അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ച ഉത്തരവ് പിന്‍വലിച്ചു. രാജ്യവ്യാപകമായുള്ള ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷകസംഘങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത (അക്വേറിയം ആന്‍ഡ് ഫിഷ് ടാങ്ക് ആനിമല്‍സ് ഷോപ്പ്) നിയമം 2017 പിന്‍വലിച്ചു. നിയമം പിന്‍വലിച്ചതിനെക്കുറിച്ച് നവംബര്‍ ഏഴാം തീയതിയിലെ ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങുകയും ചെയ്തു.
Showing posts with label fish rule. Show all posts
Showing posts with label fish rule. Show all posts
Sunday, 3 December 2017
Thursday, 15 June 2017
എന്തിനീ വ്യഗ്രത?
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ രാജ്യം മുഴുവന്‍ ബീഫിനൊപ്പം ചര്‍ച്ച ചെയ്യുന്നതാണ് അലങ്കാര മത്സ്യകൃഷിക്കെതിരേയുള്ള ഉത്തരവ്. എന്നാല്‍, ഈ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ നടക്കുന്നവര്‍ അതിലെ പൂര്‍ണ വിവരങ്ങള്‍ മനസിലാക്കിയാണോ വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമുദ്രമത്സ്യങ്ങളെയും ചില സമുദ്ര ജീവികളെയും ചുരുക്കം ചില നാടന്‍ മത്സ്യങ്ങളെയും മാത്രം ഉത്തരവില്‍ പരാമര്‍ശിക്കുമ്പോള്‍ ശുദ്ധജല അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതും നിരോധിക്കും എന്ന രീതിയില്‍ പരക്കുന്ന തെറ്റായ വാര്‍ത്ത കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടങ്ങള്‍ മാത്രമേ വരുത്തുകയുള്ളൂ എന്ന് പറയാതിരിക്കാന്‍ വയ്യ. ഭീതിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത വിടുന്നവര്‍ക്ക് അത് ഒരു ദിവസത്തെ വാര്‍ത്ത മാത്രം. എന്നാല്‍, പട്ടിണിയാവുന്നത് മത്സ്യക്കൃഷി ഉപജീവനമാക്കിയ ആയിരക്കണക്കിന് കുടുംബങ്ങളാണെന്ന് വിസ്മരിക്കരുത്. പൂര്‍ണമായ അറിവില്ലാതെ ജനങ്ങളെ ഭയപ്പെടുത്തരുത് എന്നേ പറയാനുള്ളൂ.
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ ...

