Showing posts with label fishes. Show all posts
Showing posts with label fishes. Show all posts

Sunday, 3 December 2017

ആരും പേടിക്കേണ്ട, മത്സ്യങ്ങളെ വാങ്ങാം വളര്‍ത്താം വില്‍ക്കാം

 അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ച ഉത്തരവ് പിന്‍വലിച്ചു. രാജ്യവ്യാപകമായുള്ള ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷകസംഘങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത (അക്വേറിയം ആന്‍ഡ് ഫിഷ് ടാങ്ക് ആനിമല്‍സ് ഷോപ്പ്) നിയമം 2017 പിന്‍വലിച്ചു. നിയമം പിന്‍വലിച്ചതിനെക്കുറിച്ച് നവംബര്‍ ഏഴാം തീയതിയിലെ ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങുകയും ചെയ്തു.

Saturday, 10 June 2017

ഭീതിയുണ്ടാക്കരുത്, അത് ശുദ്ധജല അലങ്കാരമത്സ്യങ്ങളല്ല

കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഭീതിപ്പെടുത്തുന്ന തരത്തില്‍ ഉയരുന്ന വാര്‍ത്തകള്‍ക്ക് തത്കാലം ചെവികൊടുക്കാതിരിക്കാം. ശുദ്ധജല അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതിനോ വില്‍ക്കുന്നതിനോ വിലക്കില്ല. എന്നാല്‍, അക്വേറിയം ഷോപ്പുകളുടെ കാര്യത്തില്‍ നല്കിയിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇന്ത്യയുടെ സാഹചര്യത്തില്‍ അപ്രായോഗികമാണ്. ഒത്തൊരുമിച്ചുള്ള പ്രതിഷേധം അറിയിച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ മത്സ്യകൃഷിയുടെ മറ്റു വിഭാഗങ്ങളെക്കൂടി ഇത്തരം ഉത്തരവുകള്‍ ബാധിച്ചേക്കാം. 

Saturday, 4 March 2017

വളര്‍ച്ചയില്‍ ഞെട്ടിക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ

നാലു മാസംകൊണ്ട് അര കിലോഗ്രാം തൂക്കം വയ്ക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ ഇപ്പോള്‍ കേരളത്തിലും

ഐബിന്‍ കാണ്ടാവനം

1965ല്‍ ഈജിപ്തില്‍നിന്നു ജപ്പാന്‍കാര്‍ തായ്‌ലന്‍ഡ് മഹാരാജാവിന് സമ്മാനിച്ച മത്സ്യ ഇനമാണ് പിന്നീട് തായ്‌ലന്‍ഡ് തിലാപ്പിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് നിരവധി നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്തലെതന്നെ മികച്ച ഇനമായി ഇത് വളര്‍ന്നുവന്നു.

Saturday, 10 December 2016

അനാബസിന്റെ കരയാത്ര

അനാബസ് എന്ന മത്സ്യത്തെക്കുറിച്ചും അവയെ വളര്‍ത്തുന്ന രീതികളെക്കുറിച്ചും മുമ്പ് ഇവിടെ കുറിച്ചതാണ്. ഇത്തവണ അവ കരയിലൂടെ സഞ്ചരിക്കുന്ന പ്രത്യേകതയാണ് പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്. പാമ്പുകള്‍ ശരീരത്തിന്റെ അടിഭാഗം നിലത്തുറപ്പിച്ച് ഇഴഞ്ഞു സഞ്ചരിക്കുന്നു. ഏതാണ് ആ രീതിയില്‍ത്തന്നെയാണ് അനാബസിന്റെയും യാത്ര. എന്നാല്‍, മറ്റു മത്സ്യങ്ങള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഇവയുടെ ചെകിള മകുടത്തിനുണ്ട്. ഒരുപക്ഷേ പലരും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ശ്രദ്ധിച്ചവരും കാണും.

Sunday, 4 December 2016

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ കോട്ടയം

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു


കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ (കാഫ്) കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു. ചങ്ങനാശേരി തുരുത്തി യൂദാപുരം നന്മ ഫാമില്‍ നടന്ന ചടങ്ങില്‍
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമന്‍ ജില്ലാ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

Saturday, 26 November 2016

വെള്ളത്തിലെ രസതന്ത്രം

ജലരസതന്ത്രത്തിലെ സാധാരണ ചോദ്യമാണ് എന്താണ് പിഎച്ച് (pH) എന്നത്. പലരും ഇതിനേക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വസ്തുത. മത്സ്യക്കുളങ്ങളില്‍ പിഎച്ച് എന്താണെന്നറിഞ്ഞ് കൃഷി ചെയ്തില്ലെങ്കില്‍ ധനനഷ്ടം മാത്രമേ പലപ്പോളും ഉണ്ടാവാറുള്ളൂ. ഓരോ മത്സ്യത്തിനും ഓരോ വ്യത്യസ്ഥ പിഎച്ച് റേഞ്ച് ആയിരിക്കും ഉണ്ടാവുക. അതുതന്നെയാണ് അവയുടെ വളര്‍ച്ചയ്ക്ക് ആവാസവ്യവസ്ഥ നല്കുന്ന സ്ഥാനം.

