Sunday 16 October 2016

അനാബസ് സിമ്പിളാണ്

ഗൗരാമി വര്‍ഗത്തിപ്പെട്ട മത്സ്യമാണ് അനാബസ്. നമ്മുടെ നാട്ടില്‍ കല്ലടമുട്ടി എന്ന പേരിലും അറിയപ്പെടുന്ന ഇക്കൂട്ടരുടെ ഉത്ഭവം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണെന്ന് കരുതപ്പെടുന്നു. പ്രധാനമായും ശുദ്ധലത്തില്‍ വളരുന്ന അനാബസ് മത്സ്യങ്ങള്‍ക്ക് അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം ഉള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അഭാവത്തിലും ജീവിക്കാന്‍ കഴിയും. ശരീരത്തിലെ നനവ് നിലനിര്‍ത്തി വെള്ളത്തിനു പുറത്ത് മണിക്കൂറുകളോളും ജീവിക്കാന്‍ ഇവയ്ക്കു കഴിയും. കുളങ്ങളില്‍നിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവമുള്ളതിനാല്‍ ക്ലൈംബിംഗ് ഗൗരാമി, ക്ലൈംബിംഗ് പെര്‍ച്ച് എന്നീ പേരുകളിലും അനാബസ് അറിയപ്പെടുന്നു.



മാംസഭുക്കിന്റെ ഗണത്തില്‍ പെടുന്നവയാണിവ. മറ്റു മീനുകളെ ആക്രമിക്കുന്ന സ്വഭാവമുള്ളതിനാല്‍ മറ്റ് ഇനം മത്സ്യങ്ങളെ ഇവയുടെ കൂടെ വളര്‍ത്താന്‍ കഴിയില്ല. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ പരസ്പരം ആക്രമിക്കുന്ന സ്വഭാവവും അനാബസിനുണ്ട്. ചെറുപ്രായത്തില്‍ ഫ്‌ളോട്ടിംഗ് ഫീഡ് ഭക്ഷണമായി നല്കാം. ചെറു മീനുകള്‍ക്ക് അടിത്തട്ടില്‍നിന്ന് ഭക്ഷണം ലഭിക്കത്തക രീതിയില്‍ താണുപോകുന്ന തീറ്റകള്‍ നല്കിത്തുടങ്ങുന്നതാണ് അഭികാമ്യം. വളരുന്നതനുസരിച്ച് ഫ്‌ളോട്ടിംഗ് ഫീഡ് നല്കിയാല്‍മതി. കോഴി വേസ്റ്റ് വേവിച്ച് ചെറുതായി മുറിച്ച് നല്കുന്നതും വളര്‍ച്ച ത്വരിതപ്പെടുത്തും.

ഒരു സെന്റ് വലുപ്പമുള്ള ജലാശയത്തില്‍ 400 അനാബസ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. അവശ്യമായ തീറ്റ ലഭിച്ചാല്‍ നാലു മാസംകൊണ്ട് 300 ഗ്രാം വരെ തൂക്കം വയ്ക്കും. മത്സ്യംവളര്‍ത്തല്‍ മേഖലയില്‍ കാര്യമായ അറിവില്ലാത്തവര്‍ക്ക് ഈ രംഗത്തേക്ക് പ്രവേശിക്കാന്‍ പറ്റിയ മത്സ്യമാണ് അനാബസ്. കൂടുതല്‍ ശ്രദ്ധയോ പരിചരണമോ ഇല്ലാതെ മികച്ച വിളവെടുക്കാന്‍ കഴിയും. എന്നാല്‍, അനാബസിനെ വളര്‍ത്തിയാലോ?


ഐബിന്‍ കാണ്ടാവനം: 9539720020



3 comments:

  1. കുഞ്ഞുങ്ങൾ എവിടെ കിട്ടും ?

    ReplyDelete
    Replies
    1. ഇറക്കുമതി ചെയ്ത കുഞ്ഞുങ്ങള്‍ കോട്ടയത്ത് കിട്ടും.

      Delete
  2. ഇതിന് മാർക്കറ്റ് ഉണ്ടോ?

    ReplyDelete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...