ചില മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടാണ് ഈ കുറിപ്പിവിടെ കുറിക്കുന്നത്. ഞാന്‍ മുമ്പ് പല ലേഖനങ്ങളിലും കുറിപ്പുകളിലും ജയന്റ് ഗൗരാമികളുടെ ജീവിതശൈലിയും വളര്‍ച്ചയും പ്രജനനവുമൊക്കെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകങ്ങളില്‍നിന്നോ ആരെങ്കിലും പറഞ്ഞു തന്നോ ആയ കാര്യങ്ങളല്ല അവയൊക്കെ.
നിരവധി ബ്രീഡര്‍മാരെ പരിചയപ്പെട്ടപ്പോള്‍ ലഭിച്ച അറിവുകളും വര്‍ഷങ്ങളോളമുള്ള നിരീക്ഷണങ്ങളുടെയും സങ്കലനമാണ് എന്റെ മുമ്പുള്ള പല കുറിപ്പുകളും. ചിലരെങ്കിലും ഞാന്‍ പറയുന്നത് തെറ്റാണ്
എന്നു വിശ്വസിച്ചെന്നാണ് എന്റെ തോന്നല്‍. മാത്രമല്ല ഈയുള്ളവന്‍ എല്ലാം അറിയാവുന്ന വ്യക്തിയുമല്ല. എങ്കിലും അറിയാവുന്ന കാര്യങ്ങള്‍ ഇവിടെ പറയാതിരിക്കാന്‍ എനിക്കാവില്ല.
1. വളര്‍ച്ചാ നിരക്ക് ഏറ്റവും കുറവുള്ള വളര്‍ത്തുമത്സ്യമാണ് ജയന്റ് ഗൗരാമി. (ആദ്യ വര്‍ഷം കാര്യമായ വലുപ്പം വയ്ക്കില്ല. ഒരു വര്‍ഷംകൊണ്ട് ഒരു കിലോ ആകുമെന്ന പ്രതീക്ഷ വേണ്ട.)
2. ജയന്റ് ഗൗരാമികളുടെ പ്രായപൂര്‍ത്തി എന്നു പറയുന്നത് 3.5-4 വര്‍ഷമാണ്. എത്ര ഫീഡ് നല്കിയാലും അവ 1.5 കൊല്ലമാകുമ്പോഴേക്കും പ്രായപൂര്‍ത്തിയാവില്ല. അതിന് അതിന്റേതായ സമയമുണ്ട്.
3. കൈത്തീറ്റ നല്കി വളര്‍ത്തുമ്പോള്‍ നേരിയ രീതിയില്‍ വളര്‍ച്ചയുണ്ടാകുമെങ്കിലും അവയുടെ ഇറച്ചിക്ക് രുചിവ്യത്യാസമുണ്ടാകും. ആനച്ചെവിയന്‍ ഗൗരാമി എന്നറിയപ്പെടുന്നതുപോലെതന്നെ ചേമ്പിലയാണ് ഗൗരാമിയുടെ ഇഷ്ടഭക്ഷണം.
4. പൂര്‍ണമായും സസ്യഭുക്കാണെന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം, ഞാന്‍ വല്ലപ്പോഴും അവയ്ക്ക് കോഴിവേസ്റ്റ് (കുടല്‍) കൊടുക്കാറുണ്ട്. വേവിച്ച് കഴുകിയാണ് നല്കുക. പ്രജനനകാലത്ത് ആരോഗ്യത്തിനുവേണ്ടി നല്കുന്നതാണിത്.
5. ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങള്‍ കൂര്‍ത്ത മുഖമുള്ളവരാണ് (pointed beak) എന്നാല്‍ പ്രായപൂര്‍ത്തിയാകുമ്പോഴേക്കും ഇത് ഉരുണ്ട മുഖമായി മാറും. 3.5 വര്‍ഷമാകുമ്പോഴാണ് ഇത് സംഭവിക്കുക.
6. ചെറുപ്പത്തില്‍ ഇരുണ്ടതോ ചുമപ്പ് ചേര്‍ന്ന നിറത്തിലോ ആയിരിക്കും ഗൗരാമികളുടെ ശരീരം. പ്രായപൂര്‍ത്തിയാകുമ്പോഴേക്കും ഇതു പതിയെ മങ്ങി കറുപ്പു കലര്‍ന്ന സ്വര്‍ണനിറത്തിനോ വെള്ള നിറത്തിനോ സമാനമായി മാറും.
7. സ്വന്തമായി കൂടു നിര്‍മിച്ച് മുട്ടകളിട്ട് കാവല്‍ നില്‍ക്കുമെങ്കിലും കുഞ്ഞുങ്ങളെ ലഭിക്കണമെങ്കില്‍ പ്രജനനക്കുളത്തില്‍ ഗൗരാമികളുടെ പേരന്റ് സ്റ്റോക്ക് മാത്രമേ കാണാവൂ. വിവിധ പ്രായത്തിലും വലുപ്പത്തിലുമുള്ള ഗൗരാമികളുടെ കുഞ്ഞുങ്ങളോ മറ്റിനം മത്സ്യങ്ങളോ തവളയോ കുളത്തിലുണ്ടാവാന്‍ പാടില്ല. വലിയ ഗൗരാമികള്‍ മുട്ട സൂക്ഷിച്ചിരിക്കുന്ന കൂടിന്റെ സമീപം വരുമ്പോള്‍ കാവല്‍ നില്‍ക്കുന്ന മാതാപിതാക്കള്‍ ഓടിക്കുമെങ്കിലും ചെറു മീനുകളെ അവ ഒന്നും ചെയ്യില്ല. അതുകൊണ്ടുതന്നെ മുട്ടകളെയോ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെയോ മറ്റു ചെറു മീനുകള്‍ (അത് ഗൗരാമികളാണെങ്കില്‍ പോലും) ആഹാരമാക്കും.
8. 3-4 മാസം പ്രായമായ കുഞ്ഞിന് (മുട്ട വിരിഞ്ഞ് 21 ദിവസം നെസ്റ്റിനുള്ളിലായിരിക്കുന്ന ദിവസംകൂടി ചേര്‍ത്ത്) ഏകദേശം 2-2.5 ഇഞ്ച് വലുപ്പമാണുണ്ടാവുക. ഈ പ്രായത്തില്‍ മൊത്തവിലക്കണക്കില്‍ 25-30 രൂപ റേഞ്ചിലാണ് പൊതുവെയുള്ള ബ്രീഡര്‍മാര്‍ (ഞാനുള്‍പ്പെടെ) വില്ക്കുക. വലുപ്പം കൂടുന്നതിനനുസരിച്ച് വിലയും കൂടും.
9. ഒരു കിലോ വലുപ്പമുള്ളവയെ (1.5 വയസിനു മുകളിലുള്ളവ) കിലോഗ്രാമിന് 300 എന്ന നിരക്കിലും പ്രജനപ്രായമെത്തിയവയ്ക്ക് കിലോഗ്രാമിന് 400-600 രൂപയുമാണ് പൊതുവേ ഈടാക്കാറുള്ളത്.
10. അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്നതാണെന്നു കരുതി ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്താല്‍ അണുബാധയോ സാരമായ പരിക്കോ ഉണ്ടായി മരണപ്പെടാനുള്ള സാധ്യത കൂടുതലുണ്ട്. ഫംഗസ് പിടിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഗൗരാമികള്‍ക്ക് മരണം സംഭവിക്കുമെന്നുറപ്പാണ്. അതിനുമുമ്പ് പ്രതിവിധി എന്തെങ്കിലും ചെയ്തിരിക്കണം. ഉപ്പോ, മെത്തിലിന്‍ ബ്ലൂ ലായനിയോ നല്ലത്.
ആരും തെറ്റിദ്ധരിക്കപ്പെടരുത് എന്നു വിചാരിക്കുന്നതിനാല്‍ തയാറാക്കിയ കുറിപ്പാണിത്. പ്രിയ സുഹൃത്തുക്കള്‍ക്ക് ഉപകാരപ്രദമാകും എന്നു പ്രതീക്ഷിക്കുന്നു.

ആദ്യകാലത്ത് ഗൗരാമിയെക്കുറിച്ച് അറിയാന്‍ ശ്രമിച്ചപ്പോഴൊന്നും അറിവുള്ള ആളെ കണ്ടുകിട്ടിയിരുന്നില്ല. അന്ന് കൃത്യമായ മാര്‍ഗങ്ങള്‍ പറഞ്ഞുതരാന്‍ ആളെ എനിക്ക് ലഭിക്കാത്ത അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്ന് കരുതിയാണ് ഓരോന്നും പോസ്റ്റ് ചെയ്യുക. ഇതിപ്പോള്‍ ഇവിടെ പറയാന്‍ കാരണം ജയന്റ് ഗൗരാമികളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ സാധാരണക്കാരിലെത്തുന്നുവെന്നു മനസിലായതുകൊണ്ടാണ്. എല്ലാം ചുരുങ്ങിയ വാക്കുകളില്‍ പറയാം.
1. വളര്‍ച്ചാ നിരക്ക് ഏറ്റവും കുറവുള്ള വളര്‍ത്തുമത്സ്യമാണ് ജയന്റ് ഗൗരാമി. (ആദ്യ വര്‍ഷം കാര്യമായ വലുപ്പം വയ്ക്കില്ല. ഒരു വര്‍ഷംകൊണ്ട് ഒരു കിലോ ആകുമെന്ന പ്രതീക്ഷ വേണ്ട.)
2. ജയന്റ് ഗൗരാമികളുടെ പ്രായപൂര്‍ത്തി എന്നു പറയുന്നത് 3.5-4 വര്‍ഷമാണ്. എത്ര ഫീഡ് നല്കിയാലും അവ 1.5 കൊല്ലമാകുമ്പോഴേക്കും പ്രായപൂര്‍ത്തിയാവില്ല. അതിന് അതിന്റേതായ സമയമുണ്ട്.
3. കൈത്തീറ്റ നല്കി വളര്‍ത്തുമ്പോള്‍ നേരിയ രീതിയില്‍ വളര്‍ച്ചയുണ്ടാകുമെങ്കിലും അവയുടെ ഇറച്ചിക്ക് രുചിവ്യത്യാസമുണ്ടാകും. ആനച്ചെവിയന്‍ ഗൗരാമി എന്നറിയപ്പെടുന്നതുപോലെതന്നെ ചേമ്പിലയാണ് ഗൗരാമിയുടെ ഇഷ്ടഭക്ഷണം.
4. പൂര്‍ണമായും സസ്യഭുക്കാണെന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം, ഞാന്‍ വല്ലപ്പോഴും അവയ്ക്ക് കോഴിവേസ്റ്റ് (കുടല്‍) കൊടുക്കാറുണ്ട്. വേവിച്ച് കഴുകിയാണ് നല്കുക. പ്രജനനകാലത്ത് ആരോഗ്യത്തിനുവേണ്ടി നല്കുന്നതാണിത്.
5. ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങള്‍ കൂര്‍ത്ത മുഖമുള്ളവരാണ് (pointed beak) എന്നാല്‍ പ്രായപൂര്‍ത്തിയാകുമ്പോഴേക്കും ഇത് ഉരുണ്ട മുഖമായി മാറും. 3.5 വര്‍ഷമാകുമ്പോഴാണ് ഇത് സംഭവിക്കുക.
6. ചെറുപ്പത്തില്‍ ഇരുണ്ടതോ ചുമപ്പ് ചേര്‍ന്ന നിറത്തിലോ ആയിരിക്കും ഗൗരാമികളുടെ ശരീരം. പ്രായപൂര്‍ത്തിയാകുമ്പോഴേക്കും ഇതു പതിയെ മങ്ങി കറുപ്പു കലര്‍ന്ന സ്വര്‍ണനിറത്തിനോ വെള്ള നിറത്തിനോ സമാനമായി മാറും.
7. സ്വന്തമായി കൂടു നിര്‍മിച്ച് മുട്ടകളിട്ട് കാവല്‍ നില്‍ക്കുമെങ്കിലും കുഞ്ഞുങ്ങളെ ലഭിക്കണമെങ്കില്‍ പ്രജനനക്കുളത്തില്‍ ഗൗരാമികളുടെ പേരന്റ് സ്റ്റോക്ക് മാത്രമേ കാണാവൂ. വിവിധ പ്രായത്തിലും വലുപ്പത്തിലുമുള്ള ഗൗരാമികളുടെ കുഞ്ഞുങ്ങളോ മറ്റിനം മത്സ്യങ്ങളോ തവളയോ കുളത്തിലുണ്ടാവാന്‍ പാടില്ല. വലിയ ഗൗരാമികള്‍ മുട്ട സൂക്ഷിച്ചിരിക്കുന്ന കൂടിന്റെ സമീപം വരുമ്പോള്‍ കാവല്‍ നില്‍ക്കുന്ന മാതാപിതാക്കള്‍ ഓടിക്കുമെങ്കിലും ചെറു മീനുകളെ അവ ഒന്നും ചെയ്യില്ല. അതുകൊണ്ടുതന്നെ മുട്ടകളെയോ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെയോ മറ്റു ചെറു മീനുകള്‍ (അത് ഗൗരാമികളാണെങ്കില്‍ പോലും) ആഹാരമാക്കും.
8. 3-4 മാസം പ്രായമായ കുഞ്ഞിന് (മുട്ട വിരിഞ്ഞ് 21 ദിവസം നെസ്റ്റിനുള്ളിലായിരിക്കുന്ന ദിവസംകൂടി ചേര്‍ത്ത്) ഏകദേശം 2-2.5 ഇഞ്ച് വലുപ്പമാണുണ്ടാവുക. ഈ പ്രായത്തില്‍ മൊത്തവിലക്കണക്കില്‍ 25-30 രൂപ റേഞ്ചിലാണ് പൊതുവെയുള്ള ബ്രീഡര്‍മാര്‍ (ഞാനുള്‍പ്പെടെ) വില്ക്കുക. വലുപ്പം കൂടുന്നതിനനുസരിച്ച് വിലയും കൂടും.
9. ഒരു കിലോ വലുപ്പമുള്ളവയെ (1.5 വയസിനു മുകളിലുള്ളവ) കിലോഗ്രാമിന് 300 എന്ന നിരക്കിലും പ്രജനപ്രായമെത്തിയവയ്ക്ക് കിലോഗ്രാമിന് 400-600 രൂപയുമാണ് പൊതുവേ ഈടാക്കാറുള്ളത്.
10. അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്നതാണെന്നു കരുതി ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്താല്‍ അണുബാധയോ സാരമായ പരിക്കോ ഉണ്ടായി മരണപ്പെടാനുള്ള സാധ്യത കൂടുതലുണ്ട്. ഫംഗസ് പിടിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഗൗരാമികള്‍ക്ക് മരണം സംഭവിക്കുമെന്നുറപ്പാണ്. അതിനുമുമ്പ് പ്രതിവിധി എന്തെങ്കിലും ചെയ്തിരിക്കണം. ഉപ്പോ, മെത്തിലിന്‍ ബ്ലൂ ലായനിയോ നല്ലത്.
ആരും തെറ്റിദ്ധരിക്കപ്പെടരുത് എന്നു വിചാരിക്കുന്നതിനാല്‍ തയാറാക്കിയ കുറിപ്പാണിത്. പ്രിയ സുഹൃത്തുക്കള്‍ക്ക് ഉപകാരപ്രദമാകും എന്നു പ്രതീക്ഷിക്കുന്നു.
No comments:
Post a Comment