തൊരുമിച്ചുള്ള പ്രതിഷേധം അറിയിച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ മത്സ്യകൃഷിയുടെ മറ്റു വിഭാഗങ്ങളെക്കൂടി ഇത്തരം ഉത്തരവുകള്‍ ബാധിച്ചേക്കാം. 

Saturday, 4 March 2017

വളര്‍ച്ചയില്‍ ഞെട്ടിക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ

നാലു മാസംകൊണ്ട് അര കിലോഗ്രാം തൂക്കം വയ്ക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ ഇപ്പോള്‍ കേരളത്തിലും

ഐബിന്‍ കാണ്ടാവനം

1965ല്‍ ഈജിപ്തില്‍നിന്നു ജപ്പാന്‍കാര്‍ തായ്‌ലന്‍ഡ് മഹാരാജാവിന് സമ്മാനിച്ച മത്സ്യ ഇനമാണ് പിന്നീട് തായ്‌ലന്‍ഡ് തിലാപ്പിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് നിരവധി നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്തലെതന്നെ മികച്ച ഇനമായി ഇത് വളര്‍ന്നുവന്നു.

Sunday, 4 December 2016

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ കോട്ടയം

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു


കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ (കാഫ്) കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു. ചങ്ങനാശേരി തുരുത്തി യൂദാപുരം നന്മ ഫാമില്‍ നടന്ന ചടങ്ങില്‍
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമന്‍ ജില്ലാ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

Saturday, 26 November 2016

വെള്ളത്തിലെ രസതന്ത്രം

ജലരസതന്ത്രത്തിലെ സാധാരണ ചോദ്യമാണ് എന്താണ് പിഎച്ച് (pH) എന്നത്. പലരും ഇതിനേക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വസ്തുത. മത്സ്യക്കുളങ്ങളില്‍ പിഎച്ച് എന്താണെന്നറിഞ്ഞ് കൃഷി ചെയ്തില്ലെങ്കില്‍ ധനനഷ്ടം മാത്രമേ പലപ്പോളും ഉണ്ടാവാറുള്ളൂ. ഓരോ മത്സ്യത്തിനും ഓരോ വ്യത്യസ്ഥ പിഎച്ച് റേഞ്ച് ആയിരിക്കും ഉണ്ടാവുക. അതുതന്നെയാണ് അവയുടെ വളര്‍ച്ചയ്ക്ക് ആവാസവ്യവസ്ഥ നല്കുന്ന സ്ഥാനം.

Sunday, 23 October 2016

തെറ്റിദ്ധാരണ പരത്തരുത്‌

ഫേസ്ബുക്കില്‍ 
പ്രചരിച്ച ചിത്രം.
സമീപ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട  ഒരു ചിത്രവും അതിനെക്കുറിച്ചുള്ള വിശദീകരണവുമാണ് ഇങ്ങനൊരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ ഒരു പാറമടയില്‍നിന്ന് അലിഗേറ്റര്‍ ഗാറിനെ കിട്ടി (സംഭവത്തിന്റെ നിജസ്ഥിതി അറിയില്ല). വിദേശ ഇനങ്ങളായ ഇത് പുഴകളിലോ മറ്റോ ചെന്നാല്‍ നാടന്‍ മത്സ്യങ്ങളെ നശിപ്പിക്കും എന്നാണ് ആ പോസ്റ്റിന്റെ ഉള്ളടക്കം.

Friday, 21 October 2016

എന്താണ് ഹൈബ്രിഡ് തിലാപ്പിയ

തിലാപ്പിയ, അതിവേഗം വളരുന്ന വളര്‍ത്തുമത്സ്യം. കേരളത്തിലെ മിക്ക മത്സ്യപ്രേമികളും ഒരിക്കലെങ്കിലും തിലാപ്പിയ വളര്‍ത്തിയിട്ടുണ്ടാവും. മികച്ച പ്രത്യുത്പാദനശേഷിയും തിലാപ്പിയയുടെ പ്രത്യേകതയാണ്. മാതാപിതാക്കളുടെ വലുപ്പമനുസരിച്ച് 200 മുതല്‍ 1000 കുഞ്ഞുങ്ങള്‍ വരെ ഒറ്റ പ്രജനനത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, പുതിയ തലമുറയ്ക്ക് വളച്ച കുറയുകയെന്നത് തിലാപ്പിയയുടെ പ്രധാന പ്രശ്‌നമാണ്. ഇതുതന്നെയാണ് തിലാപ്പിയയുടെ ശാപവും. കര്‍ഷകര്‍ക്ക് ഇതുമൂലം കനത്ത നഷ്ടം നേരിടേണ്ടിവരുന്നതാണ് ഗിഫ്റ്റ് (Genetically Improved Farmed Tilapia- GIFT) പിറക്കാന്‍ കാരണം.

