Wednesday 19 December 2018

Vaccination of dogs

നായ്ക്കുട്ടികളുടെ പരിപാലനം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. കൃത്യമായ സമയങ്ങളിൽ വാക്സിനേഷനും വിരമരുന്നും കൊടുക്കണം.


https://youtu.be/unFYA4_r4iw


Friday 14 December 2018

NEW STRAINS OF GIANT GOURAMIS

അടിസ്ഥാനപരമായി നാലിനം ജയന്റ് ഗൗരാമികളാണ് ലോകത്തിലുള്ളതെങ്കിലും അവയുടെ ക്രോസ് ബ്രീഡുകള്‍ ഇന്ന് വിവിധ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്. തായ്‌ലന്‍ഡില്‍നിന്ന് ലഭിച്ച ചില ജയന്റ് ഗൗരാമി ഇനങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജയന്റ് ഗൗരാമികളെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ www.ibinkandavanam.com സന്ദര്‍ശിക്കുക.

കൂടുതല്‍ ജയന്റ് ഗൗരാമി വീഡിയോകള്‍ക്കായി https://goo.gl/Yix9mE സന്ദര്‍ശിക്കുക.

Thursday 13 December 2018

now i have 4 types of giant gouramis

ജയന്റ് ഗൗരാമികള്‍ പ്രധാനമായും നാലിനമാണുള്ളതെങ്കിലും ഇന്ന് അവയുടെ ക്രോസ് ബ്രീഡുകളായി നിരവധി ഇനങ്ങള്‍ ലോകത്ത് പ്രചാരത്തിലായിവരുന്നു. കേരളത്തില്‍ പ്രധാനമായും നാലിനമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അവ നാലും ഇപ്പോള്‍ എന്റെ കൈവശമുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാത്ത റെഡ് ടെയില്‍ ജയന്റ് ഗൗരാമിയെ വാങ്ങിയത്. അതിന്റെ വിവരങ്ങള്‍ വീഡിയോയിലൂടെ കാണാം.


Thursday 6 December 2018

giant gourami fry

വളര്‍ത്തുമത്സ്യങ്ങളില്‍ ഏറ്റവും രുചിയുള്ള ജയന്റ് ഗൗരാമി മത്സ്യത്തെ ഫ്രൈ ആക്കി നോക്കിയാലോ. മത്സ്യം വെട്ടിയൊരുക്കുന്നതു മുതല്‍ ഫ്രൈ ആക്കുന്നതുവരെയുള്ള പ്രക്രിയകള്‍ ഈ വീഡിയോയില്‍ കാണാം.



Tuesday 4 December 2018

ജയന്റ് ഗൗരാമികള്‍ ഏതൊക്കെ? types of giant gouramis

ചെറുതും വലുതുമായി നിരവധി ഇനങ്ങളുള്ള വലിയൊരു കുടുംബമാണ് ജയന്റ് ഗൗരാമികളുടേത്. ആ കുടുംബത്തിലെ വലിയ മത്സ്യങ്ങളായ ജയന്റ് ഗൗരാമികള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.



ഒരു നായ്ക്കുട്ടിയെ വാങ്ങിയ കഥ

ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു ലാബ്രഡോര്‍ ഇനം നായക്കുട്ടിയെ വാങ്ങണമെന്നുള്ളത്. വാങ്ങാന്‍ പോയ കഥ ഞാന്‍ ഒരു വീഡിയോ ആയി ചിത്രീകരിച്ചിട്ടുണ്ട്. ഒന്നു കണ്ടു നോക്കിയാലോ,,,,


Thursday 22 November 2018

5kg giant gourami caught from Paddy


തിലാപ്പിയ മത്സ്യങ്ങളുടെ മേല്‍ച്ചുണ്ട് മുറിച്ചുമാറ്റുന്നു

പെണ്‍മത്സ്യങ്ങളെ ആക്രമിക്കാതിരിക്കാനാണ് ആണ്‍മത്സ്യങ്ങളുടെ മേല്‍ച്ചുണ്ട് മുറിച്ചുകളയുന്നത്. ബ്രീഡിംഗിനായി വലിയ ടാങ്കുകളില്‍ വളര്‍ത്തുമ്പോള്‍ പെണ്‍മത്സ്യങ്ങളെ ആണ്‍മത്സ്യങ്ങള്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കാറുണ്ട്.  വീഡിയോ കാണാം.


