Sunday 17 March 2019

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. അതുപോലെ ഗപ്പികളെ വളര്‍ത്തി മികച്ച വരുമാനം നേടുന്നവരും നമുക്കിടയിലുള്ള. കോട്ടയം പാറമ്പുഴ സ്വദേശി ജോഷി ജേക്കബിന്റെ ഗപ്പിവിശേഷങ്ങളാണ് ഇത്തവണ കാര്‍ഷികക്കാഴ്ചകള്‍ പങ്കുവയ്ക്കുന്നത്.

ജോഷിയുടെ ഗപ്പി പരിചരണരീതികള്‍ കാണാന്‍ ചുവടെയുള്ള ലിങ്കില്‍ പ്രവേശിക്കുക.


Sunday 3 March 2019

പത്തു രൂപക്ക് മുയലുകൾക്ക് തീറ്റപ്പാത്രം നിർമിക്കാം


ബെത്‌ലഹേമിലെ മുയലുകൾ


മുയലുകള്‍ തനിയെ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കുമോ?

പലരും ചോദിക്കുന്ന ചോദ്യമാണിത്. പുല്ലുകൊണ്ട് മെത്ത ഒരുക്കി പ്രസവിക്കുന്ന മുയലുകള്‍ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കാതിരിക്കില്ല. പ്രസവശേഷമാണ് മിക്ക അമ്മ മുയലുകളും രോമം പറിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.

പിടിച്ചുകുടിപ്പിക്കണോ?

മുയലുകള്‍ സാധാരണ പുലര്‍കാലങ്ങളിലോ രാത്രിയിലോ ആണ് കുഞ്ഞുങ്ങളെ മുലയൂട്ടുക. അതുകൊണ്ടുതന്നെ പകല്‍ മുലയൂട്ടുന്നത് നമുക്ക് കാണാന്‍ കഴിയില്ല. പാലൂട്ടുന്നില്ല എന്ന് തെറ്റിദ്ധരിച്ച് അവയെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ മുലയില്‍ വച്ച് മുലയൂട്ടുന്ന രീതി പലരും അവലംബിക്കാറുണ്ട്. എന്നാല്‍, ഇത് അമ്മമുയലിനെ കൂടുതല്‍ ഭയപ്പെടുത്തുകയും പിന്നീട് തനിയെ മുലകൊടുക്കാന്‍ മടികാണിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. സാധാരണ വൈകുന്നേരങ്ങളിലോ പുലര്‍ച്ചെയോ ആണ് മുയലുകള്‍ പ്രസവിക്കുക. പിറ്റേന്ന് കുഞ്ഞുങ്ങളുടെ വയര്‍ നിറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുക. വയര്‍ നിറയെ പാലുകുടിച്ച കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങുന്നതു കാണാം. എന്നാല്‍, പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകും. കൂടാതെ നന്നായി ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥത കാണിക്കുന്നതും കാണാം.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...