Showing posts with label giant gourami and artificial foods. Show all posts
Showing posts with label giant gourami and artificial foods. Show all posts

Tuesday, 4 December 2018

ജയന്റ് ഗൗരാമികള്‍ ഏതൊക്കെ? types of giant gouramis

ചെറുതും വലുതുമായി നിരവധി ഇനങ്ങളുള്ള വലിയൊരു കുടുംബമാണ് ജയന്റ് ഗൗരാമികളുടേത്. ആ കുടുംബത്തിലെ വലിയ മത്സ്യങ്ങളായ ജയന്റ് ഗൗരാമികള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.



Tuesday, 2 October 2018

ഗൗരാമിയോട് സ്‌നേഹം തോന്നിയാല്‍

picture courtesy: otago daily times
ഗൗരാമികളുടെ പ്രചാരത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. ഇന്ന് പറയാന്‍ ഉദ്ദേശിക്കുന്നത് ന്യുസിലന്‍ഡിലെ ഒട്ടാഗോയിലുള്ള മ്യൂസിയത്തിലെ എറിക്ക് എന്ന ജയന്റ് ഗൗരാമിയെക്കുറിച്ചാണ്. വെറുതെ ഒന്നു ഗൂഗിളില്‍ പരതിയപ്പോഴാണ് എറിക്കിന്റെ കഥ കാണുന്നത്. അപ്പോള്‍ ഇവിടെ പങ്കുവയ്ക്കാമെന്നു തോന്നി.


Thursday, 6 September 2018

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെടുക്കാനേ തോന്നില്ല. അടുക്കളയില്‍ സമീപകാലത്ത് വളര്‍ത്തുമത്സ്യങ്ങള്‍ക്ക് സ്ഥാനമേറിവരുന്നുണ്ട്. കടകളില്‍നിന്നുള്ള കടല്‍മത്സ്യങ്ങളിള്‍ ഫോര്‍മലിന്‍ പോലുള്ള രാസവസ്തുക്കള്‍ കണ്ടുവരുന്നതാണ് ഒരുകാലത്ത് രുചിയില്ല എന്ന പേരു പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന വളര്‍ത്തുമത്സ്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറാന്‍ കാരണം.

Thursday, 2 August 2018

ജയന്റ് ഗൗരാമികള്‍ നാലു തരം


വലിയൊരു ഇടവേളയ്ക്കുശേഷമാണ് ജയന്റ് ഗൗരാമികളെക്കുറിച്ചുള്ള വിവരണവുമായി വീണ്ടും വരുന്നത്. ഇത്തവണ ഏതായാലും ജയന്റ് ഗൗരാമികളിലെ ഇനങ്ങളെപ്പറ്റി സംസാരിക്കാം. പ്രധാനമായും നാലിനം ജയന്റ് ഗൗരാമികളാണ് ലോകത്തുള്ളത്.

Monday, 25 July 2016

ഭീമന്മാരെങ്കിലും ഗൗരാമികള്‍ അല്പപ്രാണികള്‍ തന്നെ

അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്ന പ്രത്യേക ശ്വസനാവയവം ഉണ്ടെങ്കിലും കരയില്‍ പിടിച്ചിട്ടാല്‍ വെള്ളമില്ലാതെ ജീവിക്കുമെങ്കിലും അത്തരത്തില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഗൗരാമികള്‍ക്ക് അതീവ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയായ മത്സ്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അവയുടെ ശരീരത്തില്‍ മര്‍ദമോ പരിക്കുകളോ ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. പ്രായപൂര്‍ത്തിയായവയില്‍ പെണ്‍മത്സ്യങ്ങളുടെ വയറ്റില്‍ 99 ശതമാനവും മുട്ടയുണ്ടാകും. അതിനാല്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് അവയുടെ ജീവനുതന്നെ ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ചില കാര്യങ്ങള്‍ ഗൗരാമികളെ പിടിക്കുമ്പോള്‍ ശ്രദ്ധിക്കണം...

