Showing posts with label giant gourami labyrinth organ. Show all posts
Showing posts with label giant gourami labyrinth organ. Show all posts

Thursday, 13 December 2018

now i have 4 types of giant gouramis

ജയന്റ് ഗൗരാമികള്‍ പ്രധാനമായും നാലിനമാണുള്ളതെങ്കിലും ഇന്ന് അവയുടെ ക്രോസ് ബ്രീഡുകളായി നിരവധി ഇനങ്ങള്‍ ലോകത്ത് പ്രചാരത്തിലായിവരുന്നു. കേരളത്തില്‍ പ്രധാനമായും നാലിനമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അവ നാലും ഇപ്പോള്‍ എന്റെ കൈവശമുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാത്ത റെഡ് ടെയില്‍ ജയന്റ് ഗൗരാമിയെ വാങ്ങിയത്. അതിന്റെ വിവരങ്ങള്‍ വീഡിയോയിലൂടെ കാണാം.


Tuesday, 4 December 2018

ജയന്റ് ഗൗരാമികള്‍ ഏതൊക്കെ? types of giant gouramis

ചെറുതും വലുതുമായി നിരവധി ഇനങ്ങളുള്ള വലിയൊരു കുടുംബമാണ് ജയന്റ് ഗൗരാമികളുടേത്. ആ കുടുംബത്തിലെ വലിയ മത്സ്യങ്ങളായ ജയന്റ് ഗൗരാമികള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.



Tuesday, 2 October 2018

ഗൗരാമിയോട് സ്‌നേഹം തോന്നിയാല്‍

picture courtesy: otago daily times
ഗൗരാമികളുടെ പ്രചാരത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. ഇന്ന് പറയാന്‍ ഉദ്ദേശിക്കുന്നത് ന്യുസിലന്‍ഡിലെ ഒട്ടാഗോയിലുള്ള മ്യൂസിയത്തിലെ എറിക്ക് എന്ന ജയന്റ് ഗൗരാമിയെക്കുറിച്ചാണ്. വെറുതെ ഒന്നു ഗൂഗിളില്‍ പരതിയപ്പോഴാണ് എറിക്കിന്റെ കഥ കാണുന്നത്. അപ്പോള്‍ ഇവിടെ പങ്കുവയ്ക്കാമെന്നു തോന്നി.


Tuesday, 29 May 2018

പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൗരാമിയെ വരുമാനമാര്‍ഗമാക്കാം

വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൗരാമി. കേരളത്തിലുടെനീളം ഗൗരാമികളെ വളര്‍ത്തുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍, കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളുകളും നിരവധിയാണ്. അല്പമൊന്നു ശ്രദ്ധിച്ചാന്‍ ജയന്റ് ഗൗരാമികളെ വളര്‍ത്തി നല്ല വരുമാനമുണ്ടാക്കാന്‍ കഴിയും.

Thursday, 10 December 2015

ജയന്റ് ഗൗരാമി കുഞ്ഞുങ്ങള്‍

ജയന്റ് ഗൗരാമികളുടെ മുട്ട വിരിയാന്‍ 24 മണിക്കൂര്‍ മതിയെന്ന കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 18-25 ദിവസം വരെ കൂടിനുള്ളിലായിരിക്കും. 20-ാം ദിവസം കൂടിനു വെളിയിലിറങ്ങിയ കുഞ്ഞുങ്ങളെ ചിത്രങ്ങളിലും വീഡിയോയിലും കാണാം. സന്ധ്യാസമയത്ത് കുളത്തിന്റെ വശങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങളെ കാണാം...

Wednesday, 2 December 2015

ജയന്റ് ഗൗരാമികളുടെ ലിംഗനിര്‍ണയം

ജയന്റ് ഗൗരാമികളെ വളര്‍ത്തുന്ന പലരുടെയും പ്രശ്‌നമാണ് അവയുടെ ലിംഗനിര്‍ണയം സാധിക്കുന്നില്ല എന്നത്. ചെറു പ്രായത്തില്‍ ഗൗരാമികളുടെ ലിംഗനിര്‍ണയം സാധ്യമാകില്ല. കൂര്‍ത്ത ചുണ്ടും വാലിന് അടുത്തായി ഇരു വശത്തും കറുത്ത പൊട്ടുമാണ് ചെറുപ്പത്തില്‍ ഇവര്‍ക്കുള്ളത്. വളരുന്നതനുസരിച്ച് ഈ പൊട്ടുകള്‍ മാഞ്ഞുപോകും.

Saturday, 28 November 2015

കുഞ്ഞുങ്ങളുടെ കൃത്രിമ പരിചരണം

ജയന്റ് ഗൗരാമി

കുഞ്ഞുങ്ങളുടെ കൃത്രിമ പരിചരണം


കൃത്രിമ പ്രജനന സംവിധാനങ്ങള്‍ വഴി പ്രജനനം നടത്താന്‍ കഴിയാത്ത മത്സ്യമാണ് ജയന്റ് ഗൗരാമി. കൃത്യമായ ഇടവേളകളില്‍ (സീസണനുസരിച്ച്) മുട്ടയിടുന്ന മത്സ്യങ്ങളായ ഇവയെ ഹോര്‍മോണ്‍ കുത്തിവയ്‌ക്കേണ്ട ആവശ്യമില്ല. ഔട്ട്‌ഡോര്‍ കുളങ്ങളില്‍ മാത്രം പ്രജനനം നടക്കുന്ന മത്സ്യമായതിനാല്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് കുറവായിരിക്കും.

Friday, 27 November 2015

ജയന്റ് ഗൗരാമികളുടെ പ്രത്യേക ശ്വസനാവയവം

ലോകത്താകെ ഏകദേശം 370 സ്പീഷിസുകളിലുള്ള മത്സ്യങ്ങള്‍ക്ക് അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കാനുള്ള കഴിവുണ്ട്. ഇത്തരം മീനുകളില്‍ത്തന്നെ രണ്ടു വിഭാഗമുണ്ട്. ജലത്തിലെ ഓക്‌സിജന്റെ അംശം കുറയുമ്പോള്‍ അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്നവരും (facultative) ജലത്തിലെ ഓക്‌സിജന്‍ എടുക്കാന്‍ കഴിയാതെ അന്തരീക്ഷത്തില്‍നിന്ന് എടുക്കുന്നവരും (Obligate). ഈ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവയാണ് ജയന്റ് ഗൗരാമികള്‍. ഇവരുടെ ചെകിളകള്‍ക്ക് വെള്ളത്തിലെ ഓക്‌സിജനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറവായിരിക്കും.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...