Sunday, 6 November 2016

ഗൗരാമികളുടെ സ്പര്‍ശനഗ്രന്ഥി

ഗൗരാമികളുടെ വിശേഷങ്ങളുമായാണ് ഞാന്‍ വീണ്ടും എത്തിയിരിക്കുന്നത്. ഗൗരാമി കുടുംബത്തിലെ എല്ലാ മത്സ്യങ്ങളുടെയും പ്രത്യേകതയാണ് ശ്രോണീപത്രങ്ങളില്‍നിന്ന് (Ppelvic Fins) നൂലുപോലെ ശരീരവലുപ്പത്തോളം നീണ്ടുകിടക്കുന്ന അവയവം. (കിസ്സിംഗ് ഗൗരാമികളെ ഇക്കൂട്ടത്തില്‍ കൂട്ടേണ്ട.)  നൂലുപോലെ കാണപ്പെടുന്നുവെങ്കിലും ഗൗരാമികളുടെ സ്പര്‍ശനാവയവമാണത്. ഇരുട്ടില്‍ വഴി അറിയാനും ഭക്ഷണം തെരയാനുമെല്ലാം ആ അവയവം ഗൗരാമിമത്സ്യങ്ങളെ സഹായിക്കുന്നുണ്ട്.

Monday, 25 July 2016

ഭീമന്മാരെങ്കിലും ഗൗരാമികള്‍ അല്പപ്രാണികള്‍ തന്നെ

അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്ന പ്രത്യേക ശ്വസനാവയവം ഉണ്ടെങ്കിലും കരയില്‍ പിടിച്ചിട്ടാല്‍ വെള്ളമില്ലാതെ ജീവിക്കുമെങ്കിലും അത്തരത്തില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഗൗരാമികള്‍ക്ക് അതീവ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയായ മത്സ്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അവയുടെ ശരീരത്തില്‍ മര്‍ദമോ പരിക്കുകളോ ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. പ്രായപൂര്‍ത്തിയായവയില്‍ പെണ്‍മത്സ്യങ്ങളുടെ വയറ്റില്‍ 99 ശതമാനവും മുട്ടയുണ്ടാകും. അതിനാല്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് അവയുടെ ജീവനുതന്നെ ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ചില കാര്യങ്ങള്‍ ഗൗരാമികളെ പിടിക്കുമ്പോള്‍ ശ്രദ്ധിക്കണം...

Friday, 8 July 2016

മുട്ടകള്‍ക്കു കാവല്‍നില്‍ക്കുന്ന ഗൗരാമികള്‍

സ്വന്തം മുട്ടകളെയും കുഞ്ഞുങ്ങളെയും സൂക്ഷ്മതയോടെ സംരക്ഷിക്കുന്ന മത്സ്യസമൂഹമാണ് ഗൗരാമികള്‍. ചെറുതും വലുതുമായി നിരവധി ഉപവിഭാഗങ്ങള്‍ ഗൗരാമികളിലുണ്ട്. ചെറിയ അക്വേറിയം ഗൗരാമികളുടെയും വലയി ജയന്റ് ഗൗരാമികളുടെയും പ്രജനനകാര്യങ്ങളില്‍ അല്പം വ്യത്യാസമുണ്ട്.

Monday, 4 July 2016

കരിമീന്‍: ശ്രദ്ധിച്ചാല്‍ വളര്‍ത്താനെളുപ്പം

രുചിയുടെ കാര്യത്തില്‍ പേരുകേട്ട മത്സ്യമാണ് കേരളത്തിന്റെ സ്വന്തം കരിമീന്‍. വിപണിയിയില്‍ മികച്ച മുന്നേറ്റമുള്ള മത്സ്യങ്ങളിലൊന്നായ കരിമീനിനെ നാച്വറല്‍ കുളങ്ങളും പാറക്കുളങ്ങളിലും അനായാസം വളര്‍ത്തി വരുമാനമാര്‍ഗമാക്കാവുന്നതേയുള്ളൂ. പരിചരണവും പരിരക്ഷയും അല്പം കൂടുതല്‍ വേണമെന്നു മാത്രം.

Friday, 1 July 2016

മത്സ്യങ്ങളുടെ ഭക്ഷണം

 മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ അവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് അവയ്ക്കു നല്കുന്ന തീറ്റ. പോഷകസംപുഷ്ടമായ ഭക്ഷണവും നീന്തിത്തുടിക്കാന്‍ വിശാലമായ കുളങ്ങളും അവയുടെ വളര്‍ച്ച വേഗത്തിലാക്കും. മത്സ്യങ്ങളുടെ സ്വഭാവനുസരിച്ച് ഭക്ഷണവും ക്രമപ്പെടുത്താം.

Sunday, 26 June 2016

വളര്‍ത്തുമത്സ്യങ്ങളുടെ എണ്ണം വളര്‍ച്ചയുടെ പ്രധാന ഘടകം


പലരും കുളങ്ങളില്‍ എത്ര വളര്‍ത്തുമത്സ്യങ്ങളെ ഇടാം എന്നു ചോദിക്കുന്നുണ്ട്. വളര്‍ത്തു മത്സ്യങ്ങള്‍ എല്ലാംതന്നെ ഒന്നിനൊന്നു മികച്ചതാണെങ്കിലും അവയെ കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ എണ്ണം വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ഒരു സെന്റില്‍ നിക്ഷേപിക്കാവുന്ന വളര്‍ത്തുമത്സ്യങ്ങളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു


Tuesday, 21 June 2016

ജയന്റ് ഗൗരാമി: തെറ്റിദ്ധാരണകള്‍ പരത്തരുത്

ചില മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടാണ് ഈ കുറിപ്പിവിടെ കുറിക്കുന്നത്. ഞാന്‍ മുമ്പ് പല ലേഖനങ്ങളിലും കുറിപ്പുകളിലും ജയന്റ് ഗൗരാമികളുടെ ജീവിതശൈലിയും വളര്‍ച്ചയും പ്രജനനവുമൊക്കെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകങ്ങളില്‍നിന്നോ ആരെങ്കിലും പറഞ്ഞു തന്നോ ആയ കാര്യങ്ങളല്ല അവയൊക്കെ.

ചേറും വരാലും മികച്ച വളര്‍ത്തുമത്സ്യങ്ങളാണ്

പാറക്കുളങ്ങളില്‍ വളരെ വേഗം വളരുന്ന നാടന്‍ മത്സ്യങ്ങളാണ് വരാല്‍, ചേര്‍ തുടങ്ങിയവ. ജീവനുള്ള ചെറു മത്സ്യങ്ങളാണ് ഇക്കൂട്ടരുടെ ഇഷ്ടഭക്ഷണം. 6-8 മാസത്തിനുള്ളില്‍ ഒരു കിലോഗ്രാം തൂക്കം വയ്ക്കും. ജലായശത്തിലെ പിഎച്ച് ലെവല്‍ നാലു വരെ താഴ്ന്നാലും പിടിച്ചു നില്‍ക്കാന്‍ ചേറുമീനിനു കഴിയും. പിഎച്ച് നില നോര്‍മലാണെങ്കില്‍ പ്രജനനവും നടക്കും. അതിനാല്‍ത്തന്നെ ചെയ്യുന്നവന് മികച്ച വരുമാനം നേടിത്തരുന്ന ഒരു മത്സ്യമാണ് ചേര്‍ എന്നാണ് ഈ മേഖലയിലെ പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം.

Sunday, 19 June 2016

ജയന്റ് ഗൗരാമി-എന്റെ ചില നിരീക്ഷണങ്ങള്‍

 ജയന്റ് ഗൗരാമി പ്രജനനരംഗത്ത് ഏകദേശം പത്തു വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള വ്യക്തിയാണ് ഞാന്‍. ഈ കാലയളവിലെ പല നീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്. അത്തരത്തിലൊന്നാണ് പ്രജനനത്തിനായി കൂടുകള്‍ നിര്‍മിക്കുന്നതിന് ഗൗരാമികളെ സഹായിക്കുന്ന നെസ്റ്റ് ഫ്രെയിമുകള്‍.

Thursday, 16 June 2016

ജയന്റ് ഗൗരാമി വളരാന്‍ അല്പം മടിയുള്ള കൂട്ടത്തിലാ

ഇന്തോനേഷ്യയിലെ ഒരു
ജയന്റ് ഗൗരാമി ഫാം
ഗൗരാമികളെക്കുറിച്ച് അന്വേഷിക്കുന്ന പലരുടെയും സംശയം അത് എത്ര നാളുകൊണ്ട് വലുതാകും എന്നാണ്. കാര്‍പ്പിനത്തില്‍പ്പെട്ട മത്സ്യങ്ങളോ പൂച്ചമത്സ്യങ്ങളോ വളരുന്ന വേഗത്തില്‍ ഗൗരാമിയുടെ വളര്‍ച്ച സാധ്യമല്ല. പെല്ലറ്റ് ഫീഡ് നല്കുമ്പോള്‍ മറ്റു മത്സ്യങ്ങള്‍ അതിവേഗം വളരും. എന്നാല്‍ ജയന്റ് ഗൗരാമികളുടെ ഇറച്ചിക്ക് രുചിമാറ്റം സംഭവിക്കുമെന്നല്ലാതെ വളര്‍ച്ച ലഭിക്കില്ല.