Tuesday, 21 June 2016

ജയന്റ് ഗൗരാമി: തെറ്റിദ്ധാരണകള്‍ പരത്തരുത്

ചില മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടാണ് ഈ കുറിപ്പിവിടെ കുറിക്കുന്നത്. ഞാന്‍ മുമ്പ് പല ലേഖനങ്ങളിലും കുറിപ്പുകളിലും ജയന്റ് ഗൗരാമികളുടെ ജീവിതശൈലിയും വളര്‍ച്ചയും പ്രജനനവുമൊക്കെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകങ്ങളില്‍നിന്നോ ആരെങ്കിലും പറഞ്ഞു തന്നോ ആയ കാര്യങ്ങളല്ല അവയൊക്കെ.

Sunday, 19 June 2016

ജയന്റ് ഗൗരാമി-എന്റെ ചില നിരീക്ഷണങ്ങള്‍

 ജയന്റ് ഗൗരാമി പ്രജനനരംഗത്ത് ഏകദേശം പത്തു വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള വ്യക്തിയാണ് ഞാന്‍. ഈ കാലയളവിലെ പല നീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്. അത്തരത്തിലൊന്നാണ് പ്രജനനത്തിനായി കൂടുകള്‍ നിര്‍മിക്കുന്നതിന് ഗൗരാമികളെ സഹായിക്കുന്ന നെസ്റ്റ് ഫ്രെയിമുകള്‍.

Thursday, 16 June 2016

ജയന്റ് ഗൗരാമി വളരാന്‍ അല്പം മടിയുള്ള കൂട്ടത്തിലാ

ഇന്തോനേഷ്യയിലെ ഒരു
ജയന്റ് ഗൗരാമി ഫാം
ഗൗരാമികളെക്കുറിച്ച് അന്വേഷിക്കുന്ന പലരുടെയും സംശയം അത് എത്ര നാളുകൊണ്ട് വലുതാകും എന്നാണ്. കാര്‍പ്പിനത്തില്‍പ്പെട്ട മത്സ്യങ്ങളോ പൂച്ചമത്സ്യങ്ങളോ വളരുന്ന വേഗത്തില്‍ ഗൗരാമിയുടെ വളര്‍ച്ച സാധ്യമല്ല. പെല്ലറ്റ് ഫീഡ് നല്കുമ്പോള്‍ മറ്റു മത്സ്യങ്ങള്‍ അതിവേഗം വളരും. എന്നാല്‍ ജയന്റ് ഗൗരാമികളുടെ ഇറച്ചിക്ക് രുചിമാറ്റം സംഭവിക്കുമെന്നല്ലാതെ വളര്‍ച്ച ലഭിക്കില്ല.

Thursday, 10 December 2015

ജയന്റ് ഗൗരാമി കുഞ്ഞുങ്ങള്‍

ജയന്റ് ഗൗരാമികളുടെ മുട്ട വിരിയാന്‍ 24 മണിക്കൂര്‍ മതിയെന്ന കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 18-25 ദിവസം വരെ കൂടിനുള്ളിലായിരിക്കും. 20-ാം ദിവസം കൂടിനു വെളിയിലിറങ്ങിയ കുഞ്ഞുങ്ങളെ ചിത്രങ്ങളിലും വീഡിയോയിലും കാണാം. സന്ധ്യാസമയത്ത് കുളത്തിന്റെ വശങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങളെ കാണാം...

Wednesday, 2 December 2015

ജയന്റ് ഗൗരാമികളുടെ ലിംഗനിര്‍ണയം

ജയന്റ് ഗൗരാമികളെ വളര്‍ത്തുന്ന പലരുടെയും പ്രശ്‌നമാണ് അവയുടെ ലിംഗനിര്‍ണയം സാധിക്കുന്നില്ല എന്നത്. ചെറു പ്രായത്തില്‍ ഗൗരാമികളുടെ ലിംഗനിര്‍ണയം സാധ്യമാകില്ല. കൂര്‍ത്ത ചുണ്ടും വാലിന് അടുത്തായി ഇരു വശത്തും കറുത്ത പൊട്ടുമാണ് ചെറുപ്പത്തില്‍ ഇവര്‍ക്കുള്ളത്. വളരുന്നതനുസരിച്ച് ഈ പൊട്ടുകള്‍ മാഞ്ഞുപോകും.

