Thursday, 26 May 2016

മഴക്കാലം വന്നു... ജയന്റ് ഗൗരാമികളുടെ പ്രജനനക്കാലമായി...


വീണ്ടും മഴക്കാലം. വലിയൊരു ഇടവേളയ്ക്കുശേഷം മഴ വീണ്ടും ശക്തിപ്രാപിച്ചുവരുന്നു. ഒപ്പം ഒരുപാട് മത്സ്യങ്ങളുടെ പ്രജനനകാലവും. ജയന്റ് ഗൗരാമികളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യമായ കാലമാണിത്. അനുകൂല സാഹചര്യമെങ്കില്‍ എത്രയും വേഗം കൂടുകൂട്ടി മുട്ടയിടും.

Saturday, 21 May 2016

വാഴരോഗങ്ങള്‍

പറുദീസയുടെ പഴം എന്നാണ് വാഴ അറിയപ്പെടുക. ലോകത്ത് പ്രധാനമായും രണ്ടു വര്‍ഗത്തില്‍പ്പെട്ട വാഴകളാണുള്ളത്. ഇതില്‍ ഭക്ഷണാവശ്യത്തിനു
ഉപയോഗിക്കുന്നവയുടെ
 ശാസ്ത്ര നാമം മ്യൂസ പാരഡിസിയാക്ക ( Musa paradisiaca-പറൂദീസയുടെ പഴം) എന്നും മരുഭൂമിയില്‍ കാണപ്പെടുന്നവയെ മ്യൂസ സാപിയെന്റം (Musa sapientum- ജ്ഞാനത്തിന്റെ പഴം) എന്നുമാണ്.

Tuesday, 17 May 2016

നമുക്കും വേണ്ടേ ഒരു അടുക്കളത്തോട്ടം?

ഒരുകാലത്ത് നമുക്കാവശ്യമായതെല്ലാം നട്ടുവളര്‍ത്തിയിരുന്ന സ്വാശ്രയസംസ്‌കാരമുള്ള നാടായിരുന്നു കേരളം. എന്നാല്‍ ഇന്നോ? മലയാളക്കരയെ ഊട്ടാനായി അതിര്‍ത്തികടന്ന് പഴം, പച്ചക്കറി, ധാന്യ ലോറികള്‍ കടന്നുവരുന്നു. കേരളീയരുടെ കൃഷി എന്ന ജീവനാഡി ശോഷിച്ചു. അതിന്റെ പിന്‍ബലത്തില്‍ അന്യസംസ്ഥാനങ്ങള്‍ പച്ചപിടിച്ചു. വന്‍തോതില്‍ വിഷംതളിച്ച് വളര്‍ത്തുന്ന പച്ചക്കറികള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ നറയുമ്പോള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളും പേറി മലയാളികള്‍ ആശുപത്രികള്‍ കയറിയിറങ്ങുന്നു. മലയാളികള്‍ അനാരോഗ്യംകൊണ്ട് ക്ഷീണിക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളും കീടനാശിനി-വിഷ ലോബികളും ആദായമുണ്ടാക്കി മടിക്കീശ പെരുപ്പിക്കുന്നു.