Wednesday 21 November 2018

Rabbit mating


വാക വരാല്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്‌


വാക വരാല്‍ കുഞ്ഞുങ്ങള്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ ഫിഷ് ഫാമില്‍ വില്പനയ്ക്ക് തയാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് വീഡിയോയില്‍ നല്കിയിട്ടുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

ജയന്റ് ഗൗരാമികൾ പഴത്തൊലി കഴിക്കുന്നു


Wednesday 31 October 2018

തായ്‌ലൻഡിൽനിന്ന് കള്ളക്കടത്തിലൂടെ മത്സ്യങ്ങൾ കേരളത്തിലേക്ക്


പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ കേ​ര​ള​ത്തി​ലെ അ​ല​ങ്കാ​ര മ​ത്സ്യ​വി​പ​ണി​ക്ക് അ​ടു​ത്ത പ്ര​ഹ​ര​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് താ​യ്‌​ല​ൻ​ഡി​ൽ​നി​ന്ന് അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളു​ടെ ക​ള്ള​ക്ക​ട​ത്ത്.

ഏ​റെ പ്ര​ചാ​ര​മു​ള്ള ഗ​പ്പി, പ​ട​യാ​ളി മ​ത്സ്യ(​ബീ​റ്റ, ഫൈ​റ്റ​ർ)​ങ്ങ​ളാ​ണ് ക​ള്ള​ക്ക​ട​ത്താ​യി കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്ന് മ​ത്സ്യ​ങ്ങ​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്പോ​ൾ 15 ദി​വ​സ​മെ​ങ്കി​ലും ക്വാ​റ​ന്‍റൈ​ൻ ചെ​യ്ത​ശേ​ഷ​മേ വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കാ​വൂ എ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‌​ക്കാ​രി​ന്‍റെ ഇ​റ​ക്കു​മ​തി മാ​ന​ദ​ണ്ഡം. എ​ന്നാ​ൽ, ഇ​ത് കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ക​ള്ള​ക്ക​ട​ത്ത്.

Tuesday 2 October 2018

ഗൗരാമിയോട് സ്‌നേഹം തോന്നിയാല്‍

picture courtesy: otago daily times
ഗൗരാമികളുടെ പ്രചാരത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. ഇന്ന് പറയാന്‍ ഉദ്ദേശിക്കുന്നത് ന്യുസിലന്‍ഡിലെ ഒട്ടാഗോയിലുള്ള മ്യൂസിയത്തിലെ എറിക്ക് എന്ന ജയന്റ് ഗൗരാമിയെക്കുറിച്ചാണ്. വെറുതെ ഒന്നു ഗൂഗിളില്‍ പരതിയപ്പോഴാണ് എറിക്കിന്റെ കഥ കാണുന്നത്. അപ്പോള്‍ ഇവിടെ പങ്കുവയ്ക്കാമെന്നു തോന്നി.


Thursday 6 September 2018

ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി

വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലുപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെടുക്കാനേ തോന്നില്ല. അടുക്കളയില്‍ സമീപകാലത്ത് വളര്‍ത്തുമത്സ്യങ്ങള്‍ക്ക് സ്ഥാനമേറിവരുന്നുണ്ട്. കടകളില്‍നിന്നുള്ള കടല്‍മത്സ്യങ്ങളിള്‍ ഫോര്‍മലിന്‍ പോലുള്ള രാസവസ്തുക്കള്‍ കണ്ടുവരുന്നതാണ് ഒരുകാലത്ത് രുചിയില്ല എന്ന പേരു പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന വളര്‍ത്തുമത്സ്യങ്ങള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറാന്‍ കാരണം.

