Sunday 18 December 2016

ജയന്റ് ഗൗരാമിയും ഫംഗസ്ബാധയും

ജയന്റ് ഗൗരാമിമത്സ്യങ്ങള്‍ക്ക് വളരെ വേഗം ബാധിക്കുന്നതും മരണകാരണമാകുന്നതുമായ അസുഖമാണ് ഫംഗസ് ബാധ. ശരീരത്തില്‍ വെളുത്ത പാടയായി രൂപപ്പെട്ട് മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് വരും. മൂക്കും ചെകിളയും വായുമെല്ലാം വെളുത്ത പാടയാല്‍ മൂടപ്പെടുന്നതിനാലാണ് ശ്വസിക്കാന്‍ പറ്റാതെവരുന്നത്. കൃത്യമായ പരിചരണം നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 24 മണിക്കൂറിനുള്ള മത്സ്യങ്ങള്‍ ചാവുകയും ചെയ്യും. ഗൗരാമികളില്‍ കുഞ്ഞുങ്ങള്‍ ഒരു പരിധിവരെ ഫംഗസ് ബാധയെ ചെറുക്കുമെങ്കിലും വലിയ മത്സ്യങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാറില്ല. അവയ്ക്ക് കൃത്യമായ പരിചരണം നല്കാന്‍ കഴിയാത്തതുതന്നെ കാരണം.

Saturday 10 December 2016

അനാബസിന്റെ കരയാത്ര

അനാബസ് എന്ന മത്സ്യത്തെക്കുറിച്ചും അവയെ വളര്‍ത്തുന്ന രീതികളെക്കുറിച്ചും മുമ്പ് ഇവിടെ കുറിച്ചതാണ്. ഇത്തവണ അവ കരയിലൂടെ സഞ്ചരിക്കുന്ന പ്രത്യേകതയാണ് പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്. പാമ്പുകള്‍ ശരീരത്തിന്റെ അടിഭാഗം നിലത്തുറപ്പിച്ച് ഇഴഞ്ഞു സഞ്ചരിക്കുന്നു. ഏതാണ് ആ രീതിയില്‍ത്തന്നെയാണ് അനാബസിന്റെയും യാത്ര. എന്നാല്‍, മറ്റു മത്സ്യങ്ങള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഇവയുടെ ചെകിള മകുടത്തിനുണ്ട്. ഒരുപക്ഷേ പലരും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ശ്രദ്ധിച്ചവരും കാണും.

Sunday 4 December 2016

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ കോട്ടയം

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു


കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ (കാഫ്) കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു. ചങ്ങനാശേരി തുരുത്തി യൂദാപുരം നന്മ ഫാമില്‍ നടന്ന ചടങ്ങില്‍
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമന്‍ ജില്ലാ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

Monday 28 November 2016

കിളിക്കൊഞ്ചലുകള്‍ക്ക് കാതോര്‍ത്ത്- ഫിഞ്ചുകള്‍

സീബ്ര ഫിഞ്ചുകള്‍
കാലാകാലങ്ങളായി മനുഷ്യര്‍ പലതരം പക്ഷികളെ വളര്‍ത്തിവരുന്നു. എന്നാല്‍ പരമ്പരാഗതശൈലിയില്‍ ഇന്നും തുടര്‍ന്നുവരുന്ന പരിചരണരീതികള്‍ക്ക് അപാകതകളേറെയുണ്ട്. അത് അവയുടെ പ്രജനനം, സ്വഭാവം, പ്രതിരോധശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും.

Sunday 27 November 2016

കിളിക്കൊഞ്ചലുകള്‍ക്കു കാതോര്‍ത്ത്- ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

വര്‍ണശബളമായ പക്ഷിക്കൂട്ടത്തില്‍ വ്യത്യസ്തരാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്. അതുകൊണ്ടുതന്നെ പക്ഷിപ്രേമികള്‍ക്ക് ഏറ്റവും പ്രിയമേറിയ ഇനവുമാണിവ. അഗാപോണിസ് (Agapornis) ജനുസില്‍പ്പെടുന്ന ഒമ്പതിനങ്ങളാണ് സാധാരണ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. അവയില്‍ പൊതുവായി വളര്‍ത്തിവരുന്ന ഇനങ്ങളാണ് പീച്ച്‌ഫേസ്, മാസ്‌ക്ഡ്, ഫിഷര്‍ എന്നിവ. മേല്‍പ്പറഞ്ഞ മൂന്നു സ്പീഷിസുകളും അവയുടെ സബ് സ്പീഷിസുകളുമല്ലാതെ ബാക്കിയുള്ള ആറു സ്പീഷിസുകള്‍ (നയാസ, ബ്ലാക്ക് ചെക്ക്ഡ്, മഡഗാസ്‌കര്‍, അബിസീനിയന്‍, റെഡ് ഫേസ്ഡ്, ബ്ലാക്ക് കളേര്‍ഡ്) ഇന്നും അപരിചിതമായി നില്‍ക്കുന്നവയാണ്.

Saturday 26 November 2016

വെള്ളത്തിലെ രസതന്ത്രം

ജലരസതന്ത്രത്തിലെ സാധാരണ ചോദ്യമാണ് എന്താണ് പിഎച്ച് (pH) എന്നത്. പലരും ഇതിനേക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വസ്തുത. മത്സ്യക്കുളങ്ങളില്‍ പിഎച്ച് എന്താണെന്നറിഞ്ഞ് കൃഷി ചെയ്തില്ലെങ്കില്‍ ധനനഷ്ടം മാത്രമേ പലപ്പോളും ഉണ്ടാവാറുള്ളൂ. ഓരോ മത്സ്യത്തിനും ഓരോ വ്യത്യസ്ഥ പിഎച്ച് റേഞ്ച് ആയിരിക്കും ഉണ്ടാവുക. അതുതന്നെയാണ് അവയുടെ വളര്‍ച്ചയ്ക്ക് ആവാസവ്യവസ്ഥ നല്കുന്ന സ്ഥാനം.

Thursday 24 November 2016

റെഡ് ബെല്ലീഡ് പാക്കുവിനെ ഭയപ്പെടേണ്ട...

പരക്കെ ഭീകരനെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മത്സ്യമാണ് റെഡ് ബെല്ലീഡ് പാക്കു അഥവാ നമ്മുടെ സ്വന്തം നട്ടര്‍. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയിലെ ഭീകരന്മാരായ പിരാനകളുടെ കുടുംബക്കാരനെങ്കിലും നട്ടര്‍ പാവം മിശ്രഭുക്കാണ്. പൊതുവേ ആക്രമണ സ്വഭാവം കാണിക്കാറുമില്ല. എന്നാല്‍, ഇപ്പോള്‍ നമ്മുടെ നാട്ടിലെ റെഡ് ബെല്ലീഡ് പാക്കുവിനെ റെഡ് ബെല്ലീഡ് പിരാനയായി തെറ്റിദ്ധരിക്കുന്നവരും കുറവല്ല. അക്കൂട്ടത്തില്‍ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുമുണ്ടെന്ന് അറിയുമ്പോഴാണ് വകുപ്പിനോട് സഹതാപം തോന്നുന്നത്.

