തറയിലൂടെയോ പുല്ലിലൂടെയോ വലയിലൂടെയോ സഞ്ചരിക്കുമ്പോള്‍ പിടുത്തം കിട്ടാനായി അവയുടെ ചെകിളയ്ക്ക് പുറത്ത് നിരവധി ചെറിയ മുള്ളുകളുണ്ട് (ചിത്രത്തില്‍ കാണാം). ഇവ ഉപയോഗിച്ചാണ് അനാബസ് ജലത്തിനു പുറത്തെ സഞ്ചാരം സാധ്യമാക്കുന്നത്. ഓരോ സ്‌റ്റെപ്പ് മുന്നോട്ടുവയ്ക്കുമ്പോഴും രണ്ടു വശത്തേക്കും ചെരിഞ്ഞ് നിലത്ത് പിടുത്തം ഉറപ്പിച്ചാണ് അവ സഞ്ചരിക്കുക.
ചുരുങ്ങിയ കാലംകൊണ്ട് മികച്ച വളര്‍ച്ച കൈവരിക്കുന്ന ഇനമാകയാല്‍ ഇന്ന് കേരളത്തില്‍ അനാബസ് വന്‍ പ്രചാരം നേടി വരുന്നുണ്ട്. ആദ്യഘട്ടത്തില്‍ അല്പം മരണനിരക്ക് കാണുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് മരണനിരക്ക് തീരെ കുറവാണ്. കരകയറി പോകുന്ന സ്വഭാവം ഉള്ളതിനാല്‍ കാര്യമായ ശ്രദ്ധ ഇവയെ വളര്‍ത്തുന്ന കുളങ്ങളില്‍ ആവശ്യമാണ്.
അനാബസിനെക്കുറിച്ചുള്ള മുന്‍ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment