പലരും കുളങ്ങളില്‍ എത്ര വളര്‍ത്തുമത്സ്യങ്ങളെ ഇടാം എന്നു ചോദിക്കുന്നുണ്ട്. വളര്‍ത്തു മത്സ്യങ്ങള്‍ എല്ലാംതന്നെ ഒന്നിനൊന്നു മികച്ചതാണെങ്കിലും അവയെ കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ എണ്ണം വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ഒരു സെന്റില്‍ നിക്ഷേപിക്കാവുന്ന വളര്‍ത്തുമത്സ്യങ്ങളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു
വാള- 400 എണ്ണം
തിലാപ്പിയ- 250 എണ്ണം
ആഫ്രിക്കന്‍ മുഷി- 600 എണ്ണം
നട്ടര്‍ (റെഡ് ബെല്ലീഡ് പാക്കു)- 80 എണ്ണം
ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളായ കട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ കാര്‍പ്പ് മത്സ്യങ്ങളുടെ എണ്ണം ഇവിടെ പറഞ്ഞിട്ടില്ല. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ ഇവ അത്ര ലാഭകരമല്ല എന്നാണ് കര്‍ഷകരുടെ അഭിപ്രായം. നല്ല വളര്‍ച്ച ലഭിക്കണമെങ്കില്‍ ഒരു സെന്റില്‍ 40 കാര്‍പ്പ് മത്സ്യങ്ങളെ പാടുള്ളൂ. അല്ലെങ്കില്‍ വളര്‍ച്ച തീരെ കുറയും. മരണനിരക്കും കൂടാം. വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറയുന്നത് കാര്‍പ്പ് മത്സ്യങ്ങളെ പ്രതീകൂലമായി ബാധിക്കും.
മത്സ്യം വളര്‍ത്തല്‍ രംഗത്തേക്ക് ആദ്യമായി കടക്കുന്നവര്‍ തിലാപ്പിയ പോലുള്ള അനായാസം വളര്‍ത്താവുന്ന മത്സ്യങ്ങളെ വളര്‍ത്തിത്തുടങ്ങുന്നതാണ് ഉചിതം.
No comments:
Post a Comment