Monday 7 November 2016

ഊര്‍ജസ്വലരായ ബഡ്‌ജെറിഗാര്‍സ്

ലോകത്തെവിടെയുമുള്ള പക്ഷിപ്രേമികള്‍ക്ക് ഒഴിവാക്കാനാവാത്ത എലങ്കാരപ്പക്ഷിയാണ് ബഡ്‌ജെറിഗാര്‍. പക്ഷിവളര്‍ത്തലിലെ പുതു സംരംഭകനുപോലും വളരെ അനായാസം കൈകാര്യം ചെയ്യാവുന്നതും പ്രജനനം നടത്താവുന്നതുമായ ഇനമാണിത്. മെലോപ്‌സിറ്റാക്കസ് അന്‍ഡുലാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവയുടെ സ്വാഭാവിക ആവാസസ്ഥലം ഓസ്‌ട്രേലിയന്‍ പുല്‍മേടുകളാണ്. ഒരു ബഡ്‌ജെറിഗാറിന് ഏകദേശം 18 സെ.മീ. നീളവും 25-28 ഗ്രാം ഭാരവും കാണും.

Sunday 6 November 2016

ഗൗരാമികളുടെ സ്പര്‍ശനഗ്രന്ഥി

ഗൗരാമികളുടെ വിശേഷങ്ങളുമായാണ് ഞാന്‍ വീണ്ടും എത്തിയിരിക്കുന്നത്. ഗൗരാമി കുടുംബത്തിലെ എല്ലാ മത്സ്യങ്ങളുടെയും പ്രത്യേകതയാണ് ശ്രോണീപത്രങ്ങളില്‍നിന്ന് (Ppelvic Fins) നൂലുപോലെ ശരീരവലുപ്പത്തോളം നീണ്ടുകിടക്കുന്ന അവയവം. (കിസ്സിംഗ് ഗൗരാമികളെ ഇക്കൂട്ടത്തില്‍ കൂട്ടേണ്ട.)  നൂലുപോലെ കാണപ്പെടുന്നുവെങ്കിലും ഗൗരാമികളുടെ സ്പര്‍ശനാവയവമാണത്. ഇരുട്ടില്‍ വഴി അറിയാനും ഭക്ഷണം തെരയാനുമെല്ലാം ആ അവയവം ഗൗരാമിമത്സ്യങ്ങളെ സഹായിക്കുന്നുണ്ട്.

Sunday 23 October 2016

തെറ്റിദ്ധാരണ പരത്തരുത്‌

ഫേസ്ബുക്കില്‍ 
പ്രചരിച്ച ചിത്രം.
സമീപ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട  ഒരു ചിത്രവും അതിനെക്കുറിച്ചുള്ള വിശദീകരണവുമാണ് ഇങ്ങനൊരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ ഒരു പാറമടയില്‍നിന്ന് അലിഗേറ്റര്‍ ഗാറിനെ കിട്ടി (സംഭവത്തിന്റെ നിജസ്ഥിതി അറിയില്ല). വിദേശ ഇനങ്ങളായ ഇത് പുഴകളിലോ മറ്റോ ചെന്നാല്‍ നാടന്‍ മത്സ്യങ്ങളെ നശിപ്പിക്കും എന്നാണ് ആ പോസ്റ്റിന്റെ ഉള്ളടക്കം.

Friday 21 October 2016

എന്താണ് ഹൈബ്രിഡ് തിലാപ്പിയ

തിലാപ്പിയ, അതിവേഗം വളരുന്ന വളര്‍ത്തുമത്സ്യം. കേരളത്തിലെ മിക്ക മത്സ്യപ്രേമികളും ഒരിക്കലെങ്കിലും തിലാപ്പിയ വളര്‍ത്തിയിട്ടുണ്ടാവും. മികച്ച പ്രത്യുത്പാദനശേഷിയും തിലാപ്പിയയുടെ പ്രത്യേകതയാണ്. മാതാപിതാക്കളുടെ വലുപ്പമനുസരിച്ച് 200 മുതല്‍ 1000 കുഞ്ഞുങ്ങള്‍ വരെ ഒറ്റ പ്രജനനത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, പുതിയ തലമുറയ്ക്ക് വളച്ച കുറയുകയെന്നത് തിലാപ്പിയയുടെ പ്രധാന പ്രശ്‌നമാണ്. ഇതുതന്നെയാണ് തിലാപ്പിയയുടെ ശാപവും. കര്‍ഷകര്‍ക്ക് ഇതുമൂലം കനത്ത നഷ്ടം നേരിടേണ്ടിവരുന്നതാണ് ഗിഫ്റ്റ് (Genetically Improved Farmed Tilapia- GIFT) പിറക്കാന്‍ കാരണം.

Sunday 16 October 2016

അനാബസ് സിമ്പിളാണ്

ഗൗരാമി വര്‍ഗത്തിപ്പെട്ട മത്സ്യമാണ് അനാബസ്. നമ്മുടെ നാട്ടില്‍ കല്ലടമുട്ടി എന്ന പേരിലും അറിയപ്പെടുന്ന ഇക്കൂട്ടരുടെ ഉത്ഭവം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണെന്ന് കരുതപ്പെടുന്നു. പ്രധാനമായും ശുദ്ധലത്തില്‍ വളരുന്ന അനാബസ് മത്സ്യങ്ങള്‍ക്ക് അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം ഉള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അഭാവത്തിലും ജീവിക്കാന്‍ കഴിയും. ശരീരത്തിലെ നനവ് നിലനിര്‍ത്തി വെള്ളത്തിനു പുറത്ത് മണിക്കൂറുകളോളും ജീവിക്കാന്‍ ഇവയ്ക്കു കഴിയും. കുളങ്ങളില്‍നിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവമുള്ളതിനാല്‍ ക്ലൈംബിംഗ് ഗൗരാമി, ക്ലൈംബിംഗ് പെര്‍ച്ച് എന്നീ പേരുകളിലും അനാബസ് അറിയപ്പെടുന്നു.

Saturday 1 October 2016

75 ഏക്കറില്‍ മത്സ്യക്കൃഷിയുമായി മീനച്ചില്‍ ഫിഷ് ഫാം

ശ്രീജിത്തും പ്രവീണും
 വളര്‍ത്തുമത്സ്യകൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് യുവാക്കള്‍. പ്രതിമാസം ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളാണ് കേരളത്തിലുടനീളമുള്ള കര്‍ഷകര്‍ക്ക് ഇവര്‍ വിതരണം ചെയ്യുന്നത്.



