Tuesday 2 October 2018

ഗൗരാമിയോട് സ്‌നേഹം തോന്നിയാല്‍

picture courtesy: otago daily times
ഗൗരാമികളുടെ പ്രചാരത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. ഇന്ന് പറയാന്‍ ഉദ്ദേശിക്കുന്നത് ന്യുസിലന്‍ഡിലെ ഒട്ടാഗോയിലുള്ള മ്യൂസിയത്തിലെ എറിക്ക് എന്ന ജയന്റ് ഗൗരാമിയെക്കുറിച്ചാണ്. വെറുതെ ഒന്നു ഗൂഗിളില്‍ പരതിയപ്പോഴാണ് എറിക്കിന്റെ കഥ കാണുന്നത്. അപ്പോള്‍ ഇവിടെ പങ്കുവയ്ക്കാമെന്നു തോന്നി.




1996 മുതല്‍ 2004 വരെയാണ് എറിക് മ്യൂസിയത്തിലുണ്ടായത്. ഒരു പെറ്റ്‌ഷോപ്പില്‍ വളര്‍ന്ന അവനെ കട പൂട്ടിയതിനെത്തുടര്‍ന്ന് ഉടമ മ്യൂസിയത്തിന് കൈമാറുകയായിരുന്നു. അന്ന് എറിക്കിനു പ്രായം മൂന്നു വയസും വലുപ്പം 20 സെന്റീമീറ്ററുമായിരുന്നു.

സന്ദര്‍ശകരുടെ ശ്രദ്ധകിട്ടിയതോടെ പുതിയ ജലാശയം നിര്‍മിച്ചുനല്കാനുള്ള ഫണ്ടിംഗ് വരെ അക്കാലത്ത് നടന്നു.

നല്ല വളര്‍ച്ച കാണിച്ച എറിക്കിനെക്കുറിച്ച് 2001ല്‍ ദ സ്റ്റാര്‍ എന്ന പ്രസിദ്ധീകരണം ലേഖനം വരെ എഴുതിയിട്ടുണ്ട്.

2004 മാര്‍ച്ച് 18ന് തന്റെ പതിന്നാലാം വയസില്‍ എറിക് ജീവന്‍ വെടിഞ്ഞു. എറിക്കിനോടുള്ള ആദരസൂചകമായി പ്രത്യേകം ടാങ്ക് തയാറാക്കുകയും പേപ്പര്‍ മത്സ്യങ്ങളെ ഉണ്ടാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കൂടാതെ തൊലി പ്രത്യേകം സ്റ്റഫ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഗൗരാമിയോട് സ്‌നേഹം തോന്നിയാല്‍ അത് ഒരു ഒന്നൊന്നര ഫീലാണ് മാഷേ....

1 comment:

  1. 888 Casino Review & Rating - Dr.MCD
    888 Casino is a 서울특별 출장안마 Licensed UK Gambling Operator. Read our 888 Casino Review 춘천 출장마사지 & Claim your welcome 하남 출장샵 bonus today! Rating: 4.3 · ‎Review by 속초 출장마사지 Dr.MCD baoji titanium

    ReplyDelete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...