Sunday, 6 November 2016

ഗൗരാമികളുടെ സ്പര്‍ശനഗ്രന്ഥി

ഗൗരാമികളുടെ വിശേഷങ്ങളുമായാണ് ഞാന്‍ വീണ്ടും എത്തിയിരിക്കുന്നത്. ഗൗരാമി കുടുംബത്തിലെ എല്ലാ മത്സ്യങ്ങളുടെയും പ്രത്യേകതയാണ് ശ്രോണീപത്രങ്ങളില്‍നിന്ന് (Ppelvic Fins) നൂലുപോലെ ശരീരവലുപ്പത്തോളം നീണ്ടുകിടക്കുന്ന അവയവം. (കിസ്സിംഗ് ഗൗരാമികളെ ഇക്കൂട്ടത്തില്‍ കൂട്ടേണ്ട.)  നൂലുപോലെ കാണപ്പെടുന്നുവെങ്കിലും ഗൗരാമികളുടെ സ്പര്‍ശനാവയവമാണത്. ഇരുട്ടില്‍ വഴി അറിയാനും ഭക്ഷണം തെരയാനുമെല്ലാം ആ അവയവം ഗൗരാമിമത്സ്യങ്ങളെ സഹായിക്കുന്നുണ്ട്.പൊതുവെ ഈ സ്പര്‍ശനനാഡികള്‍ പിന്നോട്ടാണ് കിടക്കുന്നതെങ്കിലും മീനുകള്‍ക്ക് അവയുടെ ആവശ്യമനുസരിച്ച് എങ്ങോട്ടുവേണമെങ്കിലും അത് ചലിപ്പിക്കാനാവും. നാം കൈകള്‍ ചലിപ്പിക്കുന്നതുപോലെതന്നെ. രാത്രികാലങ്ങളില്‍ ഗൗരാമികളെ ശ്രദ്ധിച്ചാല്‍ ഈ രണ്ട് നൂലുകളും മുന്നോട്ട് നീട്ടി പിടിച്ചിരിക്കുന്നതു കാണാം. രാത്രിയിലെ സഞ്ചാരപാത മനസിലാക്കുന്നതിനുവേണ്ടിയാണത്. മാത്രമല്ല ഓരോ വസ്തുക്കളും നാം തൊട്ടറിയുന്നതുപോലെ ഗൗരാമികളും തൊട്ടറിയും. ഭക്ഷണത്തിന്റെ രുചി പോലും ഈ അവയവം ഉപയോഗിച്ച് ഗൗരാമികള്‍ക്ക് മനസിലാകുമെന്നാണ് പറയുന്നത്.

വെള്ളത്തിന്റെ അപാകതകള്‍കൊണ്ടോ, മറ്റു മത്സ്യങ്ങളുടെ ആക്രമണങ്ങള്‍ മൂലോ ഇവയുടെ ഈ പ്രത്യേക അവയവത്തിന് മുറിവുകളോ മറ്റ് ക്ഷതങ്ങളോ സംഭവിക്കാറുണ്ട്. പലപ്പോഴും അത് മുറിഞ്ഞുവരെ പോകാറുണ്ട്. എന്നാല്‍, അനുകൂല സാഹചര്യമുണ്ടായാല്‍ ഈ നാരുകള്‍ വീണ്ടും വളര്‍ന്ന് പൂര്‍ണവളര്‍ച്ചയിലേക്ക് എത്താറുണ്ട്.


1 comment:

പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൗരാമിയെ വരുമാനമാര്‍ഗമാക്കാം

വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൗരാമി. കേരളത്തിലുടെനീളം ഗൗരാമികളെ വളര്‍ത്തുന്ന നിരവധി ആള...