Wednesday 31 August 2016

ജയന്റ് ഗൗരാമികളുടെ പ്രജനനക്കൂട് പക്ഷിക്കൂട് പോലെ

നിരവധി ആളുകളുടെ സംശയമാണ് കൂടുണ്ടാക്കുന്ന ഗൗരാമികള്‍ എങ്ങനെ അതില്‍ മുട്ടകള്‍ വയ്ക്കുമെന്നുള്ളത്. ഉത്തരം സിമ്പിള്‍, പക്ഷികളുടേപ്പോലെ തന്നെയാണ് ഗൗരാമികളുടെ കൂട്. ഫ്രെയിമിനുള്ളിലോ പുല്ലുകള്‍ക്കിടയിലോ ഉറപ്പിക്കുന്ന കൂട് ഒരു പക്ഷിയുടെ കൂട് തലതിരിച്ചു വയ്ക്കുന്നപോലെയാണ് നിര്‍മിക്കുക. ചിത്രത്തിലുള്ളപോലെ നടുവില്‍ ഒരു വലിയ കുഴിയും കാണും. കമഴ്ന്നിരിക്കുന്നതിനാല്‍ മുട്ട ഇതിനുള്ളില്‍ തങ്ങി നിന്നുകൊള്ളും. വെള്ളത്തിന് വലിയ ഓളംതട്ടിയാല്‍ മാത്രമേ മുട്ടകള്‍ ഇതില്‍നിന്നു പുറത്തുപോകൂ.

Wednesday 27 July 2016

നമ്മുടെ കൃഷി

കാര്‍ഷികപാരമ്പര്യമുള്ള കേരളത്തിന്റെ ജീവനാഡിയാണ് കൃഷി. ഒരുകാലത്ത് ആളുകളില്‍ വളരെ സ്വാധീനം ചെലുത്തിയിരുന്ന മേഖലയായിരുന്നു കൃഷിയെങ്കില്‍ ഇപ്പോള്‍ കൃഷിമേഖലയുടെ പ്രാധാന്യം കുറഞ്ഞുവന്നിരിക്കുന്നു. ഉപജീവനത്തിനായി കൃഷിയെ ആശ്രയിച്ചവര്‍ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. അതേസമയം അടുക്കളകൃഷി എന്ന പേരില്‍ ഓരോ വീട്ടുമുറ്റത്തും കൃഷിസ്ഥലങ്ങള്‍ ഉയരുന്നു. കേരളത്തെ മുഴുവനും തീറ്റിപ്പോറ്റാന്‍ കഴിയില്ലെങ്കിലും വീട്ടുമുറ്റത്തെ കൃഷിയിലൂടെ പച്ചക്കറിയുത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിയുന്നുവെന്നത് പ്രശംസനീയമാണ്.

Monday 25 July 2016

ഭീമന്മാരെങ്കിലും ഗൗരാമികള്‍ അല്പപ്രാണികള്‍ തന്നെ

അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്ന പ്രത്യേക ശ്വസനാവയവം ഉണ്ടെങ്കിലും കരയില്‍ പിടിച്ചിട്ടാല്‍ വെള്ളമില്ലാതെ ജീവിക്കുമെങ്കിലും അത്തരത്തില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഗൗരാമികള്‍ക്ക് അതീവ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയായ മത്സ്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അവയുടെ ശരീരത്തില്‍ മര്‍ദമോ പരിക്കുകളോ ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. പ്രായപൂര്‍ത്തിയായവയില്‍ പെണ്‍മത്സ്യങ്ങളുടെ വയറ്റില്‍ 99 ശതമാനവും മുട്ടയുണ്ടാകും. അതിനാല്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് അവയുടെ ജീവനുതന്നെ ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ചില കാര്യങ്ങള്‍ ഗൗരാമികളെ പിടിക്കുമ്പോള്‍ ശ്രദ്ധിക്കണം...

Friday 8 July 2016

മുട്ടകള്‍ക്കു കാവല്‍നില്‍ക്കുന്ന ഗൗരാമികള്‍

സ്വന്തം മുട്ടകളെയും കുഞ്ഞുങ്ങളെയും സൂക്ഷ്മതയോടെ സംരക്ഷിക്കുന്ന മത്സ്യസമൂഹമാണ് ഗൗരാമികള്‍. ചെറുതും വലുതുമായി നിരവധി ഉപവിഭാഗങ്ങള്‍ ഗൗരാമികളിലുണ്ട്. ചെറിയ അക്വേറിയം ഗൗരാമികളുടെയും വലയി ജയന്റ് ഗൗരാമികളുടെയും പ്രജനനകാര്യങ്ങളില്‍ അല്പം വ്യത്യാസമുണ്ട്.

Monday 4 July 2016

കരിമീന്‍: ശ്രദ്ധിച്ചാല്‍ വളര്‍ത്താനെളുപ്പം

രുചിയുടെ കാര്യത്തില്‍ പേരുകേട്ട മത്സ്യമാണ് കേരളത്തിന്റെ സ്വന്തം കരിമീന്‍. വിപണിയിയില്‍ മികച്ച മുന്നേറ്റമുള്ള മത്സ്യങ്ങളിലൊന്നായ കരിമീനിനെ നാച്വറല്‍ കുളങ്ങളും പാറക്കുളങ്ങളിലും അനായാസം വളര്‍ത്തി വരുമാനമാര്‍ഗമാക്കാവുന്നതേയുള്ളൂ. പരിചരണവും പരിരക്ഷയും അല്പം കൂടുതല്‍ വേണമെന്നു മാത്രം.

Friday 1 July 2016

മത്സ്യങ്ങളുടെ ഭക്ഷണം

 മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ അവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് അവയ്ക്കു നല്കുന്ന തീറ്റ. പോഷകസംപുഷ്ടമായ ഭക്ഷണവും നീന്തിത്തുടിക്കാന്‍ വിശാലമായ കുളങ്ങളും അവയുടെ വളര്‍ച്ച വേഗത്തിലാക്കും. മത്സ്യങ്ങളുടെ സ്വഭാവനുസരിച്ച് ഭക്ഷണവും ക്രമപ്പെടുത്താം.

Sunday 26 June 2016

വളര്‍ത്തുമത്സ്യങ്ങളുടെ എണ്ണം വളര്‍ച്ചയുടെ പ്രധാന ഘടകം


പലരും കുളങ്ങളില്‍ എത്ര വളര്‍ത്തുമത്സ്യങ്ങളെ ഇടാം എന്നു ചോദിക്കുന്നുണ്ട്. വളര്‍ത്തു മത്സ്യങ്ങള്‍ എല്ലാംതന്നെ ഒന്നിനൊന്നു മികച്ചതാണെങ്കിലും അവയെ കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ എണ്ണം വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ഒരു സെന്റില്‍ നിക്ഷേപിക്കാവുന്ന വളര്‍ത്തുമത്സ്യങ്ങളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു


Tuesday 21 June 2016

ജയന്റ് ഗൗരാമി: തെറ്റിദ്ധാരണകള്‍ പരത്തരുത്

ചില മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടാണ് ഈ കുറിപ്പിവിടെ കുറിക്കുന്നത്. ഞാന്‍ മുമ്പ് പല ലേഖനങ്ങളിലും കുറിപ്പുകളിലും ജയന്റ് ഗൗരാമികളുടെ ജീവിതശൈലിയും വളര്‍ച്ചയും പ്രജനനവുമൊക്കെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകങ്ങളില്‍നിന്നോ ആരെങ്കിലും പറഞ്ഞു തന്നോ ആയ കാര്യങ്ങളല്ല അവയൊക്കെ.

