Sunday, 17 March 2019

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. അതുപോലെ ഗപ്പികളെ വളര്‍ത്തി മികച്ച വരുമാനം നേടുന്നവരും നമുക്കിടയിലുള്ള. കോട്ടയം പാറമ്പുഴ സ്വദേശി ജോഷി ജേക്കബിന്റെ ഗപ്പിവിശേഷങ്ങളാണ് ഇത്തവണ കാര്‍ഷികക്കാഴ്ചകള്‍ പങ്കുവയ്ക്കുന്നത്.

ജോഷിയുടെ ഗപ്പി പരിചരണരീതികള്‍ കാണാന്‍ ചുവടെയുള്ള ലിങ്കില്‍ പ്രവേശിക്കുക.


Sunday, 3 March 2019

പത്തു രൂപക്ക് മുയലുകൾക്ക് തീറ്റപ്പാത്രം നിർമിക്കാം


ബെത്‌ലഹേമിലെ മുയലുകൾ


മുയലുകള്‍ തനിയെ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കുമോ?

പലരും ചോദിക്കുന്ന ചോദ്യമാണിത്. പുല്ലുകൊണ്ട് മെത്ത ഒരുക്കി പ്രസവിക്കുന്ന മുയലുകള്‍ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കാതിരിക്കില്ല. പ്രസവശേഷമാണ് മിക്ക അമ്മ മുയലുകളും രോമം പറിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.

പിടിച്ചുകുടിപ്പിക്കണോ?

മുയലുകള്‍ സാധാരണ പുലര്‍കാലങ്ങളിലോ രാത്രിയിലോ ആണ് കുഞ്ഞുങ്ങളെ മുലയൂട്ടുക. അതുകൊണ്ടുതന്നെ പകല്‍ മുലയൂട്ടുന്നത് നമുക്ക് കാണാന്‍ കഴിയില്ല. പാലൂട്ടുന്നില്ല എന്ന് തെറ്റിദ്ധരിച്ച് അവയെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ മുലയില്‍ വച്ച് മുലയൂട്ടുന്ന രീതി പലരും അവലംബിക്കാറുണ്ട്. എന്നാല്‍, ഇത് അമ്മമുയലിനെ കൂടുതല്‍ ഭയപ്പെടുത്തുകയും പിന്നീട് തനിയെ മുലകൊടുക്കാന്‍ മടികാണിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. സാധാരണ വൈകുന്നേരങ്ങളിലോ പുലര്‍ച്ചെയോ ആണ് മുയലുകള്‍ പ്രസവിക്കുക. പിറ്റേന്ന് കുഞ്ഞുങ്ങളുടെ വയര്‍ നിറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുക. വയര്‍ നിറയെ പാലുകുടിച്ച കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങുന്നതു കാണാം. എന്നാല്‍, പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകും. കൂടാതെ നന്നായി ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥത കാണിക്കുന്നതും കാണാം.

Sunday, 27 January 2019

കരിങ്കോഴികളുടെ സ്വന്തം പ്രദീപ്‌

കരിങ്കോഴി വളര്‍ത്തലിലൂടെ മികച്ച വരുമാനം നേടുന്ന കോട്ടയം കുറിച്ചിത്താനം സ്വദേശി പ്രദീപ് കുമാര്‍ കോഴിവളര്‍ത്തലിനെക്കുറിച്ച് കാര്‍ഷികക്കാഴ്ചകളുമായി പങ്കുവയ്ക്കുന്നു. 

നല്ല കരിങ്കോഴികളെ എങ്ങനെ തിരിച്ചറിയാം...
കോഴികളുടെ തീറ്റക്രമം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുടക്കക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍...

വീഡിയോ കാണുക https://youtu.be/JVshG2uymJ0


Sunday, 13 January 2019

മുയലുകളുടെ ഗര്‍ഭനിര്‍ണയം

മുയല്‍വളര്‍ത്തല്‍ ലാഭകരമാക്കാന്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ് അവയുടെ പ്രജനനം. കൃത്യമായ ഇടവേളകളില്‍ കുഞ്ഞുങ്ങളെ ലഭിച്ചാല്‍ ലാഭം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇണചേര്‍ത്തുകഴിഞ്ഞാല്‍ മുയലുകള്‍ ഗര്‍ഭിണി ആണോ എന്നു പരിശോധിച്ചറിയേണ്ടത് അത്യാവശ്യമാണ്. എങ്ങനെ മുയലുകള്‍ ഗര്‍ഭിണി ആണോ എന്ന് പരിശോധിക്കാം... വീഡിയോ കാണുക...



കോഴികളെ അഴിച്ചുവിട്ടു വളര്‍ത്താന്‍ അടിപൊളി കോഴിക്കൂട്‌

കോഴികളെ അഴിച്ചുവിട്ടു വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും പച്ചക്കറികള്‍ നശിപ്പിക്കുമെന്ന് പേടിയുള്ളവര്‍ക്കും പരീക്ഷിക്കാവുന്ന തുറന്ന കോഴിക്കൂട്.... വീഡിയോ കാണാം...


