Sunday, 4 December 2016

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ കോട്ടയം

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു


കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ (കാഫ്) കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു. ചങ്ങനാശേരി തുരുത്തി യൂദാപുരം നന്മ ഫാമില്‍ നടന്ന ചടങ്ങില്‍
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമന്‍ ജില്ലാ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.



മത്സ്യകര്‍ഷകര്‍ക്കു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ജില്ലാ യൂണിറ്റ് ആരംഭിക്കാന്‍ കാരണം. കേരളത്തിലെ മറ്റു ജില്ലകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാഫിന് ഇതുവരെ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനമുണ്ടായിരുന്നില്ല. ജില്ലയിലെ ചെറുകിട വന്‍കിട മത്സ്യകര്‍ഷകരെ ഒന്നിച്ചുകൂട്ടാന്‍ ഈ സംഘടനാ രൂപീകരണത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ജില്ലാ ഭാരവാഹികള്‍
പ്രസിഡന്റ്: പ്രവീണ്‍ വെള്ളാറ്റില്‍
സെക്രട്ടറി: ഐബിന്‍ കാണ്ടാവനം
ട്രഷറര്‍: സോം അഗസ്റ്റിന്‍
കമ്മറ്റി അംഗങ്ങള്‍: ജോസഫ് പെരുമ്പാട്ടിക്കുന്നേല്‍,
സിബി ജെയിംസ് ഐക്കരത്തുണ്ടത്തില്‍,
ശ്രീജിത്ത് പുതുപ്പറമ്പില്‍
അലക്‌സ് റോണി

വിഷവിമുക്തമായ നല്ല മത്സ്യങ്ങള്‍ എല്ലാ വീട്ടുമുറ്റത്തും ഉത്പാദിപ്പിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് കോട്ടയം യൂണിറ്റ് തുടങ്ങാന്‍ കാരണമെന്ന് ജില്ലാ പ്രസിഡന്റ് പ്രവീണ്‍ വെള്ളാറ്റില്‍ പറഞ്ഞു.


കോട്ടയം ജില്ലയിലെ മത്സ്യക്കര്‍ഷകര്‍ക്ക് സംഘടനയില്‍ അംഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496366211

ഉദ്ഘാടനവേള





1 comment:

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...