ചേറും വരാലും മികച്ച വളര്‍ത്തുമത്സ്യങ്ങളാണ്

പാറക്കുളങ്ങളില്‍ വളരെ വേഗം വളരുന്ന നാടന്‍ മത്സ്യങ്ങളാണ് വരാല്‍, ചേര്‍ തുടങ്ങിയവ. ജീവനുള്ള ചെറു മത്സ്യങ്ങളാണ് ഇക്കൂട്ടരുടെ ഇഷ്ടഭക്ഷണം. 6-8 മാസത്തിനുള്ളില്‍ ഒരു കിലോഗ്രാം തൂക്കം വയ്ക്കും. ജലായശത്തിലെ പിഎച്ച് ലെവല്‍ നാലു വരെ താഴ്ന്നാലും പിടിച്ചു നില്‍ക്കാന്‍ ചേറുമീനിനു കഴിയും. പിഎച്ച് നില നോര്‍മലാണെങ്കില്‍ പ്രജനനവും നടക്കും. അതിനാല്‍ത്തന്നെ ചെയ്യുന്നവന് മികച്ച വരുമാനം നേടിത്തരുന്ന ഒരു മത്സ്യമാണ് ചേര്‍ എന്നാണ് ഈ മേഖലയിലെ പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം.

Sunday 19 June 2016

ജയന്റ് ഗൗരാമി-എന്റെ ചില നിരീക്ഷണങ്ങള്‍

 ജയന്റ് ഗൗരാമി പ്രജനനരംഗത്ത് ഏകദേശം പത്തു വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള വ്യക്തിയാണ് ഞാന്‍. ഈ കാലയളവിലെ പല നീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്. അത്തരത്തിലൊന്നാണ് പ്രജനനത്തിനായി കൂടുകള്‍ നിര്‍മിക്കുന്നതിന് ഗൗരാമികളെ സഹായിക്കുന്ന നെസ്റ്റ് ഫ്രെയിമുകള്‍.

പോളിഹൗസ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

കേരളത്തിലെ പച്ചക്കറിയുത്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിനു 75 ശതമാനം സബ്‌സിഡി നല്കി  കൊണ്ടുവന്ന പദ്ധതിയാണ് പോളിഹൗസ് കൃഷി. കേരളത്തിലെ ഭൂപ്രകൃതിയെക്കുറിച്ചുള്ള കാര്യമായ പഠനം നടത്താതെയുള്ള ഈ എടുത്തുചാട്ടത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ന് കര്‍ഷകര്‍ അനുഭവിച്ചുവരികയാണ്.

Thursday 16 June 2016

ജയന്റ് ഗൗരാമി വളരാന്‍ അല്പം മടിയുള്ള കൂട്ടത്തിലാ

ഇന്തോനേഷ്യയിലെ ഒരു
ജയന്റ് ഗൗരാമി ഫാം
ഗൗരാമികളെക്കുറിച്ച് അന്വേഷിക്കുന്ന പലരുടെയും സംശയം അത് എത്ര നാളുകൊണ്ട് വലുതാകും എന്നാണ്. കാര്‍പ്പിനത്തില്‍പ്പെട്ട മത്സ്യങ്ങളോ പൂച്ചമത്സ്യങ്ങളോ വളരുന്ന വേഗത്തില്‍ ഗൗരാമിയുടെ വളര്‍ച്ച സാധ്യമല്ല. പെല്ലറ്റ് ഫീഡ് നല്കുമ്പോള്‍ മറ്റു മത്സ്യങ്ങള്‍ അതിവേഗം വളരും. എന്നാല്‍ ജയന്റ് ഗൗരാമികളുടെ ഇറച്ചിക്ക് രുചിമാറ്റം സംഭവിക്കുമെന്നല്ലാതെ വളര്‍ച്ച ലഭിക്കില്ല.

Friday 3 June 2016

ജയന്റ് ഗൗരാമി: അനുകൂല സാഹചര്യമെങ്കില്‍ മുട്ടയിടാന്‍ വെറും മൂന്നു ദിവസം

മഴക്കാലം മിക്ക മത്സ്യങ്ങളുടെയും പ്രജനനകാലമാണ്. മഴ അരംഭിക്കുമ്പോഴാണ് ജയന്റ് ഗൗരാമികളുടെയും പ്രജനനം. ഇതനുസരിച്ച് കുളത്തിലെ മറ്റു മത്സ്യങ്ങളുണ്ടെങ്കില്‍ അതിനെയോ ഗൗരാമികളുടെ മറ്റു കുഞ്ഞുങ്ങളെയോ നീക്കം ചെയ്യണം. പൂര്‍ണമായും കുളം വറ്റിച്ച് വീണ്ടും വെള്ളം നിറച്ച് പച്ചച്ചാണകം കലക്കി ഒരാഴ്ചയക്കു ശേഷം പേരന്റ് സ്റ്റോക്കിനെ പ്രജനനക്കുളത്തിലേക്ക് വിടുന്നതാണ് ഉത്തമം. വളരെവേഗം കൂട്കൂട്ടി മുട്ടയിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.

Thursday 26 May 2016

മഴക്കാലം വന്നു... ജയന്റ് ഗൗരാമികളുടെ പ്രജനനക്കാലമായി...


വീണ്ടും മഴക്കാലം. വലിയൊരു ഇടവേളയ്ക്കുശേഷം മഴ വീണ്ടും ശക്തിപ്രാപിച്ചുവരുന്നു. ഒപ്പം ഒരുപാട് മത്സ്യങ്ങളുടെ പ്രജനനകാലവും. ജയന്റ് ഗൗരാമികളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യമായ കാലമാണിത്. അനുകൂല സാഹചര്യമെങ്കില്‍ എത്രയും വേഗം കൂടുകൂട്ടി മുട്ടയിടും.

Saturday 21 May 2016

വാഴരോഗങ്ങള്‍

പറുദീസയുടെ പഴം എന്നാണ് വാഴ അറിയപ്പെടുക. ലോകത്ത് പ്രധാനമായും രണ്ടു വര്‍ഗത്തില്‍പ്പെട്ട വാഴകളാണുള്ളത്. ഇതില്‍ ഭക്ഷണാവശ്യത്തിനു
ഉപയോഗിക്കുന്നവയുടെ
 ശാസ്ത്ര നാമം മ്യൂസ പാരഡിസിയാക്ക ( Musa paradisiaca-പറൂദീസയുടെ പഴം) എന്നും മരുഭൂമിയില്‍ കാണപ്പെടുന്നവയെ മ്യൂസ സാപിയെന്റം (Musa sapientum- ജ്ഞാനത്തിന്റെ പഴം) എന്നുമാണ്.

Tuesday 17 May 2016

നമുക്കും വേണ്ടേ ഒരു അടുക്കളത്തോട്ടം?

