Monday, 3 July 2017

ജയന്റ് ഗൗരാമി: പിടിക്കാം, കരുതലോടെ

ജയന്റ് ഗൗരാമികളെക്കുറിച്ച് നിരവധി വിവരങ്ങള്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പമാണ് ഈ വീഡിയോകളും വരുന്നത്. കാരണം, ഗൗരാമി മത്സ്യങ്ങളെ പലരും പല രീതിയാണ് പിടിക്കാറുള്ളതും കൈകാര്യം ചെയ്യാറുള്ളതും. ചിലര്‍ കുട്ടകളില്‍ കോരി എടുക്കുമ്പോള്‍ ചിലര്‍ വലകള്‍ ഉപയോഗിച്ച് പിടിക്കുന്നു. ഈ രീതിയിലൊക്കെ പിടിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്.

കരുതലോടെ തുടങ്ങാം അടുക്കളക്കുളം


മഴക്കാലമായി, ചെറുതും വലുതുമായ ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. അടുക്കളക്കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാനുള്ള സമയമാണ് ഇനി മുന്നിലുള്ളത്. അടുക്കളയിലേക്കുള്ള മത്സ്യങ്ങളെ സ്വന്തമായി വളര്‍ത്തിയെടുക്കുന്ന പ്രവണത ഇന്ന് വളരെ പ്രചാരം നേടിക്കഴിഞ്ഞു. താത്പര്യമുള്ള നിരവധി ആളുകള്‍ ഇനിയും രംഗത്തുണ്ട്. വ്യക്തമായ അറിവില്ലാതെ, നിര്‍ദേശങ്ങള്‍ ലഭിക്കാതെ ഈ മേഖലയിലേക്ക് ഇറങ്ങിയാലും പിന്നീട് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമേ പറയാന്‍ ഉണ്ടാവൂ.


Thursday, 15 June 2017

എന്തിനീ വ്യഗ്രത?


കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ രാജ്യം മുഴുവന്‍ ബീഫിനൊപ്പം ചര്‍ച്ച ചെയ്യുന്നതാണ് അലങ്കാര മത്സ്യകൃഷിക്കെതിരേയുള്ള ഉത്തരവ്. എന്നാല്‍, ഈ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ നടക്കുന്നവര്‍ അതിലെ പൂര്‍ണ വിവരങ്ങള്‍ മനസിലാക്കിയാണോ വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമുദ്രമത്സ്യങ്ങളെയും ചില സമുദ്ര ജീവികളെയും ചുരുക്കം ചില നാടന്‍ മത്സ്യങ്ങളെയും മാത്രം ഉത്തരവില്‍ പരാമര്‍ശിക്കുമ്പോള്‍ ശുദ്ധജല അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതും നിരോധിക്കും എന്ന രീതിയില്‍ പരക്കുന്ന തെറ്റായ വാര്‍ത്ത കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടങ്ങള്‍ മാത്രമേ വരുത്തുകയുള്ളൂ എന്ന് പറയാതിരിക്കാന്‍ വയ്യ. ഭീതിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത വിടുന്നവര്‍ക്ക് അത് ഒരു ദിവസത്തെ വാര്‍ത്ത മാത്രം. എന്നാല്‍, പട്ടിണിയാവുന്നത് മത്സ്യക്കൃഷി ഉപജീവനമാക്കിയ ആയിരക്കണക്കിന് കുടുംബങ്ങളാണെന്ന് വിസ്മരിക്കരുത്. പൂര്‍ണമായ അറിവില്ലാതെ ജനങ്ങളെ ഭയപ്പെടുത്തരുത് എന്നേ പറയാനുള്ളൂ.

