Tuesday, 3 May 2016

പടുതാക്കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍

ചുരുങ്ങിയ ചെലവില്‍ മത്സ്യകൃഷിക്കാവശ്യമായ കുളങ്ങള്‍ നിര്‍മിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് സീല്‍പോളിന്‍ കുളങ്ങള്‍. പലപ്പോഴും അശാസ്ത്രീയമായ നിര്‍മാണം ഉടമകള്‍ക്ക് ധനനഷ്ടം മാത്രം നല്കാറുണ്ട്. മത്സ്യകൃഷിക്കായി സീല്‍പോളിന്‍ ടാങ്കുകള്‍ നിര്‍മിക്കുമ്പോള്‍ പരമാവധി അഞ്ച് അടി ആഴത്തില്‍ മാത്രം നിര്‍മിക്കുകയാണ് വേണ്ടത്. നിര്‍മിക്കുന്ന കുളത്തിനു വിസ്തീര്‍ണം കുറവാണെങ്കില്‍ മൂന്നര അടി വെള്ളം കിട്ടത്തക്ക രീതിയില്‍ നിര്‍മിച്ചാല്‍ മതിയാകും. ആഴം കൂടുന്നതനുസരിച്ച് വെള്ളത്തിലെ മര്‍ദം കൂടുന്നതിനാല്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യം ലഭിക്കാതെവരുന്നതിനാലാണിത്.നന്നായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശമാണ് സീല്‍പോളിന്‍ കുളങ്ങള്‍ക്ക് അനുയോജ്യം. എത്ര വലുപ്പം വേണമെന്ന് തീരുമാനിച്ചുവേണം മണ്ണെടുപ്പ് തുടങ്ങാന്‍. കോരി മാറ്റുന്ന മണ്ണ് വശങ്ങളില്‍ നിക്ഷേപിച്ചാല്‍ അധികം ആഴത്തില്‍ കുഴിക്കുന്നത് ഒഴിവാക്കാനാകും. നാലു വശങ്ങളും ചെരിച്ച് കുഴിക്കുകയാണെങ്കല്‍ കുളത്തിന്റെ വെള്ളത്തിന്റെ കനം വ്യത്യാസപ്പെട്ടിരിക്കും. ഇത് വെള്ളത്തിലെ താപനില ഉയര്‍ത്താന്‍ നല്ലതാണ്.
മണ്ണില്‍ കുഴി കുഴിച്ച് നിര്‍മിക്കുന്ന സീല്‍പോളിന്‍ കുളങ്ങളിലെ വെള്ളത്തിന് മറ്റു കുളങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും. വെള്ളത്തിലെ തണുപ്പ് 23 ഡിഗ്രിയിലും താഴെയാണെങ്കില്‍ മത്സ്യങ്ങള്‍ക്ക് മികച്ച വളര്‍ച്ച ലഭിക്കാതെവരികയും തീറ്റയെടുക്കാന്‍ മടികാണിക്കുകയും ചെയ്യും. താപനില 30നു മുകളില്‍ കൂടിയാലും ഇതുതന്നെയാകും അവസ്ഥ. (പനി വരുമ്പോള്‍ നമുക്ക് വിശപ്പ് അനുഭവപ്പെടാറില്ലല്ലോ, അതുതന്നെയാണ് മത്സ്യങ്ങളുടെ കാര്യത്തിലും ഇവിടെ സംഭവിക്കുന്നത്.)

കുളം കുഴിച്ചു കഴിഞ്ഞാല്‍ അതിനുള്ളിലെ ചെറു കല്ലുകളും വേരുകളും നീക്കം ചെയ്യണം. കല്ലില്ലാത്ത മണ്ണു കുഴച്ച് നാലു ഭിത്തികളിലും അടിവശത്തും തേക്കുന്നത് നല്ലതാണ്. ഉള്ളില്‍ വിരിക്കാനുള്ള ഷീറ്റിനെ നശിപ്പിക്കുന്ന തരത്തില്‍ യൊതൊന്നും വശങ്ങളില്‍ ഇല്ലെന്ന് ഉറപ്പുവരു്ത്തണം. അടിയിലും വശങ്ങളിലും സീല്‍പോളിന്‍ ഷീറ്റിനു സപ്പോര്‍ട്ടായി പ്ലാസ്റ്റിക് ചാക്കുകള്‍, ഫ്‌ളെക്‌സ് ഷീറ്റുകള്‍ എന്നിവ വിരിക്കുന്നത് നല്ലതാണ്. കുളത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായാലും ഇത് ഷീറ്റിനെ കേടുപറ്റാതെ നോക്കിക്കോളും.