ഒരുകാലത്ത് നമുക്കാവശ്യമായതെല്ലാം നട്ടുവളര്‍ത്തിയിരുന്ന സ്വാശ്രയസംസ്‌കാരമുള്ള നാടായിരുന്നു കേരളം. എന്നാല്‍ ഇന്നോ? മലയാളക്കരയെ ഊട്ടാനായി അതിര്‍ത്തികടന്ന് പഴം, പച്ചക്കറി, ധാന്യ ലോറികള്‍ കടന്നുവരുന്നു. കേരളീയരുടെ കൃഷി എന്ന ജീവനാഡി ശോഷിച്ചു. അതിന്റെ പിന്‍ബലത്തില്‍ അന്യസംസ്ഥാനങ്ങള്‍ പച്ചപിടിച്ചു. വന്‍തോതില്‍ വിഷംതളിച്ച് വളര്‍ത്തുന്ന പച്ചക്കറികള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ നറയുമ്പോള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളും പേറി മലയാളികള്‍ ആശുപത്രികള്‍ കയറിയിറങ്ങുന്നു. മലയാളികള്‍ അനാരോഗ്യംകൊണ്ട് ക്ഷീണിക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളും കീടനാശിനി-വിഷ ലോബികളും ആദായമുണ്ടാക്കി മടിക്കീശ പെരുപ്പിക്കുന്നു.

Thursday 5 May 2016

ആട്, പാവപ്പെട്ടവന്റെ പശു

പാവപ്പെട്ടവന്റെ പശു. ആടിന് ഇതിനു പകരമൊരു വിശേഷണം നല്കാനില്ല. ചെറിയ ശ്രദ്ധയും തീറ്റയുമുണ്ടെങ്കില്‍ ആടുവളര്‍ത്തല്‍ ആദായകരമാണ്. ഒരു വീട്ടിലേക്കാവശ്യമുള്ള പാലിന് ഒരാട് മതിയാകും. പഴയ കാലത്തില്‍നിന്നു വിഭിന്നമായി മികച്ച പാലുത്പാദനശേഷിയുള്ള ആടുകള്‍ ഇന്നു കേരളത്തില്‍ ധാരാളമുണ്ട്. വിദേശ ഇനങ്ങളല്ലാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും ഭൂപ്രകൃതിയനുസരിച്ച് വളര്‍ന്നുവരുന്നിരുന്ന ആടുകള്‍ ഇന്ന് രാജ്യവാപകമായി വളര്‍ത്തിവരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ജംമ്‌നാപ്യാരി, രാജസ്ഥാനില്‍നിന്നുള്ള സിരോഹി, ബീറ്റല്‍ തുടങ്ങിയവ പാലുത്പാദനത്തിലും തീറ്റപരിവര്‍ത്തനശേഷിയിലും മികച്ചുനില്‍ക്കുന്ന ചില പ്രാദേശിക ഇനങ്ങളാണ് ഇന്ന് കേരളത്തിലും ഇവ വ്യാപകമായുണ്ട്.

Wednesday 4 May 2016

കൂട്ടിന് ഇത്തിരിക്കുഞ്ഞന്‍ നായക്കുട്ടികള്‍; ഇത് ലിന്‍സിയുടെ ലോകം

ഐബിന്‍ കാണ്ടാവനം

കുഞ്ഞു, സീസര്‍, എയ്മി, കിച്ചു, ബ്രൗണി, ജൂവല്‍, ഹാരി... പേരുകള്‍ വിളിച്ചാല്‍ സ്‌നേഹത്തോടെ ഒടിയെത്തുന്ന ഇത്തിരിക്കുഞ്ഞന്‍ നായ്ക്കള്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി കൈതത്തറ വീട്ടില്‍ ലിന്‍സി ജോണിന്റെ ഒരു ദിവസം തുടങ്ങുന്നത് ഈ ഇത്തിരിക്കുഞ്ഞന്മാരുടെയൊപ്പമാണ്. നീണ്ട ഇടതൂര്‍ന്ന് കണ്ണുകള്‍വരെ മൂടി രോമമുള്ള ലാസ് ആപ്‌സോ എന്ന ഇനം നായ്ക്കുട്ടികള്‍ ചെറുതും വലുതുമായി നാല്പതോളം എണ്ണം ഇവിടയെയുണ്ട്. ഇവയുടെ കുഞ്ഞുങ്ങളെ വില്‍ക്കുന്നതിലൂടെ ശരാശരി 50,000 രൂപയാണ് ലിന്‍സി ഓരോ മാസവും സമ്പാദിക്കുന്നത്.


Tuesday 3 May 2016

പടുതാക്കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍

ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല്‍പോളിന്‍ കുളങ്ങള്‍. പലപ്പോഴും അശാസ്ത്രീയമായ നിര്‍മാണം ഉടമകള്‍ക്ക് ധനനഷ്ടം മാത്രം നല്കാറുണ്ട്. മത്സ്യകൃഷിക്കായി സീല്‍പോളിന്‍ ടാങ്കുകള്‍ നിര്‍മിക്കുമ്പോള്‍ പരമാവധി അഞ്ച് അടി ആഴത്തില്‍ മാത്രം നിര്‍മിക്കുകയാണ് വേണ്ടത്. നിര്‍മിക്കുന്ന കുളത്തിനു വിസ്തീര്‍ണം കുറവാണെങ്കില്‍ മൂന്നര അടി വെള്ളം കിട്ടത്തക്ക രീതിയില്‍ നിര്‍മിച്ചാല്‍ മതിയാകും. ആഴം കൂടുന്നതനുസരിച്ച് വെള്ളത്തിലെ മര്‍ദം കൂടുന്നതിനാല്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യം ലഭിക്കാതെവരുന്നതിനാലാണിത്.

Tuesday 26 April 2016

ഇറച്ചിക്കും മുട്ടയ്ക്കും പൗള്‍ട്രി ഫാമിംഗ്

മനുഷ്യന്റെ ഉപയോഗത്തിനുള്ള ഇറച്ചിക്കും മുട്ടയ്ക്കുമായി പക്ഷികളെ വളര്‍ത്തുന്നതിനെ പൗള്‍ട്രി ഫാമിംഗ് എന്നു പറയുന്നു. കോഴി, കാട, ടര്‍ക്കി, താറാവ്, വാത്ത തുടങ്ങിയ പക്ഷികളാണ് പൗള്‍ട്രി ഫാമിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടുക.

