Thursday, 16 June 2016

ജയന്റ് ഗൗരാമി വളരാന്‍ അല്പം മടിയുള്ള കൂട്ടത്തിലാ

ഇന്തോനേഷ്യയിലെ ഒരു
ജയന്റ് ഗൗരാമി ഫാം
ഗൗരാമികളെക്കുറിച്ച് അന്വേഷിക്കുന്ന പലരുടെയും സംശയം അത് എത്ര നാളുകൊണ്ട് വലുതാകും എന്നാണ്. കാര്‍പ്പിനത്തില്‍പ്പെട്ട മത്സ്യങ്ങളോ പൂച്ചമത്സ്യങ്ങളോ വളരുന്ന വേഗത്തില്‍ ഗൗരാമിയുടെ വളര്‍ച്ച സാധ്യമല്ല. പെല്ലറ്റ് ഫീഡ് നല്കുമ്പോള്‍ മറ്റു മത്സ്യങ്ങള്‍ അതിവേഗം വളരും. എന്നാല്‍ ജയന്റ് ഗൗരാമികളുടെ ഇറച്ചിക്ക് രുചിമാറ്റം സംഭവിക്കുമെന്നല്ലാതെ വളര്‍ച്ച ലഭിക്കില്ല.

 ജയന്റ് ഗൗരാമികളുടെ ഓമനപ്പേരാണ് ആനച്ചെവിയന്‍ ഗൗരാമി എന്നത്. ആനച്ചെവിയന്‍ ചെടിയുടെ ഇലകളാണ് ഇഷ്ട ഭക്ഷണം എന്നുള്ളതുകൊണ്ടാണ് ഈ പേര്. അതായത് നമ്മുടെ നാട്ടിലെ ചേമ്പ്. ചേമ്പില മാത്രം കഴിച്ചുവളരുന്ന ജയന്റ് ഗൗരാമികളുടെ ഇറച്ചിക്ക് ഉറപ്പും രുചി കൂടുതലുമുണ്ടായിരിക്കും. ശരാശരി ഒന്നര-രണ്ടു വയസിനു ശേഷമേ ഗൗരാമികള്‍ വളരാന്‍ തുടങ്ങു. എത്ര തീറ്റ നല്കിയാലും ഈ വളര്‍ച്ചാ രീതിക്കു മാറ്റമുണ്ടാകില്ല. പക്ഷേ കുളങ്ങളുടെ വലുപ്പം എല്ലാ മീനുകളുടെയും വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്.

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...