Sunday, 16 October 2016

അനാബസ് സിമ്പിളാണ്

ഗൗരാമി വര്‍ഗത്തിപ്പെട്ട മത്സ്യമാണ് അനാബസ്. നമ്മുടെ നാട്ടില്‍ കല്ലടമുട്ടി എന്ന പേരിലും അറിയപ്പെടുന്ന ഇക്കൂട്ടരുടെ ഉത്ഭവം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണെന്ന് കരുതപ്പെടുന്നു. പ്രധാനമായും ശുദ്ധലത്തില്‍ വളരുന്ന അനാബസ് മത്സ്യങ്ങള്‍ക്ക് അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം ഉള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അഭാവത്തിലും ജീവിക്കാന്‍ കഴിയും. ശരീരത്തിലെ നനവ് നിലനിര്‍ത്തി വെള്ളത്തിനു പുറത്ത് മണിക്കൂറുകളോളും ജീവിക്കാന്‍ ഇവയ്ക്കു കഴിയും. കുളങ്ങളില്‍നിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവമുള്ളതിനാല്‍ ക്ലൈംബിംഗ് ഗൗരാമി, ക്ലൈംബിംഗ് പെര്‍ച്ച് എന്നീ പേരുകളിലും അനാബസ് അറിയപ്പെടുന്നു.

Saturday, 1 October 2016

75 ഏക്കറില്‍ മത്സ്യക്കൃഷിയുമായി മീനച്ചില്‍ ഫിഷ് ഫാം

ശ്രീജിത്തും പ്രവീണും
 വളര്‍ത്തുമത്സ്യകൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് യുവാക്കള്‍. പ്രതിമാസം ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളാണ് കേരളത്തിലുടനീളമുള്ള കര്‍ഷകര്‍ക്ക് ഇവര്‍ വിതരണം ചെയ്യുന്നത്.



Sunday, 26 June 2016

വളര്‍ത്തുമത്സ്യങ്ങളുടെ എണ്ണം വളര്‍ച്ചയുടെ പ്രധാന ഘടകം


പലരും കുളങ്ങളില്‍ എത്ര വളര്‍ത്തുമത്സ്യങ്ങളെ ഇടാം എന്നു ചോദിക്കുന്നുണ്ട്. വളര്‍ത്തു മത്സ്യങ്ങള്‍ എല്ലാംതന്നെ ഒന്നിനൊന്നു മികച്ചതാണെങ്കിലും അവയെ കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ എണ്ണം വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ഒരു സെന്റില്‍ നിക്ഷേപിക്കാവുന്ന വളര്‍ത്തുമത്സ്യങ്ങളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു


Tuesday, 21 June 2016

ജയന്റ് ഗൗരാമി: തെറ്റിദ്ധാരണകള്‍ പരത്തരുത്

ചില മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടാണ് ഈ കുറിപ്പിവിടെ കുറിക്കുന്നത്. ഞാന്‍ മുമ്പ് പല ലേഖനങ്ങളിലും കുറിപ്പുകളിലും ജയന്റ് ഗൗരാമികളുടെ ജീവിതശൈലിയും വളര്‍ച്ചയും പ്രജനനവുമൊക്കെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകങ്ങളില്‍നിന്നോ ആരെങ്കിലും പറഞ്ഞു തന്നോ ആയ കാര്യങ്ങളല്ല അവയൊക്കെ.

ചേറും വരാലും മികച്ച വളര്‍ത്തുമത്സ്യങ്ങളാണ്

പാറക്കുളങ്ങളില്‍ വളരെ വേഗം വളരുന്ന നാടന്‍ മത്സ്യങ്ങളാണ് വരാല്‍, ചേര്‍ തുടങ്ങിയവ. ജീവനുള്ള ചെറു മത്സ്യങ്ങളാണ് ഇക്കൂട്ടരുടെ ഇഷ്ടഭക്ഷണം. 6-8 മാസത്തിനുള്ളില്‍ ഒരു കിലോഗ്രാം തൂക്കം വയ്ക്കും. ജലായശത്തിലെ പിഎച്ച് ലെവല്‍ നാലു വരെ താഴ്ന്നാലും പിടിച്ചു നില്‍ക്കാന്‍ ചേറുമീനിനു കഴിയും. പിഎച്ച് നില നോര്‍മലാണെങ്കില്‍ പ്രജനനവും നടക്കും. അതിനാല്‍ത്തന്നെ ചെയ്യുന്നവന് മികച്ച വരുമാനം നേടിത്തരുന്ന ഒരു മത്സ്യമാണ് ചേര്‍ എന്നാണ് ഈ മേഖലയിലെ പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം.

Tuesday, 3 May 2016

പടുതാക്കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍

ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല്‍പോളിന്‍ കുളങ്ങള്‍. പലപ്പോഴും അശാസ്ത്രീയമായ നിര്‍മാണം ഉടമകള്‍ക്ക് ധനനഷ്ടം മാത്രം നല്കാറുണ്ട്. മത്സ്യകൃഷിക്കായി സീല്‍പോളിന്‍ ടാങ്കുകള്‍ നിര്‍മിക്കുമ്പോള്‍ പരമാവധി അഞ്ച് അടി ആഴത്തില്‍ മാത്രം നിര്‍മിക്കുകയാണ് വേണ്ടത്. നിര്‍മിക്കുന്ന കുളത്തിനു വിസ്തീര്‍ണം കുറവാണെങ്കില്‍ മൂന്നര അടി വെള്ളം കിട്ടത്തക്ക രീതിയില്‍ നിര്‍മിച്ചാല്‍ മതിയാകും. ആഴം കൂടുന്നതനുസരിച്ച് വെള്ളത്തിലെ മര്‍ദം കൂടുന്നതിനാല്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യം ലഭിക്കാതെവരുന്നതിനാലാണിത്.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...