Saturday, 28 November 2015

കുഞ്ഞുങ്ങളുടെ കൃത്രിമ പരിചരണം

ജയന്റ് ഗൗരാമി

കുഞ്ഞുങ്ങളുടെ കൃത്രിമ പരിചരണം


കൃത്രിമ പ്രജനന സംവിധാനങ്ങള്‍ വഴി പ്രജനനം നടത്താന്‍ കഴിയാത്ത മത്സ്യമാണ് ജയന്റ് ഗൗരാമി. കൃത്യമായ ഇടവേളകളില്‍ (സീസണനുസരിച്ച്) മുട്ടയിടുന്ന മത്സ്യങ്ങളായ ഇവയെ ഹോര്‍മോണ്‍ കുത്തിവയ്‌ക്കേണ്ട ആവശ്യമില്ല. ഔട്ട്‌ഡോര്‍ കുളങ്ങളില്‍ മാത്രം പ്രജനനം നടക്കുന്ന മത്സ്യമായതിനാല്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് കുറവായിരിക്കും.

Sunday, 22 November 2015

ജയന്റ് ഗൗരാമിയും കൃത്രിമ തീറ്റയും

ചുരുങ്ങിയ സമയംകൊണ്ട് പരമാവധി വളര്‍ച്ച കൈവരിക്കുക. അതാണ് മത്സ്യങ്ങള്‍ക്ക് കൃത്രിമ തീറ്റകള്‍ (പെല്ലറ്റ് ഫുഡ്‌സ്) നല്കുന്നതിലൂടെ ലഭിക്കുക. എന്നാല്‍ മൃദു ഇലകള്‍ കഴിക്കുന്ന പ്രത്യേകിച്ച് എലഫന്റ് ഇയര്‍ ചെടിയുടെ ഇല കഴിക്കുന്ന (നമ്മുടെ നാട്ടിലെ ചേമ്പ്) ഗൗരാമികള്‍ക്ക് കൈത്തീറ്റ നല്കിയതുകൊണ്ട് വല്യ പ്രയോജനമൊന്നുമില്ല. 
ആദ്യത്തെ രണ്ടു വര്‍ഷം വളര്‍ച്ച കുറവാണ് ജയന്റ് ഗൗരാമികള്‍ക്ക്. പിന്നീടങ്ങോട്ട് വളര്‍ച്ച വേഗത്തിലുമായിരിക്കും. എന്നാല്‍ ഈ വളര്‍ച്ച നേടാന്‍ ഗൗരാമികള്‍ക്ക് വെറും സസ്യങ്ങള്‍ മാത്രം മതി. മാത്രമല്ല കൈത്തീറ്റ നല്കി വളര്‍ത്തുന്ന തിലാപ്പിയയുടെ വളര്‍ച്ചയുടെ പകുതിപോലും കൈത്തീറ്റ നല്കിയാലും ഗൗരാമികള്‍ക്ക് ലഭിക്കില്ല.
ഇനി മറ്റൊരു കാര്യം. രുചിയുടെ കാര്യത്തില്‍ പേരുകേട്ടവരാണ് ഗൗരാമികള്‍.എന്നാല്‍ കൈത്തീറ്റ നല്കിയാല്‍ ഈ രുചി നഷ്ടമാകുമെന്ന് തായ്‌ലന്‍ഡിലെ അക്വാകള്‍ച്ചര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്കുന്ന ഡോ. പീറ്റര്‍ എഡ്വേര്‍ഡ്‌സ് പറയുന്നു. ശാസ്ത്രീയമായി സ്ഥിരീകരിച്ച വിവരവുമാണിത്.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...