Thursday, 5 May 2016

ആട്, പാവപ്പെട്ടവന്റെ പശു

പാവപ്പെട്ടവന്റെ പശു. ആടിന് ഇതിനു പകരമൊരു വിശേഷണം നല്കാനില്ല. ചെറിയ ശ്രദ്ധയും തീറ്റയുമുണ്ടെങ്കില്‍ ആടുവളര്‍ത്തല്‍ ആദായകരമാണ്. ഒരു വീട്ടിലേക്കാവശ്യമുള്ള പാലിന് ഒരാട് മതിയാകും. പഴയ കാലത്തില്‍നിന്നു വിഭിന്നമായി മികച്ച പാലുത്പാദനശേഷിയുള്ള ആടുകള്‍ ഇന്നു കേരളത്തില്‍ ധാരാളമുണ്ട്. വിദേശ ഇനങ്ങളല്ലാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും ഭൂപ്രകൃതിയനുസരിച്ച് വളര്‍ന്നുവരുന്നിരുന്ന ആടുകള്‍ ഇന്ന് രാജ്യവാപകമായി വളര്‍ത്തിവരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ജംമ്‌നാപ്യാരി, രാജസ്ഥാനില്‍നിന്നുള്ള സിരോഹി, ബീറ്റല്‍ തുടങ്ങിയവ പാലുത്പാദനത്തിലും തീറ്റപരിവര്‍ത്തനശേഷിയിലും മികച്ചുനില്‍ക്കുന്ന ചില പ്രാദേശിക ഇനങ്ങളാണ് ഇന്ന് കേരളത്തിലും ഇവ വ്യാപകമായുണ്ട്.

Wednesday, 4 May 2016

കൂട്ടിന് ഇത്തിരിക്കുഞ്ഞന്‍ നായക്കുട്ടികള്‍; ഇത് ലിന്‍സിയുടെ ലോകം

ഐബിന്‍ കാണ്ടാവനം

കുഞ്ഞു, സീസര്‍, എയ്മി, കിച്ചു, ബ്രൗണി, ജൂവല്‍, ഹാരി... പേരുകള്‍ വിളിച്ചാല്‍ സ്‌നേഹത്തോടെ ഒടിയെത്തുന്ന ഇത്തിരിക്കുഞ്ഞന്‍ നായ്ക്കള്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി കൈതത്തറ വീട്ടില്‍ ലിന്‍സി ജോണിന്റെ ഒരു ദിവസം തുടങ്ങുന്നത് ഈ ഇത്തിരിക്കുഞ്ഞന്മാരുടെയൊപ്പമാണ്. നീണ്ട ഇടതൂര്‍ന്ന് കണ്ണുകള്‍വരെ മൂടി രോമമുള്ള ലാസ് ആപ്‌സോ എന്ന ഇനം നായ്ക്കുട്ടികള്‍ ചെറുതും വലുതുമായി നാല്പതോളം എണ്ണം ഇവിടയെയുണ്ട്. ഇവയുടെ കുഞ്ഞുങ്ങളെ വില്‍ക്കുന്നതിലൂടെ ശരാശരി 50,000 രൂപയാണ് ലിന്‍സി ഓരോ മാസവും സമ്പാദിക്കുന്നത്.


Tuesday, 3 May 2016

പടുതാക്കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍

ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല്‍പോളിന്‍ കുളങ്ങള്‍. പലപ്പോഴും അശാസ്ത്രീയമായ നിര്‍മാണം ഉടമകള്‍ക്ക് ധനനഷ്ടം മാത്രം നല്കാറുണ്ട്. മത്സ്യകൃഷിക്കായി സീല്‍പോളിന്‍ ടാങ്കുകള്‍ നിര്‍മിക്കുമ്പോള്‍ പരമാവധി അഞ്ച് അടി ആഴത്തില്‍ മാത്രം നിര്‍മിക്കുകയാണ് വേണ്ടത്. നിര്‍മിക്കുന്ന കുളത്തിനു വിസ്തീര്‍ണം കുറവാണെങ്കില്‍ മൂന്നര അടി വെള്ളം കിട്ടത്തക്ക രീതിയില്‍ നിര്‍മിച്ചാല്‍ മതിയാകും. ആഴം കൂടുന്നതനുസരിച്ച് വെള്ളത്തിലെ മര്‍ദം കൂടുന്നതിനാല്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യം ലഭിക്കാതെവരുന്നതിനാലാണിത്.

അല്പം പന്നിക്കാര്യം

ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് നേരേ കശാപ്പുശാലയിലേക്ക്. ആഴ്ചയിലെ ഒഴിവുദിവസാഘോഷങ്ങള്‍ അവിടെനിന്നാണ് ആരംഭിക്കുക. പന്നിയും പോത്തും കഴിഞ്ഞിട്ടേയുള...