Wednesday 5 September 2018

വെറുതേ പേടിപ്പിക്കരുത്.... അത് പിരാനയല്ല

ഒരു കുടുംബത്തിലെ രൂപസാദൃശ്യമുള്ള താന്തോന്നിയായ മൂത്ത സഹോദരന്റെ സ്വഭാവഗുണം മൂലം പഴികേള്‍ക്കേണ്ടിവരുന്ന ഇളയ സഹോദരന്റെ അവസ്ഥയാണ് റെഡ് ബെല്ലീഡ് പാക്കു അഥവാ നട്ടര്‍ എന്നറിയപ്പെടുന്ന വളര്‍ത്തുമത്സ്യത്തിന്.

Monday 27 August 2018

മത്സ്യക്കര്‍ഷകനും വേണം കൈത്താങ്ങ്


കനത്ത മഴയും പ്രളയവും തുടച്ചുനീക്കിക്കൊണ്ടുപോയത് കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന മത്സ്യക്കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. കര്‍ഷകരുടെ ജലാശയങ്ങളിലെയും അക്വേറിയങ്ങളിലെയും മത്സ്യങ്ങള്‍ ഉപയോഗിച്ച് പ്രളയം നദികളെ മത്സ്യസന്പന്നമാക്കി. ചെറുമീനുകള്‍ മുതല്‍ ഭീമാകാരന്മാരായ അരാപൈമയും അലിഗേറ്റര്‍ ഗാറുകളുമൊക്കെ ഇതില്‍ ഉള്‍പ്പെടും.





Thursday 2 August 2018

ജയന്റ് ഗൗരാമികള്‍ നാലു തരം


വലിയൊരു ഇടവേളയ്ക്കുശേഷമാണ് ജയന്റ് ഗൗരാമികളെക്കുറിച്ചുള്ള വിവരണവുമായി വീണ്ടും വരുന്നത്. ഇത്തവണ ഏതായാലും ജയന്റ് ഗൗരാമികളിലെ ഇനങ്ങളെപ്പറ്റി സംസാരിക്കാം. പ്രധാനമായും നാലിനം ജയന്റ് ഗൗരാമികളാണ് ലോകത്തുള്ളത്.

Tuesday 29 May 2018

പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൗരാമിയെ വരുമാനമാര്‍ഗമാക്കാം

വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൗരാമി. കേരളത്തിലുടെനീളം ഗൗരാമികളെ വളര്‍ത്തുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍, കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളുകളും നിരവധിയാണ്. അല്പമൊന്നു ശ്രദ്ധിച്ചാന്‍ ജയന്റ് ഗൗരാമികളെ വളര്‍ത്തി നല്ല വരുമാനമുണ്ടാക്കാന്‍ കഴിയും.

Friday 16 February 2018

കൃത്രിമ പ്രജനനം എന്ത്, എന്തിന്?

വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യകൃഷിയില്‍ പ്രധാനപ്പെട്ടതാണ് ആവശ്യസമയത്ത് കുഞ്ഞുങ്ങളുടെ ലഭ്യത. പലപ്പോഴും കര്‍ഷകന്‍ ആവശ്യപ്പെടുന്ന സമയത്ത് കുഞ്ഞുങ്ങളെ കിട്ടാതെ വരുന്നുണ്ട്. മത്സ്യങ്ങള്‍ പ്രധാനമായും കാലാവസ്ഥ, ജലം, ഭക്ഷണം എന്നിവയൊക്കെ ബന്ധപ്പെടുത്തിയാണ് പ്രജനനത്തിന് തയാറാകുന്നത്. ഇത് സീസണ്‍ അനുസരിച്ചുള്ള സ്വാഭാവിക പ്രജനനം. നിയന്ത്രിത സാഹചര്യങ്ങളില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ അനുകൂല സാഹചര്യങ്ങള്‍ ലഭിക്കാതെ പ്രജനനത്തിനു തയാറാവില്ല. അവിടെയാണ് കൃത്രിമ പ്രജനനം അഥവാ ഇന്‍ഡ്യൂസ്ഡ് ബ്രീഡിംഗിന്റെ സാധ്യതയും പ്രധാന്യവും. ഈ പ്രജനനരീതിയെ ഹൈപോഫിസേഷന്‍ എന്നും വിളിക്കും.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...