Saturday, 10 June 2017

ഒന്നരയാള്‍ പൊക്കമുള്ള കൊമ്പന്‍ ചീനി

അപൂര്‍വ വളര്‍ച്ചയുള്ള കൊമ്പന്‍ ചീനി പരിചയപ്പെടാം.ഭീതിയുണ്ടാക്കരുത്, അത് ശുദ്ധജല അലങ്കാരമത്സ്യങ്ങളല്ല

കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഭീതിപ്പെടുത്തുന്ന തരത്തില്‍ ഉയരുന്ന വാര്‍ത്തകള്‍ക്ക് തത്കാലം ചെവികൊടുക്കാതിരിക്കാം. ശുദ്ധജല അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതിനോ വില്‍ക്കുന്നതിനോ വിലക്കില്ല. എന്നാല്‍, അക്വേറിയം ഷോപ്പുകളുടെ കാര്യത്തില്‍ നല്കിയിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇന്ത്യയുടെ സാഹചര്യത്തില്‍ അപ്രായോഗികമാണ്. ഒത്തൊരുമിച്ചുള്ള പ്രതിഷേധം അറിയിച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ മത്സ്യകൃഷിയുടെ മറ്റു വിഭാഗങ്ങളെക്കൂടി ഇത്തരം ഉത്തരവുകള്‍ ബാധിച്ചേക്കാം. 

Sunday, 21 May 2017

അല്പം പന്നിക്കാര്യം

ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് നേരേ കശാപ്പുശാലയിലേക്ക്. ആഴ്ചയിലെ ഒഴിവുദിവസാഘോഷങ്ങള്‍ അവിടെനിന്നാണ് ആരംഭിക്കുക. പന്നിയും പോത്തും കഴിഞ്ഞിട്ടേയുള്ളൂ കോഴിയുള്‍പ്പെടെയുള്ള ഇറച്ചികള്‍. ഇതില്‍ പന്നിയോടാണ് പാലാക്കാര്‍ക്ക് പൊതുവേ പ്രിയം കൂടുതലെന്നു പറയാറുണ്ട്. എനിക്കും അങ്ങനെയാട്ടോ... സ്വന്തമായി വളര്‍ത്തി വലുതാക്കിയ പന്നികളെ സ്വന്തമായി കശാപ്പുചെയ്യുകയാണ് ഞങ്ങളുടെ രീതി. കച്ചവടക്കാര്‍ക്ക് കൊടുത്താല്‍ തീറ്റ വാങ്ങി നല്കിയ ചെലവുപോലും കിട്ടില്ല എന്ന ബോധ്യംവന്നതുകൊണ്ടാണ് സ്വന്തമായി വില്‍ക്കാന്‍ തുടങ്ങിയത്.

Saturday, 20 May 2017

കാടവളര്‍ത്തല്‍

മുട്ടയ്ക്കും ഇറച്ചിക്കും കാടകളെ വളര്‍ത്താം. ആറാഴ്ച പ്രായം മുതല്‍ മുട്ട ലഭിക്കും. നാലാഴ്ച മുതല്‍ ആണ്‍കാടകളെ ഇറച്ചിക്കായി വില്‍ക്കാം. മുട്ടയ്ക്കുവേണ്ടി പെണ്‍കാടകളെ മാത്രമെ വളര്‍ത്തേണ്ടതുള്ളൂ. കാടകളെ ഒരു ദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. കമ്പിവലകൊണ്ട് നിര്‍മിച്ച കൂടുകളില്‍ കാടകളെ വളര്‍ത്താം. വിപണന സാധ്യത മനസിലാക്കിവേണം കാടകളുടെ എണ്ണം നിശ്ചയിക്കാന്‍. തുടക്കക്കാരാണെങ്കില്‍ ചെറിയ രീതിയില്‍ വളര്‍ത്തിത്തുടങ്ങുന്നതാണ് നല്ലത്.
കൃത്രിമ ചൂട് നല്‍കാന്‍ സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ കാടക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കാം. ബ്രൂഡര്‍ കൂടുകളില്‍ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാര്‍പ്പിക്കാം. 3 അടി നീളവും 2 അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം.

ജയന്റ് ഗൗരാമി: പിടിക്കാം, കരുതലോടെ

ജയന്റ് ഗൗരാമികളെക്കുറിച്ച് നിരവധി വിവരങ്ങള്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പമാണ് ഈ വീഡിയോകളും വരുന്നത്. കാരണം, ഗൗരാമി മത്സ്യങ്ങളെ പലര...