വലിയ അളവില്‍ പക്ഷികളെ ഇണക്കി വളര്‍ത്തുന്നത് പൗള്‍ട്രി വിഭാഗത്തില്‍ പെടുമെങ്കിലും ഇന്ന് കോഴികളെയാണ് പൗള്‍ട്രി ഫാമിംഗില്‍ പലപ്പോഴും അര്‍ഥമാക്കുന്നത്. തീറ്റയെ വളരെവേഗം പ്രോട്ടീനായി മാറ്റാനുള്ള കഴിവാണ് കോഴികള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ കോഴി, താറാവ്, കാട എന്നിവയെ വാണിജ്യാടിസ്ഥാനത്തില്‍ മുട്ടയ്ക്കും ഇറച്ചിക്കുമായി വളര്‍ത്തിവരുന്നു. ടര്‍ക്കികളും ഗിനികളും മുട്ടയുടെ കാര്യത്തില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും ഇറച്ചിയാവശ്യത്തിന് ഉപയോഗിച്ചുവരുന്നു. പൗള്‍ട്രി വിഭാഗത്തില്‍ 90 ശതമാനവും കോഴിയാണ്.

Thursday 21 April 2016

മുയല്‍ വളര്‍ത്താം, ഈസിയായി

1970കളിലാണ് മികച്ച തീറ്റപരിവര്‍ത്തനശേഷിയും അത്യുത്പാദനശേഷിയുമുള്ള വിദേശയിനം മുയലുകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. തൊഴിലില്ലായ്മ രൂക്ഷമായിരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഒരു വരുമാനമാര്‍ഗം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, ന്യൂസിലന്‍ഡ് വൈറ്റ് തുടങ്ങിയ വിദേശ ഇനം മുയലുകളെ ഇന്ത്യയിലെത്തിച്ചത്. കേരളത്തില്‍ വ്യാവസായികമായി മുയല്‍വളര്‍ത്തല്‍ ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ടിലേറെ ആയിട്ടില്ല.

Friday 15 April 2016

വീട്ടിലേക്കുള്ള മീന്‍ മുറ്റത്തുനിന്ന്‌

നട്ടല്ലുള്ള ജീവികളില്‍ ഏറ്റവും താഴേക്കിടയിലാണ് ജലജീവികളായ മത്സ്യങ്ങളുടെ സ്ഥാനം. ശീതരക്തമുള്ള ഇവര്‍ക്ക് തോണി പോലെ രണ്ടറ്റവും കൂര്‍ത്ത ആകൃയുള്ള ശരീരം നല്കി പ്രകൃതി ഇവയെ സംരക്ഷിച്ചുപോരുന്നു. ഏകദേശം 28,000 സ്പീഷിസുകളാണ് മത്സ്യകുടുംബത്തിലുള്ളത്. എന്നാല്‍, ഭക്ഷ്യയോഗ്യമായവ വളരെ ചുരുക്കമാണ്. ഇവയില്‍ ശുദ്ധജലത്തില്‍ വളരുന്നവയുടെ എണ്ണവും വിരളം.

Friday 8 April 2016

അറിയാം അയല്‍ സംസ്ഥാനങ്ങളിലെ പോളിഹൗസ് കൃഷി

പോളിഹൗസ് കൃഷി നഷ്ടമാണെന്ന അഭിപ്രായം വ്യാപകമാണ്. എന്നാല്‍ ഇങ്ങനെയൊരു അഭിപ്രായത്തിലെത്തുന്നതിനു മുമ്പ് തമിഴ്‌നാട്ടിലെ ഹൊസൂര്‍ പോലുള്ള സ്ഥലങ്ങളിലെ അനുഭവങ്ങള്‍ക്കൂടി അറിയുന്നത് നന്നായിരിക്കും.  ജില്ലാ ഹോര്‍ട്ടി കോര്‍പ്പ് മിഷനുകളുമായി ബന്ധപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കും. കേരളത്തിലെ 10 സെന്റ് വലുപ്പമുള്ള പോളിഹൗസ് കണ്ടുശീലിച്ചവര്‍ക്ക് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോളിഹൗസുകള്‍ കണ്ടാല്‍ കൗതുകവും ആശ്ചര്യവുമായിരിക്കും.

Thursday 7 April 2016

കുപ്പിക്കുള്ളിലും തേന്‍ നിറയ്ക്കാം

ഐബിന്‍ കാണ്ടാവനം


തേനീച്ചക്കോളനികളില്‍ ഏറ്റവും കഠിനമായ ജോലി തേനട ഉണ്ടാക്കല്‍ പ്രക്രിയയാണ്. തേന്‍ ശേഖരിക്കാനും അത് സംസ്‌കരിക്കാനും തേനീച്ചകള്‍ ചെയ്യുന്ന അധ്വാനത്തിന്റെ ഇരട്ടിയിലധികമാണ് മെഴുകുണ്ടാക്കുന്നതില്‍ തേനീച്ചയ്ക്ക് ചെയ്യേണ്ടിവരിക. അതുകൊണ്ടുതന്നെ തേനീച്ചക്കോളനികള്‍ ലാഭകരമായി പ്രവര്‍ത്തിക്കമെങ്കില്‍ തേനടയ്ക്ക് ഇളക്കംതട്ടാത്തവിധത്തില്‍ തേന്‍ ശേഖരിക്കണം. ഇതാണ് തേനീച്ച പരിപാലനത്തിലെ പൊതു രീതി. എന്നാല്‍ തേനീച്ച കോളനികളിലെ സൂപ്പര്‍ ചേംബറില്‍ ഫ്രെയിമിനു പകരം ചില്ലു ഭരണികള്‍ വച്ച് പുതിയ പരീക്ഷണം നടത്തുകയാണ് കോട്ടയം ജില്ലയിലെ പാലായിലുള്ള വലിയമുറത്താങ്കല്‍ ബിജു.

പാറിപ്പറന്ന് പക്ഷികള്‍; ഇത് സിബിയുടെ ലോകം

ഐബിന്‍ കാണ്ടാവനം

വീടിനു ചുറ്റും നിരന്നിരിക്കുന്ന എട്ടോളം ഷെഡുകള്‍. ഓരോ ഷെഡിലും ആറു മുതല്‍ 12 വരെ ചെറു കൂടുകള്‍. ചെറിയ ബഡ്‌ജെറിഗാറുകള്‍ തുടങ്ങി ഫെസന്റ് വരെയുള്ള വിവിധയിനം പക്ഷികള്‍. ആകെ എണ്ണമെടുത്താല്‍ മുന്നൂറോളം വരും. ഇതാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള മേവിടയിലെ പുറ്റനാനിക്കല്‍ സിബിയുടെ ലോകം. 15 വര്‍ഷംമുമ്പ് ചെറിയ രീതിയില്‍ അലങ്കാര പക്ഷികള്‍ വളര്‍ത്തിയാണ് തുടക്കം. ഓരോന്നിലും കിട്ടുന്ന അനുഭവപരിചയത്തില്‍ പതിയെ വിപുലീകരിച്ചു.

Tuesday 29 March 2016

ശുദ്ധജലമത്സ്യരോഗങ്ങളും പ്രതിവിധികളും PART-3

ഫംഗല്‍ രോഗങ്ങള്‍

സാപ്രോലെനിയ, അക്ലീയ

മത്സ്യങ്ങളുടെ ശരീരത്തില്‍ വെളുത്ത പാട രൂപപ്പെടുന്നു. ഫംഗസിന്റെയൊപ്പം ആല്‍ഗകൂടി വളര്‍ന്നാല്‍ വെളുത്ത നിറത്തല്‍നിന്ന് ബ്രൗണ്‍ നിറത്തിലേക്ക് മാറും.

