സീബ്ര ഫിഞ്ചുകള്‍ |
അലങ്കാരപ്പക്ഷികളെ വളര്‍ത്തല്‍, പ്രജനനം, വിപണനം എന്നിവ ഭാരതത്തിലുടെനീളം ഇന്ന് ചെറുകിട കൃഷിയായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍നിന്നു സഹായങ്ങളില്ലാതെതന്നെ ഇത്തരത്തിലുള്ള നൂതന കൃഷിരീതികള്‍ വ്യാപിക്കുന്നത് പ്രശംസയര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ അവയുടെ പരിചരണത്തിലുള്ള പോരായ്മകള്‍ പക്ഷികളുടെ പ്രജനനത്തിലും സ്വഭാവരീതികളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്. ഇതുമുന്‍നിര്‍ത്തി ഓരോ ഇനം പക്ഷികള്‍ക്കും പ്രത്യേകം പ്രത്യേകം പരിപാലന രീതികളാണുള്ളത്. അരുമപ്പക്ഷികളില്‍ കുഞ്ഞന്‍മാരായ ഫിഞ്ചുകളുടെ പരിചരണ പ്രജനന രീതികളെപ്പറ്റിയാണ് ഈ ലക്കത്തില്‍ പരാമര്‍ശിക്കുന്നത്.
തിന, തുളസിയില എന്നിവയാണ് സാധാരണയായി പലരും ഫിഞ്ചുകള്‍ക്കു നല്കാറുള്ളത്. സീബ്രാ ഫിഞ്ച്‌സ്, കട്ട്‌ത്രോട്ട് ഫിഞ്ച്‌സ് (Cutthrot Finches), കോര്‍ഡന്‍ ബ്ലൂ ഫിഞ്ച്‌സ് (Corden Blue Finches), ജാവാ കുരുവികള്‍ (Java Sparows), ബംഗാളി ഫിഞ്ച്‌സ്, ഔള്‍ ഫിഞ്ച്‌സ് (Owl Finches), ലോംഗ്‌ടെയ്ല്‍ ഫിഞ്ച്‌സ് (Longtail Finches), ഗോള്‍ഡിയന്‍ ഫിഞ്ച്‌സ് (Gouldean Finches), സ്റ്റാര്‍ ഫിഞ്ച്‌സ് (Star Finches) എന്നിവ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഫിഞ്ച് ഇനങ്ങളാണ്.
ഔള്‍ ഫിഞ്ചുകള്‍ |
ഒരു ജോടി ഫിഞ്ചിനു ഒന്നര മുതല്‍ രണ്ടു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടുകളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് അവയുടെ രോഗപ്രതിരോധശേഷിയും കൂടും. കാരണം വലിയ കൂടുകളില്‍ പറന്നുനടക്കുന്നതിലൂടെ വ്യായാമമാകും അത് ആരോഗ്യത്തിനു നല്ലതാണ്.
ഫിഞ്ചുകള്‍ തുറസായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും വസിക്കുന്നവ ആയതിനാല്‍ വലിയ കൂടുകളൊരുക്കുമ്പോള്‍ അവയില്‍ ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണ്. ഇത്തരം ചെടികളില്‍ വന്നിരിക്കുന്ന ചെറുപ്രാണികളെ പക്ഷികള്‍ ആഹാരമാക്കുകയുംചെയ്യും.
പ്രജനനത്തിനായുള്ള കൂടൊരുക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രജനനത്തിനായി മണ്‍കുടങ്ങള്‍, മരപ്പെട്ടികള്‍, ചിരട്ട എന്നിവ കൂടിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിക്കാം. ഇതുവഴി അവയ്ക്ക് ഇഷ്ടാനുസരണം പ്രജനന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഫിഞ്ചുകള്‍ പ്രകൃതിദത്ത കൂടു നിര്‍മിക്കുന്നതില്‍ അതിസമര്‍ഥരാണ്. അതിനായി കൂടിനുള്ളില്‍ ചകിരിനാരുകള്‍, പഞ്ഞി, ചെറിയ ഓലക്കീറുകള്‍, നീളമുള്ള ഉണങ്ങിയ പുല്ല് എന്നിവ നല്കണം. ഇത്തരം കൂടുകളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും. ഫിഞ്ചുകളെ വളര്‍ത്തുന്നവരുടെ ഒരു പൊതു പരാതിയാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നു എല്ലെങ്കില്‍ മറ്റുള്ളവ ഇവയെ ആക്രമിക്കുന്നു എന്നുള്ളത്. ഫിഞ്ചുകള്‍ സ്വയം മെനയുന്ന കൂടുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറവുള്ളതായി കണ്ടുവരുന്നു.
ഭക്ഷണക്രമം
കോര്‍ഡന്‍ ബ്ലൂ ഫിഞ്ച് |
എല്ലാത്തരം ഫിഞ്ചുകളും ചെറു പ്രാണികളെയും പുഴുക്കളെയും മറ്റും കഴിക്കുന്നവയാണ്. അത്തരം പുഴുക്കളെ നിസാരമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. ഇതിനായി ഒരു ബ്രഡില്‍ അലപം പാലൊഴിച്ച് കുതിര്‍ത്ത് രണ്ടുദിവസം വച്ചാല്‍മതി. ഇങ്ങനെയുണ്ടാകുന്ന പുഴുക്കളെ ഫിഞ്ചുകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പുതു ഭക്ഷണശീലങ്ങളോട് പരിചയപ്പെടാന്‍ അല്പം കാലതാമസമെടുത്തേക്കാം.
ഗോള്‍ഡിയന്‍ ഫിഞ്ച് |
ഫിഞ്ചുകള്‍ വൃത്തിക്ക് പ്രാധാന്യം നല്കുന്നതിനാല്‍ അവയ്ക്ക് കൂടുകളില്‍ ശുദ്ധജലം ഉറപ്പാക്കണം. കൂട്ടിലെ കുടിവെള്ളം ദിവസേന മാറി നല്കണം. പരന്ന പാത്രങ്ങളില്‍ വള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം.
ലോംഗ്‌ടെയ്ല്‍ ഫിഞ്ച് |
ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫിഞ്ചുകളെ ആരോഗ്യത്തോടെ വളര്‍ത്താനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചെടുക്കാനും സാധിക്കും.
കടപ്പാട്,
വി.എം. രഞ്ജിത്
പെറ്റ് കണ്‍സള്‍ട്ടന്റ്
9287545454
thanks for you and Renjith to share all these informative things with us.. thank you thanks alot
ReplyDelete