ഗൗരാമി വര്‍ഗങ്ങളില്‍ എല്ലാ മത്സ്യങ്ങളും എഗ് ലെയേഴ്‌സാണ്. തങ്ങളുടെ മുട്ടകള്‍ സംരക്ഷിക്കുന്നുവെന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്. ജയന്റ് ഗൗരാമികള്‍ പുല്ല്, പ്ലാസ്റ്റിക് എന്നിവയൊക്കെ ഉപയോഗിച്ച് മുട്ടയിടാനുള്ള കൂടുകള്‍ നിര്‍മിക്കുമ്പോള്‍ മറ്റ് ചെറു ഗൗരാമികള്‍ ഇലകള്‍ക്കടിയില്‍ കുമിളക്കൂടുകളാണ് തയാറാക്കുന്നത്.
Saturday, 9 January 2016
Thursday, 17 December 2015
പട്ടിന്റെ മാഹാത്മ്യം
വെട്ടിത്തിളങ്ങുന്ന പട്ടു വസ്ത്രം എന്നും എപ്പോഴും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. വസ്ത്രങ്ങള്‍ നെയ്യുന്ന നെയ്ത്തുകാരെ പലപ്പോഴും നാം ഓര്‍ക്കാറുണ്ട്. പക്ഷേ, മനോഹരമായ പട്ട് നിര്‍മിക്കാനായി നാം കൊന്നൊടുക്കുന്ന ഒരു ജീവിവര്‍ഗംമുണ്ട്. അങ്ങനൊരു കൂട്ടരെക്കുറിച്ച് അറിയാവുന്നവര്‍ ചുരുക്കമാവും. പട്ടിന്റെ വക്താക്കളായ പുഴുക്കളെയും അവ ഉത്പാദിപ്പിക്കുന്ന നൂലിനെയും പരിചയപ്പെടാം.
Wednesday, 16 December 2015
മണ്ണിര; ഭൂമിയുടെ കലപ്പ
ഭൂമിയുടെ കലപ്പയാണ് മണ്ണിര. പ്രകൃതി അവയ്ക്കു അറിഞ്ഞു നല്കിയ സ്വഭാവവും പേരുപോലെതന്ന അന്വര്‍ഥം. മണ്ണിനെ ഉഴുതുമറിച്ച് വായുവിന്റെ അളവ് മണ്ണില്‍ വര്‍ധിപ്പിക്കുക എന്നതാണ് അവ കര്‍ഷകനുവേണ്ടി ചെയ്യുന്ന പ്രധാന സഹായം. ഇതിനോടൊപ്പം മണ്ണിലെ ജൈവമാലിന്യങ്ങളെ ചെടികള്‍ക്ക് ഉപകാരപ്രദമായരീതിയില്‍മ മാറ്റാനും അവയ്ക്കു കഴിയുന്നു. ഭൂമിയുടെ കുടല്‍ എന്നാണ് അരിസ്റ്റോട്ടില്‍ മണ്ണിരയെ വിശേഷിപ്പിച്ചത്. ജൈവവസ്തുക്കളെ വളമാക്കി മാറ്റാനുള്ള മണ്ണിരയുടെ കഴിവിനെ ഉപകാരപ്പെടുത്തി കൃത്രിമ സാഹചര്യത്തില്‍ തയാറാക്കിയെടുക്കുന്ന പ്രക്രിയയ്ക്കാണ് വെര്‍മി കള്‍ച്ചര്‍ എന്നു പറയുന്നത്. ഇങ്ങനെ തയാറാക്കി എടുക്കുന്ന വളത്തിനെ വെര്‍മി കമ്പോസ്റ്റ് എന്നും വിളിക്കുന്നു.
Tuesday, 15 December 2015
കണ്ണഞ്ചിപ്പിക്കുന്ന മത്സ്യപ്രപഞ്ചം
പ്രകൃതി അറിഞ്ഞു നല്കിയിരിക്കുന്ന മായിക സൗന്ദര്യമാണ് വര്‍ണമത്സ്യങ്ങളുടേത്. നദികളിലും പിന്നീട് മനുഷ്യന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതുമുതല്‍ പളുങ്കു പാത്രങ്ങളിലും വിഹരിക്കുന്ന നിറലാവണ്യം. സ്ഫടികപ്പാത്രത്തിന്റെ നാലതിരുകളില്‍ ഒതുങ്ങിത്തീരാത്ത ഈ ചലന ചാരുത ജൈവലോകത്തിന്റെ മാസ്മരികതയാണ്. കേവലം 10 മി.മി. വലിപ്പമുള്ള ട്രാന്‍സ്‌പെരന്റ് ഡാനിയോ മുതല്‍ ഭീമാകാരന്മാരായ സ്രാവുകളും തിമിംഗലങ്ങളും വരെ ഇന്ന് അക്വേറിയങ്ങളുടെ അഴകാണ്.
Monday, 14 December 2015
മത്സ്യങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളരുന്നില്ല എന്നിങ്ങനെ. കൃത്യമായ അവബോധവും ബോധവത്കരണവും നല്കാതെ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതാണ് ഈ പരാതികള്‍ക്കു പ്രധാന കാരണം.
ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളായ കട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ മത്സ്യങ്ങളാണ് ഇത്തരത്തില്‍ ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്നത്. അശാസ്ത്രീയമായ പരിചരണമാണ് പലപ്പോഴും ഇത്തരം മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നത്. മാത്രമല്ല കേരളത്തിനു പുറത്തുള്ള ഹാച്ചറികളില്‍നിന്ന് കരാറടിസ്ഥാനത്തില്‍ ഇവിടെയെത്തുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വില അഡ്ജസ്റ്റ് ചെയ്യാനായി മറ്റ് നാടന്‍ മത്സ്യങ്ങളെയും കൂടെ ചേര്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും കര്‍ഷകരുടെ നഷ്ടത്തിനു കാരണമാകുന്നുണ്ട്.
ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളായ കട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ മത്സ്യങ്ങളാണ് ഇത്തരത്തില്‍ ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്നത്. അശാസ്ത്രീയമായ പരിചരണമാണ് പലപ്പോഴും ഇത്തരം മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നത്. മാത്രമല്ല കേരളത്തിനു പുറത്തുള്ള ഹാച്ചറികളില്‍നിന്ന് കരാറടിസ്ഥാനത്തില്‍ ഇവിടെയെത്തുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വില അഡ്ജസ്റ്റ് ചെയ്യാനായി മറ്റ് നാടന്‍ മത്സ്യങ്ങളെയും കൂടെ ചേര്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും കര്‍ഷകരുടെ നഷ്ടത്തിനു കാരണമാകുന്നുണ്ട്.
Thursday, 10 December 2015
ജയന്റ് ഗൗരാമി കുഞ്ഞുങ്ങള്‍
ജയന്റ് ഗൗരാമികളുടെ മുട്ട വിരിയാന്‍ 24 മണിക്കൂര്‍ മതിയെന്ന കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 18-25 ദിവസം വരെ കൂടിനുള്ളിലായിരിക്കും. 20-ാം ദിവസം കൂടിനു വെളിയിലിറങ്ങിയ കുഞ്ഞുങ്ങളെ ചിത്രങ്ങളിലും വീഡിയോയിലും കാണാം. സന്ധ്യാസമയത്ത് കുളത്തിന്റെ വശങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങളെ കാണാം...
Wednesday, 2 December 2015
ശ്വാനവീരന്മാര്‍ക്കൊരു സ്‌കൂള്‍
നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ സാജന്‍ സജി സിറിയക്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തു തുടങ്ങിയ നായ്ക്കളോടുള്ള സ്‌നേഹം ഇന്ന് മികച്ച വരുമാന മാര്‍ഗമായി മാറ്റാന്‍ സാജനു കഴിഞ്ഞു. സാജന്‍ കെന്നല്‍സ് എന്ന സ്വന്തം സ്ഥാപനത്തില്‍ നായ്ക്കള്‍ക്കു പ്രത്യേക പരിശീലനം നല്കാനായി സാജന്‍ ഡോഗ് ട്രയിനിംഗ് സ്‌കൂള്‍ എന്ന നായപരിശീലനകേന്ദ്രവും തുടങ്ങി. ഒപ്പം ലാബ്രഡോര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ഡാഷ്ഹണ്ട്, പഗ്, ബുള്‍മാസ്റ്റിഫ്, ബോക്‌സര്‍ തുടങ്ങിയ ഇനങ്ങളുടെ ശുദ്ധ ജനുസില്‍പ്പെട്ട കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്കു നല്കുവാനും ഇദ്ദേഹം ശ്രദ്ധിക്കുന്നു.
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല...
-
ഐബിന്‍ കാണ്ടാവനം തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്കരിക്കാനും തേ...
-
ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളര...






