Thursday, 2 August 2018

ജയന്റ് ഗൗരാമികള്‍ നാലു തരം


വലിയൊരു ഇടവേളയ്ക്കുശേഷമാണ് ജയന്റ് ഗൗരാമികളെക്കുറിച്ചുള്ള വിവരണവുമായി വീണ്ടും വരുന്നത്. ഇത്തവണ ഏതായാലും ജയന്റ് ഗൗരാമികളിലെ ഇനങ്ങളെപ്പറ്റി സംസാരിക്കാം. പ്രധാനമായും നാലിനം ജയന്റ് ഗൗരാമികളാണ് ലോകത്തുള്ളത്.




1. ഏറെ പ്രചാരമുള്ള ബ്ലാക്ക് ജയന്റ് ഗൗരാമി
ബ്ലാക്ക് എന്നും ബ്രൗണ്‍ എന്നുമൊക്കെ വിളിക്കുന്ന ഇവരാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിലും അക്വേറിയത്തിലെ ഭീമന്‍ താരം. അലങ്കാര മത്സ്യമെന്നതിലുപരി ഏറെ ജനപ്രീയതയുള്ള ഭക്ഷ്യമത്സ്യംകൂടിയാണ് ജയന്റ് ഗൗരാമി.













2. പിങ്ക് ജയന്റ് ഗൗരാമി
ബ്ലാക്ക് കഴിഞ്ഞാല്‍ ഏറെയുള്ള ഇനം. ശരീരം മഞ്ഞ നിറമോ ചുവപ്പു കലര്‍ന്ന മഞ്ഞ നിറമോ ആകാം. കറുത്ത കണ്ണുകളാണ്. നിറം വെള്ളയായതുകൊണ്ട് ഭക്ഷണത്തിനേക്കാളേറെ മലങ്കാരമത്സ്യമെന്ന രീതിയിലാണ് ഇവ വളര്‍ത്തപ്പെടുന്നത്.






3. ആല്‍ബിനോ ജയന്റ് ഗൗരാമി
കാഴ്ചയിലും ആകാരത്തിലും പിങ്ക് ഗൗരാമികളോട് സാമ്യമുണ്ടെങ്കിലും കണ്ണുകള്‍ ചുവപ്പു നിറമാണ്. അതിനാലാണ് ആല്‍ബിനോ എന്നു വിളിക്കുന്നത്. (പിങ്കിനെയും ആല്‍ബിനോ എന്നു വിളിക്കുന്നവരുണ്ട്.) വില കൂടുതല്‍ ആയതിനാല്‍ അലങ്കാരമത്സ്യമായിത്തന്നെ വിപണിയില്‍ ലഭ്യം.






4. റെഡ് ടെയില്‍ ജയന്റ് ഗൗരാമി
മുകളില്‍പ്പറഞ്ഞ മൂന്നു ഗൗരാമികള്‍ക്കും ശരീരഘടന ഒരുപോലെയാണ്. മാത്രമല്ല തമ്മില്‍ ക്രോസ് ബ്രീഡ് നടത്താനും കഴിയും. എന്നാല്‍, ചുവന്നവാലന്‍ ഗൗരാമികള്‍ ഇക്കൂട്ടരില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. വീതി കുറഞ്ഞ ശരീരം, നീളമേറിയ വാലുകള്‍, വാലിന്റെ അറ്റത്ത് ചുവപ്പു നിറം, ഇരുണ്ട നിറം തുടങ്ങിയവയാണ് പ്രത്യേകതകള്‍. കേരളത്തില്‍ അപൂര്‍വമായി ലഭ്യമെങ്കിലും ആയിരത്തിനു മുകളിലാണ് വില.


ഗൗരാമികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിളിക്കുക: 9946674661 or 9539720020

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...