വീണ്ടും മഴക്കാലം. വലിയൊരു ഇടവേളയ്ക്കുശേഷം മഴ വീണ്ടും ശക്തിപ്രാപിച്ചുവരുന്നു. ഒപ്പം ഒരുപാട് മത്സ്യങ്ങളുടെ പ്രജനനകാലവും. ജയന്റ് ഗൗരാമികളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യമായ കാലമാണിത്. അനുകൂല സാഹചര്യമെങ്കില്‍ എത്രയും വേഗം കൂടുകൂട്ടി മുട്ടയിടും.
പേരന്റ് സ്റ്റോക്കിനെ പ്രത്യേകം കുളത്തിലേക്കു മാറ്റി പ്രധാന പ്രജനനക്കുളം വൃത്തിയാക്കി. വീണ്ടും വെള്ളം നിറച്ചു. പച്ചച്ചാണകം കലക്കി ഒരാഴ്ച ഗൗരാമികളുടെ പ്രജനനക്കുളം വെയിലേല്‍ക്കാനിടും. ആല്‍ഗകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനാണിത്. അടുത്ത ആഴ്ച വീണ്ടും പേരന്റ് സ്റ്റോക്കിനെ പ്രധാന കുളത്തിലേക്കു മാറ്റും. മൂന്നു ദിവസത്തിനുള്ളില്‍ മുട്ടയിടുമെന്ന് ഉറപ്പ്. ബാക്കി അടുത്ത ആഴ്ച.
ഗൗരാമികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ പ്രവേശിക്കുക..
No comments:
Post a Comment