Sunday 19 June 2016

ജയന്റ് ഗൗരാമി-എന്റെ ചില നിരീക്ഷണങ്ങള്‍

 ജയന്റ് ഗൗരാമി പ്രജനനരംഗത്ത് ഏകദേശം പത്തു വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള വ്യക്തിയാണ് ഞാന്‍. ഈ കാലയളവിലെ പല നീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്. അത്തരത്തിലൊന്നാണ് പ്രജനനത്തിനായി കൂടുകള്‍ നിര്‍മിക്കുന്നതിന് ഗൗരാമികളെ സഹായിക്കുന്ന നെസ്റ്റ് ഫ്രെയിമുകള്‍.


അഞ്ചു വര്‍ഷത്തെ നിരീക്ഷണത്തിനുശേഷമാണ് പുല്ലുകള്‍ വളര്‍ന്നിറങ്ങാത്ത കൃത്രിമക്കുളങ്ങളിലും സിമന്റ്, പാറ കുളങ്ങളിലും എങ്ങനെ കൂട് നിര്‍മിക്കാം ഗൗരാമികളെ സഹായിക്കാമെന്ന് ചിന്തയുയര്‍ന്നത്. ആദ്യകാലങ്ങില്‍ മുളം കമ്പുകള്‍ ഉപയോഗിച്ച് മുക്കാലി നിര്‍മിച്ചായിരുന്നു നല്കിയിരുന്നത്. ഇത് കുഞ്ഞുങ്ങളെ പിടിക്കാന്‍ കുളത്തിലിറങ്ങുമ്പോള്‍ കാലില്‍കൊള്ളുന്നതും വലയില്‍ കുരുങ്ങുന്നതും പതിവായപ്പോഴാണ് സ്ഥിരമായി ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനമൊരുക്കാന്‍ തീരുമാനിച്ചത്.

ചിത്രം 1
ഇതനുസരിച്ച് പിവിസി പൈപ്പ് ഉപയോഗിച്ച് ഫ്രെയിം നിര്‍മിച്ച്. 1.5x1x1 അടിയാണ് ഫ്രെയിമിന്റെ വലുപ്പം. ഗൗരാമികള്‍ എപ്പോഴും അടിവശത്ത് മുട്ടകള്‍ വയ്ക്കുന്ന രീതിയിലാണ് കൂടുകള്‍ നിര്‍മിക്കുക. അതനുസരിച്ച് അവസ്ത്ത് നില്‍ക്കാനുള്ള സ്ഥലം ഫ്രെയിമിന് അടിയിലുണ്ടായിരിക്കണം. ജലത്തിന് ഉപരിതലത്തോട് ചേര്‍ന്ന് ഫ്രെയിം ഉറപ്പിക്കുന്നു. അതിനുള്ളില്‍ പുല്ല്, ഇലകള്‍, നൂല് എന്നിവയൊക്കെ ഉപയോഗിച്ച് അവ കൂട് നിര്‍മിക്കും. ആദ്യം മത്സ്യങ്ങള്‍ക്ക് ഫ്രെയിമില്‍ എങ്ങനെ കൂട് നിര്‍മിക്കുമെന്ന് അറിയില്ലായിരുന്നു. അവര്‍ അത് ശീലിച്ചിട്ടില്ലാത്തതാണ് കാരണം. അതിനാല്‍ അല്പം പുല്ല് ഫ്രെയിമിനുള്ളില്‍ വച്ചു നല്കി. ഇതിനുശേഷം അവ തനിയെ നിര്‍മിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അഞ്ചു വര്‍ഷമായി ഈ ഫ്രെയിമാണ് മത്സ്യങ്ങള്‍ക്ക് നല്കിയിട്ടുള്ളത്.

ചിത്രം 2
കുളത്തിന്റെ ആകൃതിയനുസരിച്ച് രണ്ടു വിധത്തിലുള്ള ഫ്രെയിമുകള്‍ ഞാന്‍ നിര്‍മിച്ചിട്ടുണ്ട്. തൂക്കായ ഭിത്തിയുള്ള കുളങ്ങളില്‍ ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്ന ഫ്രെയിമും ചെരിഞ്ഞ ഭിത്തിയുള്ള കുളങ്ങളില്‍ ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്ന ഫ്രെയിമുമാണ് ഉപയോഗിച്ചിട്ടുള്ളത്. രണ്ടും ഭിത്തിയില്‍ ഉറപ്പിച്ചുകഴിഞ്ഞാല്‍ ഒരേ രീതിയിലാണ് ഇരിക്കുക. മത്സ്യങ്ങള്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാവുകയും ചെയ്യും.



ഗൗരാമികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ പ്രവേശിക്കുക..








No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...