6ന്റെ ഗുണിതങ്ങളായാണ് സീല്‍പോളിന്‍ പടുതകള്‍ വാങ്ങാന്‍ ലഭിക്കുക. കനം 90 ഗേജ് മുതല്‍ മുകളിലേക്കും ലഭിക്കും. അത്യാവശ്യം കനമുള്ള ഷീറ്റുകള്‍ വാങ്ങിയാല്‍ ദീര്‍ഘകാലം കേടുകൂടാതിരിക്കും. കുളത്തിന്റെ വലുപ്പമനുസരിച്ച് ഷീറ്റിന്റെ കനം തെരഞ്ഞെടുത്താല്‍ മതിയാകും.

ഷീറ്റ് വാങ്ങാന്‍ അളവ് എടുക്കുമ്പോള്‍ പുറത്തേക്ക് ഒരടി ഇട്ടു വേണം അളക്കാന്‍. കുളത്തിന്റെ ഉള്ളിലൂടെ വേണം നീളവും വീതിയും അളക്കാന്‍. ആറിന്റെ ഗുണിതങ്ങളായാണ് ഷീറ്റ് വാങ്ങാന്‍ കിട്ടുക എന്നു പറഞ്ഞല്ലോ. ഉദാഹരണത്തിന് കുളത്തിന്റെ നീളം (വശങ്ങളില്‍ പുറത്തേക്ക് നീട്ടിയിട്ടത് ഉള്‍പ്പെടെ) ഉള്ളളവ് അനുസരിച്ച് 18 അടിയും വീതി (വശങ്ങളില്‍ പുറത്തേക്ക് നീട്ടിയിട്ടത് ഉള്‍പ്പെടെ) 13 അടിയും ആണെന്നിരിക്കട്ടെ. 18 അടി വീതിയുള്ള സീല്‍പോളിന്‍ ഷീറ്റ് 13 അടി നീളത്തില്‍ മുറിച്ചു വാങ്ങുകയാണ് വേണ്ടത്. 12,18,14,30... എന്നിങ്ങനെ വിവിധ അളവില്‍ അവശ്യമായ നീളത്തില്‍ സീല്‍പോളിന്‍ ഷീറ്റുകള്‍ ലഭിക്കും.

പൂര്‍ണമായി ഒരുക്കിക്കഴിഞ്ഞ കുളത്തില്‍ ഷീറ്റ് ഇറക്കാം. വശങ്ങള്‍ എല്ലാം പൂര്‍ണമായും ഭിത്തിയുമായി യോജിച്ചിരിക്കണം.  ചുളിവുകള്‍ പരമാവധി ഒഴിവാക്കി ഇറക്കിയ സീല്‍പോളിന്‍ കുളത്തിലേക്ക് വെള്ളം നിറയ്ക്കാം. വെള്ളം നിറയുന്നതനുസരിച്ച് പ്ലാസ്റ്റികിനു വലിച്ചില്‍ ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍ണമായും നിറഞ്ഞതിനു ശേഷം മാത്രമേ പുറം വശങ്ങള്‍ ഉറപ്പിക്കാവൂ. പൂറത്തേക്ക് നീട്ടിയിട്ട ഷീറ്റിന്റെ ഭാഗം മണ്ണ് ഉപയോഗിച്ച് മൂടുകയോ അല്ലെങ്കില്‍ കോംഗോസിഗ്നല്‍ പോലുള്ള ചെറിയ ഇനം തീറ്റപ്പുല്ല് വച്ചു പിടിപ്പിക്കുകയോ ചെയ്താല്‍ വെള്ളത്തിനു പുറത്തുള്ള ഷീറ്റിന്റെ ഭാഗം വെയിലേല്‍ക്കാതെ സംരക്ഷിക്കാം. ഇത്തരത്തില്‍ സംരക്ഷിക്കുന്ന കുളങ്ങള്‍ ദീര്‍ഘകാലം കേടുണ്ടാവില്ല.

