മഴക്കാലം മിക്ക മത്സ്യങ്ങളുടെയും പ്രജനനകാലമാണ്. മഴ അരംഭിക്കുമ്പോഴാണ് ജയന്റ് ഗൗരാമികളുടെയും പ്രജനനം. ഇതനുസരിച്ച് കുളത്തിലെ മറ്റു മത്സ്യങ്ങളുണ്ടെങ്കില്‍ അതിനെയോ ഗൗരാമികളുടെ മറ്റു കുഞ്ഞുങ്ങളെയോ നീക്കം ചെയ്യണം. പൂര്‍ണമായും കുളം വറ്റിച്ച് വീണ്ടും വെള്ളം നിറച്ച് പച്ചച്ചാണകം കലക്കി ഒരാഴ്ചയക്കു ശേഷം പേരന്റ് സ്റ്റോക്കിനെ പ്രജനനക്കുളത്തിലേക്ക് വിടുന്നതാണ് ഉത്തമം. വളരെവേഗം കൂട്കൂട്ടി മുട്ടയിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
മുമ്പുള്ള ലേഖനങ്ങളില്‍ പറഞ്ഞിട്ടുള്ളപോലെ പ്രകൃതിദത്ത കുളങ്ങളില്‍ ഗൗരാമികള്‍ക്ക് കൂട് നിര്‍മിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ചെയ്തു നല്‌കേണ്ടതില്ല. കുളത്തിലേക്കു വളര്‍ന്നുകിടക്കുന്ന പുല്ലും വള്ളിപ്പടര്‍പ്പുകളും ചേര്‍ത്ത് അവ കൂട് നിര്‍മിച്ചുകൊള്ളും. പടുതക്കുളങ്ങളില്‍ ചുറ്റും കോംഗോസിഗ്നല്‍ ഇനം തീറ്റപ്പുല്ല് വച്ചുപിടിപ്പിക്കുന്നതും കൂടുണ്ടാക്കാന്‍ ഉപകരിക്കും. എന്നാല്‍, പാറക്കുളം, സിമന്റ് ടാങ്ക് മുതലായവയില്‍ കൃത്രിമമായി കൂട് നിര്‍മിക്കാനുള്ള സൗകര്യങ്ങള്‍ ഘടിപ്പിച്ചു നല്‌കേണ്ടിവരും. ചില്ലകള്‍ നിറഞ്ഞ മുളംകമ്പുകളോ കമുകിന്റെ തഴങ്ങോ ഓലയോ വശങ്ങളില്‍ കെട്ടി ഉറപ്പിച്ചു നല്കാം. അതുമല്ലെങ്കില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ഫ്രെയിം ഭിത്തികളില്‍ ഉറപ്പിച്ചു നല്കണം.
ഒരു കുളത്തില്‍ ഒന്നില്‍ക്കൂടുതല്‍ ആണ്‍ മത്സ്യങ്ങളുണ്ടെങ്കില്‍ ഫ്രെയിമുകള്‍ തമ്മില്‍ ചുരുങ്ങിയത് 10 അടിയെങ്കിലും അകലമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അവ പരസ്പരം കൂട് പൊളിച്ചുകളയും. നന്നായി ഉണങ്ങിയ പുല്ല് കൂട് നിര്‍മിക്കാന്‍ നല്കുന്നതാണ് ഉത്തമം. പുല്ല് ലഭ്യമല്ലെങ്കില്‍ പ്ലാസ്റ്റിക് കയര്‍ അഴിച്ച് നൂലുകളായി നല്കാം. ഇങ്ങനെ നല്കുമ്പോള്‍ ഒരു തവണ മുട്ടയിട്ടതിനുശേഷം കുഞ്ഞുങ്ങള്‍ കുടിനുള്ളില്‍നിന്നു പുറത്തുപോയാല്‍ കൂട് പൊളിച്ച് വീണ്ടും അതേ നൂലുകള്‍ ഉപയോഗിച്ച് കൂട് നിര്‍മിച്ചുകൊള്ളും. ആദ്യമൊക്കെ മത്സ്യങ്ങള്‍ക്ക് ഫ്രെയിമില്‍ കൂടുണ്ടാക്കാന്‍ അറിയില്ല എന്നു വന്നേക്കാം. അങ്ങനെയുണ്ടെങ്കില്‍ ഒരു തവണ കാണിച്ചു നല്കിയാല്‍ അവ പിന്നീട് അതനുസരിച്ച് ഉണ്ടാക്കിക്കൊള്ളും.
കൂട് നിര്‍മിക്കാന്‍ തുടങ്ങിയാല്‍ മൂന്നാം ദിവസം മുട്ടയിടും എന്നാണ് എന്റെ അനുഭവം. തുടര്‍ന്നങ്ങോട്ട് ആണ്‍-പെണ്‍ മത്സ്യങ്ങള്‍ മാറിമാറി കാവല്‍ നില്ക്കും. ഒരു ആണ്‍മത്സ്യത്തിന് ഒന്നിലധികം പെണ്‍മത്സ്യങ്ങളുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അവ അടുത്ത കൂടുണ്ടാക്കി മുട്ടയിടും. മുട്ടിയിടുന്ന കൂടുകളില്‍ പെണ്‍മത്സ്യങ്ങളെ കാവല്‍ നിര്‍ത്തി ഇടയ്ക്കിടയ്ക്ക് ആണ്‍മത്സ്യം പരിശോധനയ്‌ക്കെത്തുകയേയുള്ളൂ.
24 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 20-25 ദിവസം വരെ കൂടിനുള്ളില്‍ത്തന്നെയായിരിക്കും. മത്സ്യത്തിന്റെ ആകൃതിയായി പുറത്തിറങ്ങുന്ന കുഞ്ഞുങ്ങളെ സന്ധ്യാ സമയങ്ങളില്‍ കുളത്തിന്റെ വശങ്ങള്‍ നിരീക്ഷിച്ചാല്‍ കാണാന്‍കഴിയും.
കൂടുതല്‍ വിവങ്ങള്‍ ഇനി മറ്റൊരു ലേഖനത്തില്‍... അതുവരെ വണക്കം....
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ 9539720020 എന്ന നമ്പരില്‍ ബന്ധപ്പെടാം...

No comments:
Post a Comment