ശരീരത്തില്‍ എന്തെങ്കിലും പരിക്കുകളോ ആരോഗ്യക്കുറവോ ഉണ്ടെങ്കില്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് ഫംഗസ് രോഗബാധ ഉണ്ടാകൂ എന്നാണ് പറയാറ്. ഫംഗല്‍ ബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സ്യങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലി ഗ്രാം സോഡിയം പെര്‍മാംഗനേറ്റ് എന്ന രീതിയില്‍ ലയിപ്പിച്ച് 30 മിനിറ്റ് മത്സ്യത്തെ ഇടുക, അല്ലെങ്കില്‍ മെത്തിലീന്‍ ബ്ലൂ ലായനി വെള്ളത്തില്‍ ചേര്‍ത്ത് മീനുകളെ ഇടുക. ഇങ്ങനെ ചെയ്യുമ്പോള്‍ എയ്‌റേഷന്‍ നല്കിയിരിക്കണം.

Tuesday 15 March 2016

ഞാന്‍ വന്ന വഴി my autobiography- Ibin kandavanam

ഓര്‍മവച്ച നാള്‍മുതല്‍ കണ്ടുതുടങ്ങയത് മുയലുകളെയും ഗിനിപ്പന്നികളെയുമായിരുന്നു. അന്നൊക്കെ അവ എനിക്ക് കൗതുകങ്ങളും തമാശയുമായിരുന്നു. ഒന്നുമറിയാത്ത പ്രായത്തില്‍ ആ മിണ്ടാപ്രാണികളുടെ രക്തം പുരണ്ട കൈകളാണ് എന്റേത്. കണ്ണുതുറക്കാത്ത മുയല്‍കുഞ്ഞുങ്ങളെയും ഗിനിപ്പന്നിക്കുഞ്ഞുങ്ങളെയും കല്ലുകൊണ്ട് ഇടിച്ച് ജീവനെടുത്തിട്ടുണ്ട്. പിന്നീട് കാലം മുമ്പോട്ടുപോയപ്പോള്‍ സ്‌കൂളും പഠനവും ജീവിതത്തിലേക്ക് കയറിവന്നു. പിന്നീട് ആറാം ക്ലാസിലെത്തിയപ്പോഴാണ് വീണ്ടും മൃഗങ്ങളുടെ ലോകത്തേക്ക് വീണ്ടും കടക്കുന്നത്.

Saturday 5 March 2016

ശുദ്ധജലമത്സ്യരോഗങ്ങളും പ്രതിവിധികളും PART-2

മീനുകളുടെ അനാരോഗ്യത്തിനു കാരണക്കാരാകുന്ന ജൈവ ഘടകങ്ങളെക്കുറിച്ചാണ് ഈ ഭാഗത്തില്‍ പരാമര്‍ശിക്കുന്നത്. ജൈവ ഘടകങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന പരാദങ്ങള്‍, ബാക്ടീരിയ, ഫെഗസ്, വൈറസുകള്‍ എന്നിവ ഉള്‍പ്പെടും. അജൈവ ഘടകങ്ങള്‍ മത്സ്യങ്ങളുടെ അനാരോഗ്യത്തിനു കാരണമാകുമ്പോഴും രോഗം ബാധിച്ച പുതിയ മത്സ്യങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കുമ്പോഴുമാണ് രോഗങ്ങള്‍ പിടിപെടുക.

Monday 29 February 2016

ശുദ്ധജല മത്സ്യരോഗങ്ങളും പ്രതിവിധികളും PART-1

അനുയോജ്യ സാഹചര്യങ്ങളില്‍ മീനുകളെ അപൂര്‍വമായേ രോഗങ്ങള്‍ ബാധിക്കാറുള്ളൂ. ശരിയായ ജലാവസ്ഥ, വിവിധ തരത്തിലുള്ള ഭക്ഷണം, തിങ്ങിപ്പാര്‍ക്കാത്ത സാഹചര്യങ്ങള്‍, മറ്റു ബുദ്ധിമുട്ടുകളുണ്ടാക്കാത്ത അന്തരീക്ഷം തുടങ്ങിയവ ചേര്‍ന്നതാണ് മീനുകള്‍ക്ക് അനുയോജ്യ സാഹചര്യം എന്നു പറയുന്നത്. സാധാരണഗതിയില്‍ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, പുതിയ മീനുകളെ ടാങ്കില്‍ ഇടുക എന്നവയാണ് പ്രധാനമായും മീനുകളെ സമ്മര്‍ദത്തിലാക്കുക. ആരോഗ്യമുള്ള മീനുകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. എന്നാല്‍ സമ്മര്‍ദങ്ങളുള്ള സാഹചര്യമുണ്ടാകുമ്പോള്‍ മീനുകളെ രോഗങ്ങള്‍ വേഗം വേട്ടയാടുന്നു. രോഗകാരികളാവാന്‍ ജലാശയങ്ങളില്‍ ജൈവ-അജൈവ ഘടകങ്ങളുണ്ട്.

Saturday 27 February 2016

മുയല്‍ കര്‍ഷകരെ അവഗണിക്കരുത്

കേരളത്തില്‍ മുയല്‍ വളര്‍ത്തല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ആരംഭിച്ചിട്ട് 12 വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. കാര്‍ഷിക കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ചുവടുപിടിച്ച ഒരു പ്രധാന മേഖലയായിരുന്നു മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാസം, ഏതു പ്രായത്തില്‍പെട്ടവര്‍ക്കും കഴിക്കാം എന്ന പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്.

മുയലുകളെ തളര്‍ത്തുന്ന ഫംഗസ്ബാധ

മുയല്‍ വളര്‍ത്തുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. മുക്ക്, ചെവി, നഖങ്ങള്‍ക്കിടയില്‍ എന്നിവിടങ്ങളിലാണ് സാധാരണ ഈ രോഗം കാണുക. രോഗബാധയേറ്റാല്‍ ആ ഭാഗങ്ങളിലെ രോമം പൊഴിഞ്ഞ് മുറിവുണ്ടാകും. ചില സാഹചര്യങ്ങളില്‍ രക്തവും വരാറുണ്ട്. പകരുന്ന രോഗമായതിനാല്‍ അതീവ ശ്രദ്ധ ആവശ്യമാണ്. രോഗബാധയേറ്റതിനെ മാറ്റിപ്പാര്‍പ്പിക്കുകയും പ്രതിവിധി തേടുകയും വേണം.

Thursday 25 February 2016

പരാദാക്രമണം മത്സ്യങ്ങളില്‍

അനേകായിരം ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രമാണ് ജലാശയങ്ങള്‍. ഉപകാരികളും ഉപദ്രവകാരികളുമായ ഏകകോശ ജീവികള്‍ മുതല്‍ നട്ടെല്ലുള്ള ജീവികള്‍ വരെ വസിക്കുന്ന ഇടം. ശുദ്ധജലമത്സ്യകൃഷികളില്‍ പലപ്പോഴും പരാദജീവികള്‍ നഷ്ടങ്ങള്‍ വരുത്തിവയ്ക്കാറുണ്ട്. അത്തരത്തില്‍ മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്ന പരാദജീവിയായ ഹൈഡ്രയെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

Tuesday 23 February 2016

പോളിഹൗസ് ചരിത്രത്തിലൂടെയും ശാസ്ത്രത്തിലൂടെയും ഒരു യാത്ര

ഐബിന്‍ കാണ്ടാവനം


കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാര്‍ഷിക വികളെ ബാധിച്ചു തുടങ്ങിയപ്പോഴാണ് ഇന്ത്യയിലെ കര്‍ഷകര്‍ നൂതന കാര്‍ഷിക രീതികളിലേക്ക് തിരിഞ്ഞത്. കാര്‍ഷിക ഉപകരണങ്ങള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടായെങ്കിലും കാലാവസ്ഥ പലപ്പോഴും കര്‍ഷകരെ കടക്കെളിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടു. ഈ സാഹചര്യത്തിലാണ് ഏതു കാലാവസ്ഥയിലും ചെടികള്‍ക്ക് സ്ഥിരമായ കാലാവസ്ഥ നല്കുന്ന ഹരിതഗൃഹങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങിയത്. ഇന്ത്യയില്‍ ഈ രീതി പിന്തുടരാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടില്‍ കൂടുതലായിട്ടില്ല. ഇപ്പോള്‍ പോളിത്തീന്‍ ഷീറ്റുപയോഗിച്ചു നിര്‍മിക്കുന്ന ഇത്തരം ഹരിതഗൃഹങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാണ്. കേരളത്തില്‍ ഈ രീതി സ്വീകരിച്ചിട്ട് ഒരു പതിറ്റാണ്ട് ആവുന്നതേയുള്ളൂ.

Monday 22 February 2016

റെഡ് ബെല്ലിയെ വളര്‍ത്താം- ഈസിയായി


ഭക്ഷണാവശ്യത്തിനു സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നത് കഴിക്കാന്‍ ഒരു പ്രത്യേക രുചിയാണ്. അത് ഒരിക്കലും മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്ന ഭക്ഷ്യവസ്തുക്കളില്‍നിന്നു കിട്ടാറില്ല. ഒരുപക്ഷേ ഈ രുചിക്ക് മാധുര്യം പകരുന്നത് നമ്മുടെതന്നെ നെറ്റിയിലെ വിയര്‍പ്പിന്റെ ഫലമായതിനാലാണ്. പച്ചക്കറികളുടെ കാര്യംപോലെതന്നെയാണ് മത്സ്യം വളര്‍ത്തലിന്റെ കാര്യവും. പരിമിതമായ സ്ഥലത്ത് കുറച്ചു മീനുകളെ മാത്രമേ വളര്‍ത്താന്‍ കഴിയൂ എങ്കിലും അത് മനസിന് കുളിര്‍മ നല്കുന്ന ഒന്നാണ്.

Friday 19 February 2016

വേനല്‍ക്കാല പരിചരണം മത്സ്യക്കുളങ്ങളില്‍

മത്സ്യങ്ങള്‍ക്ക് നല്കുന്ന തീറ്റയാണ് പലപ്പോഴും അവയുടെ നാശത്തിനുതന്നെ കാരണമാകുന്നത്. മത്സ്യങ്ങള്‍ക്ക് തീറ്റ നല്കുന്ന അളവില്‍ എപ്പോഴും ശ്രദ്ധ ആവശ്യമാണ്. നല്കുന്ന തീറ്റ അല്പം കുറഞ്ഞാലും ബാക്കി കിടക്കാതെ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ബാക്കിയായ തീറ്റ കുളത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞ് അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതങ്ങള്‍ പുറംതള്ളാം. ഇത് മീനുകളുടെ വളര്‍ച്ചയെയും ജീവനെയും പ്രതികൂലമായി ബാധിക്കും.


Saturday 13 February 2016

തേനീച്ച: കണ്ടുപഠിക്കേണ്ട ജീവി സമൂഹം

സദാ സമയവും കര്‍മനിരതരായിരികുന്ന ജീവിസമൂഹമാണ് തേനീച്ചകള്‍. തങ്ങളുടെ ജോലികള്‍ എപ്പോഴും കൃത്യതതയോടെ മടികൂടാതെ ചെയ്തുതീര്‍ക്കുന്ന അവരെ വേണമെങ്കില്‍ മനുഷ്യര്‍ക്ക് മാതൃകയാക്കാവുനനതാണ്. തേനീച്ചകളെക്കുറിച്ചാവട്ടെ ഈ ലക്കം.

എപിസ് വര്‍ഗത്തില്‍ പ്രധാനമായും നാല് ഉപവര്‍ഗങ്ങളില്‍പ്പെട്ട തേനീച്ചകളാണ് ഭൂമുഖത്തുള്ളത്.

Thursday 4 February 2016

വരൂ നമുക്ക് അടുക്കളക്കുളം നിര്‍മിക്കാം


ഒരുവന് ഒരു മത്സ്യം നല്കിയാല്‍ അത് അവന് ഒരു ദിവസത്തെ ആഹാരമാകും. പകരം മത്സ്യത്തെക്കുറിച്ച് പഠിപ്പിച്ചാലോ, അത് അവനു ജീവിതാവസാനം വരെയും ആഹാരമാകുന്നു എന്നാണ് ചൈനീസ് പഴമൊഴി. ചിന്തകള്‍ക്കു വിധേയമാക്കേണ്ട ആശയം പറയാവുന്ന ഈ വാക്കുകള്‍ മത്സ്യകൃഷിയുടെ പ്രാധാന്യത്തെയാണ് വിളിച്ചോതുന്നത്. വാണിജ്യപരമായി കൃഷിചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറികളിലും മത്സ്യത്തിലുമൊക്കെ മലയാളി സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യകത ഏറിവരുന്നുണ്ട്.

Saturday 9 January 2016

ഗൗരാമികള്‍ക്ക് നെസ്റ്റ് ഫ്രെയിം നല്കുമ്പോള്‍

ഗൗരാമി വര്‍ഗങ്ങളില്‍ എല്ലാ മത്സ്യങ്ങളും എഗ് ലെയേഴ്‌സാണ്. തങ്ങളുടെ മുട്ടകള്‍ സംരക്ഷിക്കുന്നുവെന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്. ജയന്റ് ഗൗരാമികള്‍ പുല്ല്, പ്ലാസ്റ്റിക് എന്നിവയൊക്കെ ഉപയോഗിച്ച് മുട്ടയിടാനുള്ള കൂടുകള്‍ നിര്‍മിക്കുമ്പോള്‍ മറ്റ് ചെറു ഗൗരാമികള്‍ ഇലകള്‍ക്കടിയില്‍ കുമിളക്കൂടുകളാണ് തയാറാക്കുന്നത്.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...