കല്ലുകളും മറ്റും കുളത്തില്‍ വീഴാതെ പ്രത്യേകം ശ്രദ്ധിക്കണം. സീല്‍പോളിന്‍ കുളങ്ങളുടെ ആയുസ് ശ്രദ്ധപോലെയിരിക്കും.

കുളം നിര്‍മിക്കുന്നതിന്റെ ചില വിവരങ്ങള്‍ രേഖാചിത്രം വഴി ചുവടെ നല്കുന്നു.

ഈ ചിത്രത്തില്‍ ചുവന്ന രേഖയില്‍ കാണിച്ചിരിക്കുന്നതുപോലെ
വേണം ഷീറ്റിനുവേണ്ടി കുളത്തിന്റെ അളവെടുക്കാന്‍. 13 comments:

 1. സിൽ പോളിൻ ഷീറ്റ് എവിടെ നിന്നും വാങ്ങാൻ കിട്ടും? എന്താണ് വില ? 9447564217 . ഹരികൃഷ്ണൻ

  ReplyDelete
  Replies
  1. വില കൃത്യമായി പറയാൻ എനിക്ക് കഴിയില്ല. മീറ്റർ അടിസ്ഥാനത്തിലാണ് വില. വലിയ ഹാർഡ് വെയർ ഷോപ്പുകളിൽ ഇവ കിട്ടും.

   Delete
 2. സിൽ പോളിൻ ഷീറ്റ് എവിടെ നിന്നും വാങ്ങാൻ കിട്ടും? എന്താണ് വില ?

  ReplyDelete
  Replies
  1. വില കൃത്യമായി പറയാൻ എനിക്ക് കഴിയില്ല. മീറ്റർ അടിസ്ഥാനത്തിലാണ് വില. വലിയ ഹാർഡ് വെയർ ഷോപ്പുകളിൽ ഇവ കിട്ടും.

   Delete
 3. സിൽപോളിൻ ഷീറ്റ് ചതുരശ്ര അടിക്കു.വാങ്ങാൻ കിട്ടും 150gsm ഗേജ് ന് ഞാൻ വാങ്ങിയപ്പോൾ 4.5 രൂപ എരുന്നു വില
  നമുക്ക് ഏത് അളവിലുള്ള ഷീറ്റ് വേണമെങ്കിലും കിട്ടും സിൽപോളിൻ കമ്പനിയുടെ. ഡിലേർഷിപ് ഉള്ള കടക്കാർ ഉണ്ട്. അവരോടു വാങ്ങുന്നത് നല്ലത്
  ഞാൻ ഏകദേശം 5 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ഒരു. കുളം ഉണ്ടാക്കിയിട്ടു 45000 രൂപ ആയി സിൽപോളിൻ 18000 രൂപ ആയി
  ഇപ്പോൾ 3 വര്ഷം ആയി..

  ReplyDelete
  Replies
  1. വളരെ നല്ല ഇന്‍ഫര്‍മേഷന്‍... അധിക വിവരം ഇവിടെ കുറിച്ചതിനു നന്ദി.

   Delete
 4. 10 ft length kulathil ethra meen kunjungale idan pattum? (e.g.Katla.Rohu.Mrigal )

  ReplyDelete
  Replies
  1. Katla, rohu, mrugal thudangiya meenukal oru cent kulathil 40-50 ennamanu scientific ayi parayuka. 10 adi valuppamulla kulathil 20-25 ennam ittal varacha kittum. Ennam koodiyal valarcha kurayukaye ollu.

   Delete
 5. 10 ft length kulathil ethra meen kunjungale idan pattum? (e.g.Katla.Rohu.Mrigal )

  ReplyDelete
 6. cil polinu pakaram.....pazhaya mechil odu upayogichu kulam undakkan sadhikum....details nu....9446123573

  ReplyDelete
 7. Never use silpaulin.
  Best is any other pondliner.
  Just google it , there are many companies on chennai.

  ReplyDelete
 8. Geo membraine is better than silpaulin.

  ReplyDelete
 9. Geo membraine is better than silpaulin.

  ReplyDelete

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെ...