Tuesday 21 June 2016

ചേറും വരാലും മികച്ച വളര്‍ത്തുമത്സ്യങ്ങളാണ്

പാറക്കുളങ്ങളില്‍ വളരെ വേഗം വളരുന്ന നാടന്‍ മത്സ്യങ്ങളാണ് വരാല്‍, ചേര്‍ തുടങ്ങിയവ. ജീവനുള്ള ചെറു മത്സ്യങ്ങളാണ് ഇക്കൂട്ടരുടെ ഇഷ്ടഭക്ഷണം. 6-8 മാസത്തിനുള്ളില്‍ ഒരു കിലോഗ്രാം തൂക്കം വയ്ക്കും. ജലായശത്തിലെ പിഎച്ച് ലെവല്‍ നാലു വരെ താഴ്ന്നാലും പിടിച്ചു നില്‍ക്കാന്‍ ചേറുമീനിനു കഴിയും. പിഎച്ച് നില നോര്‍മലാണെങ്കില്‍ പ്രജനനവും നടക്കും. അതിനാല്‍ത്തന്നെ ചെയ്യുന്നവന് മികച്ച വരുമാനം നേടിത്തരുന്ന ഒരു മത്സ്യമാണ് ചേര്‍ എന്നാണ് ഈ മേഖലയിലെ പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം.

പിഎച്ച് റേഞ്ച് 6-7.5 ആണ് പ്രജനനത്തിന് ഏറ്റവും അനുയോജ്യം . പിഎച്ച് തോത് താഴ്ന്നാലും ജീവിക്കുമെങ്കിലും 6.5-8 രീതിയിലുള്ളത് വളര്‍ച്ചാനിരക്ക് കൂട്ടും. കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങിയ മത്സ്യമായതിനാല്‍ മരണനിരക്കും വളരെ കുറവാണ്.

ചെളി കുറഞ്ഞ ജലാശയങ്ങളാണ് വരാല്‍, ചേര്‍ മുതലായ മത്സ്യങ്ങളെ വളര്‍ത്താന്‍ അനുയോജ്യം. പ്രതികൂല കാലാവസ്ഥയേപ്പോലും അതിജീവിക്കാനുള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. എത്ര എണ്ണത്തിനെ വേണമെങ്കിലും കുളത്തില്‍ ഇടാന്‍ കഴിയും എന്ന പ്രത്യേകതയുമുണ്ട്.

കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അനാബസിനെപ്പോലെ മഴക്കാലത്ത് കരകയറിപ്പോകുന്നത് ഇവയെ വളര്‍ത്തുമ്പോഴുള്ള പ്രധാന പോരായ്മയാണ്.












കടപ്പാട്,
ശ്രീജിത്ത് പുതുപ്പറമ്പില്‍
 8907448014
(മത്സ്യകൃഷിരംഗത്ത് ദീര്‍ഘകാലത്തെ പ്രവര്‍ത്തിപരിചയമുള്ള വ്യക്തിയാണ് ശ്രീജിത്ത്. കോട്ടയം സ്വദേശി. പ്രധാനപ്പെട്ട എല്ലാ വളര്‍ത്തുമത്സ്യങ്ങളും കൃഷിചെയ്തുവരുന്നു.)


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...