Thursday, 26 May 2016

മഴക്കാലം വന്നു... ജയന്റ് ഗൗരാമികളുടെ പ്രജനനക്കാലമായി...


വീണ്ടും മഴക്കാലം. വലിയൊരു ഇടവേളയ്ക്കുശേഷം മഴ വീണ്ടും ശക്തിപ്രാപിച്ചുവരുന്നു. ഒപ്പം ഒരുപാട് മത്സ്യങ്ങളുടെ പ്രജനനകാലവും. ജയന്റ് ഗൗരാമികളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യമായ കാലമാണിത്. അനുകൂല സാഹചര്യമെങ്കില്‍ എത്രയും വേഗം കൂടുകൂട്ടി മുട്ടയിടും.

Tuesday, 3 May 2016

പടുതാക്കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍

ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല്‍പോളിന്‍ കുളങ്ങള്‍. പലപ്പോഴും അശാസ്ത്രീയമായ നിര്‍മാണം ഉടമകള്‍ക്ക് ധനനഷ്ടം മാത്രം നല്കാറുണ്ട്. മത്സ്യകൃഷിക്കായി സീല്‍പോളിന്‍ ടാങ്കുകള്‍ നിര്‍മിക്കുമ്പോള്‍ പരമാവധി അഞ്ച് അടി ആഴത്തില്‍ മാത്രം നിര്‍മിക്കുകയാണ് വേണ്ടത്. നിര്‍മിക്കുന്ന കുളത്തിനു വിസ്തീര്‍ണം കുറവാണെങ്കില്‍ മൂന്നര അടി വെള്ളം കിട്ടത്തക്ക രീതിയില്‍ നിര്‍മിച്ചാല്‍ മതിയാകും. ആഴം കൂടുന്നതനുസരിച്ച് വെള്ളത്തിലെ മര്‍ദം കൂടുന്നതിനാല്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യം ലഭിക്കാതെവരുന്നതിനാലാണിത്.

Friday, 15 April 2016

വീട്ടിലേക്കുള്ള മീന്‍ മുറ്റത്തുനിന്ന്‌

നട്ടല്ലുള്ള ജീവികളില്‍ ഏറ്റവും താഴേക്കിടയിലാണ് ജലജീവികളായ മത്സ്യങ്ങളുടെ സ്ഥാനം. ശീതരക്തമുള്ള ഇവര്‍ക്ക് തോണി പോലെ രണ്ടറ്റവും കൂര്‍ത്ത ആകൃയുള്ള ശരീരം നല്കി പ്രകൃതി ഇവയെ സംരക്ഷിച്ചുപോരുന്നു. ഏകദേശം 28,000 സ്പീഷിസുകളാണ് മത്സ്യകുടുംബത്തിലുള്ളത്. എന്നാല്‍, ഭക്ഷ്യയോഗ്യമായവ വളരെ ചുരുക്കമാണ്. ഇവയില്‍ ശുദ്ധജലത്തില്‍ വളരുന്നവയുടെ എണ്ണവും വിരളം.

Tuesday, 29 March 2016

ശുദ്ധജലമത്സ്യരോഗങ്ങളും പ്രതിവിധികളും PART-3

ഫംഗല്‍ രോഗങ്ങള്‍

സാപ്രോലെനിയ, അക്ലീയ

മത്സ്യങ്ങളുടെ ശരീരത്തില്‍ വെളുത്ത പാട രൂപപ്പെടുന്നു. ഫംഗസിന്റെയൊപ്പം ആല്‍ഗകൂടി വളര്‍ന്നാല്‍ വെളുത്ത നിറത്തല്‍നിന്ന് ബ്രൗണ്‍ നിറത്തിലേക്ക് മാറും.

ശരീരത്തില്‍ എന്തെങ്കിലും പരിക്കുകളോ ആരോഗ്യക്കുറവോ ഉണ്ടെങ്കില്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് ഫംഗസ് രോഗബാധ ഉണ്ടാകൂ എന്നാണ് പറയാറ്. ഫംഗല്‍ ബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സ്യങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലി ഗ്രാം സോഡിയം പെര്‍മാംഗനേറ്റ് എന്ന രീതിയില്‍ ലയിപ്പിച്ച് 30 മിനിറ്റ് മത്സ്യത്തെ ഇടുക, അല്ലെങ്കില്‍ മെത്തിലീന്‍ ബ്ലൂ ലായനി വെള്ളത്തില്‍ ചേര്‍ത്ത് മീനുകളെ ഇടുക. ഇങ്ങനെ ചെയ്യുമ്പോള്‍ എയ്‌റേഷന്‍ നല്കിയിരിക്കണം.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...