Wednesday, 19 December 2018

Vaccination of dogs

നായ്ക്കുട്ടികളുടെ പരിപാലനം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. കൃത്യമായ സമയങ്ങളിൽ വാക്സിനേഷനും വിരമരുന്നും കൊടുക്കണം.


https://youtu.be/unFYA4_r4iw


Friday, 14 December 2018

NEW STRAINS OF GIANT GOURAMIS

അടിസ്ഥാനപരമായി നാലിനം ജയന്റ് ഗൗരാമികളാണ് ലോകത്തിലുള്ളതെങ്കിലും അവയുടെ ക്രോസ് ബ്രീഡുകള്‍ ഇന്ന് വിവിധ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. തായ്‌ലന്‍ഡില്‍നിന്ന് ലഭിച്ച ചില ജയന്റ് ഗൗരാമി ഇനങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജയന്റ് ഗൗരാമികളെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ www.ibinkandavanam.com സന്ദര്‍ശിക്കുക.

കൂടുതല്‍ ജയന്റ് ഗൗരാമി വീഡിയോകള്‍ക്കായി https://goo.gl/Yix9mE സന്ദര്‍ശിക്കുക.

Thursday, 13 December 2018

now i have 4 types of giant gouramis

ജയന്റ് ഗൗരാമികള്‍ പ്രധാനമായും നാലിനമാണുള്ളതെങ്കിലും ഇന്ന് അവയുടെ ക്രോസ് ബ്രീഡുകളായി നിരവധി ഇനങ്ങള്‍ ലോകത്ത് പ്രചാരത്തിലായിവരുന്നു. കേരളത്തില്‍ പ്രധാനമായും നാലിനമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അവ നാലും ഇപ്പോള്‍ എന്റെ കൈവശമുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാത്ത റെഡ് ടെയില്‍ ജയന്റ് ഗൗരാമിയെ വാങ്ങിയത്. അതിന്റെ വിവരങ്ങള്‍ വീഡിയോയിലൂടെ കാണാം.


Thursday, 6 December 2018

giant gourami fry

വളര്‍ത്തുമത്സ്യങ്ങളില്‍ ഏറ്റവും രുചിയുള്ള ജയന്റ് ഗൗരാമി മത്സ്യത്തെ ഫ്രൈ ആക്കി നോക്കിയാലോ. മത്സ്യം വെട്ടിയൊരുക്കുന്നതു മുതല്‍ ഫ്രൈ ആക്കുന്നതുവരെയുള്ള പ്രക്രിയകള്‍ ഈ വീഡിയോയില്‍ കാണാം.



Tuesday, 4 December 2018

ജയന്റ് ഗൗരാമികള്‍ ഏതൊക്കെ? types of giant gouramis

ചെറുതും വലുതുമായി നിരവധി ഇനങ്ങളുള്ള വലിയൊരു കുടുംബമാണ് ജയന്റ് ഗൗരാമികളുടേത്. ആ കുടുംബത്തിലെ വലിയ മത്സ്യങ്ങളായ ജയന്റ് ഗൗരാമികള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.



ഒരു നായ്ക്കുട്ടിയെ വാങ്ങിയ കഥ

ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു ലാബ്രഡോര്‍ ഇനം നായക്കുട്ടിയെ വാങ്ങണമെന്നുള്ളത്. വാങ്ങാന്‍ പോയ കഥ ഞാന്‍ ഒരു വീഡിയോ ആയി ചിത്രീകരിച്ചിട്ടുണ്ട്. ഒന്നു കണ്ടു നോക്കിയാലോ,,,,


Thursday, 22 November 2018

5kg giant gourami caught from Paddy


തിലാപ്പിയ മത്സ്യങ്ങളുടെ മേല്‍ച്ചുണ്ട് മുറിച്ചുമാറ്റുന്നു

പെണ്‍മത്സ്യങ്ങളെ ആക്രമിക്കാതിരിക്കാനാണ് ആണ്‍മത്സ്യങ്ങളുടെ മേല്‍ച്ചുണ്ട് മുറിച്ചുകളയുന്നത്. ബ്രീഡിംഗിനായി വലിയ ടാങ്കുകളില്‍ വളര്‍ത്തുമ്പോള്‍ പെണ്‍മത്സ്യങ്ങളെ ആണ്‍മത്സ്യങ്ങള്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കാറുണ്ട്.  വീഡിയോ കാണാം.


Wednesday, 21 November 2018

Rabbit mating


വാക വരാല്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്‌


വാക വരാല്‍ കുഞ്ഞുങ്ങള്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ ഫിഷ് ഫാമില്‍ വില്പനയ്ക്ക് തയാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് വീഡിയോയില്‍ നല്കിയിട്ടുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

ജയന്റ് ഗൗരാമികൾ പഴത്തൊലി കഴിക്കുന്നു


guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...