Friday, 21 October 2016

എന്താണ് ഹൈബ്രിഡ് തിലാപ്പിയ

തിലാപ്പിയ, അതിവേഗം വളരുന്ന വളര്‍ത്തുമത്സ്യം. കേരളത്തിലെ മിക്ക മത്സ്യപ്രേമികളും ഒരിക്കലെങ്കിലും തിലാപ്പിയ വളര്‍ത്തിയിട്ടുണ്ടാവും. മികച്ച പ്രത്യുത്പാദനശേഷിയും തിലാപ്പിയയുടെ പ്രത്യേകതയാണ്. മാതാപിതാക്കളുടെ വലുപ്പമനുസരിച്ച് 200 മുതല്‍ 1000 കുഞ്ഞുങ്ങള്‍ വരെ ഒറ്റ പ്രജനനത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, പുതിയ തലമുറയ്ക്ക് വളച്ച കുറയുകയെന്നത് തിലാപ്പിയയുടെ പ്രധാന പ്രശ്‌നമാണ്. ഇതുതന്നെയാണ് തിലാപ്പിയയുടെ ശാപവും. കര്‍ഷകര്‍ക്ക് ഇതുമൂലം കനത്ത നഷ്ടം നേരിടേണ്ടിവരുന്നതാണ് ഗിഫ്റ്റ് (Genetically Improved Farmed Tilapia- GIFT) പിറക്കാന്‍ കാരണം.


എന്താണ് ഗിഫ്റ്റ്
1988ലാണ് തിലാപ്പിയയുടെ ജെനറ്റിക്കലി ഇംപ്രൂവ്ഡ് പതിപ്പ് വികസിപ്പിക്കാനുള്ള ശ്രമം ഫിലിപ്പീന്‍സില്‍ ആരംഭിച്ചത്. ആറ് ജെനറേഷനുകളിലെ സെലക്ടീവ് ബ്രീഡിംഗിനു ശേഷം മികച്ച വളര്‍ച്ചയും രോഗപ്രതിരോധശേഷിയുമുള്ള ഇനമായി വികസിപ്പിച്ചെടുത്തു. ഇങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ആണ്‍ ഹോര്‍മോണ്‍ നല്കി വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ 98 ശതമാനവും ആണ്‍മത്സ്യമായിരിക്കും. ഒരു പതിറ്റാണ്ട് നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് ഗിഫ്റ്റിന്റെ ജനനം. പിന്നീട് ഇത് ലോകം മുഴുവന്‍ വ്യാപിച്ചു. ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.


ഗിഫ്റ്റില്‍നിന്ന് ഹൈബ്രിഡിലേക്ക്
ഗിഫ്റ്റിന്റെ ലഭ്യതക്കുറവും വര്‍ധിച്ച ആവശ്യകതയുമാണ് ഹൈബ്രിഡ് തിലാപ്പിയ വികസിപ്പിക്കാന്‍ കാരണമായത്. എല്ലാ മത്സ്യങ്ങളെയും ഏകലിംഗം ആക്കുന്നനുവെന്നതാണ് ഹൈബ്രിഡിന്റെ പ്രത്യേകത. ഇതുവഴി പ്രജനനം തടഞ്ഞ് മത്സ്യങ്ങള്‍ക്ക് മികച്ച വളര്‍ച്ച നേടാനിടയാക്കും. ബംഗ്ലാദേശാണ് തിലാപ്പിയ വളര്‍ത്തലില്‍ മുന്നില്‍നില്‍ക്കുന്നത്. അഞ്ഞൂറോളം ഹൈബ്രിഡ് തിലാപ്പിയ ഹാച്ചറികളാണ് ഇവിടുള്ളത്. ഇതില്‍ 75 ശതമാനം ഹാച്ചറികളിലും ബ്രൂഡ് സ്റ്റോക്കായി ഉപയോഗിക്കുന്നത് സെലക്ടീവ് ബ്രീഡിഗ് വഴി വളര്‍ച്ച കൂട്ടിയ ഹൈ ക്വാളിറ്റി നൈല്‍ തിലാപ്പിയകളെയാണ്. ഇത് ഹൈബ്രിഡിനും വളര്‍ച്ച കൂടാന്‍ കാരണമാകുന്നു.

ഹൈബ്രിഡിനെ ഉരുത്തിരിച്ചെടുക്കുന്നത്

മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യ 21 ദിവസത്തിനുള്ളില്‍ പ്രത്യേക ഹോര്‍മോണ്‍ നല്കിയാണ് അവയെ ഏകലിംഗമാക്കി മാറ്റുന്നത്. അതായത് ആദ്യ മൂന്നാഴ്ചകളില്‍ കുഞ്ഞുങ്ങളുടെ രക്തത്തിലുള്ള ഈസ്ട്രജന്‍ അല്ലെങ്കില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ അളവാണ് അവ ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്. അതായത് ഓവറിയും ടെസ്റ്റിക്കിളുകളും രൂപപ്പെടുന്നത്. ഡിഹൈഡ്രോപിയാന്‍ഡ്രോസ്റ്റിറോണ്‍ അല്ലെങ്കില്‍ 17എ മീഥൈല്‍ടെസ്‌റ്റോസ്റ്റിറോണ്‍ നല്കി എല്ലാ കുഞ്ഞുങ്ങളെയും ആണ്‍ ആക്കി മാറ്റും. തീറ്റയില്‍ ഈ ഹോര്‍മോണുകള്‍ ചേര്‍ത്താണ് ആദ്യ 21 ദിവസങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്.

പെണ്‍മത്സ്യത്തെക്കാളും അതിവേഗം വളരുന്നവയാണ് ആണ്‍മത്സ്യങ്ങള്‍. മാത്രമല്ല പ്രജനനവും നടക്കില്ല. വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് മികച്ച വിളവ് നേടാനും കഴിയും.

ഐബിന്‍ കാണ്ടാവനം

(ഈ ബ്ലോഗിലെ പോസ്റ്റുകള്‍ കോപ്പി ചെയ്ത് ചില ഗ്രൂപ്പുകളിലും മറ്റും പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മറ്റൊരാളുടെ അധ്വാനത്തെ കോപ്പി ചെയ്ത് ക്രഡിറ്റ് വാങ്ങുന്നത് നല്ല പ്രവണതയല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.)

3 comments:

  1. Do you have any contact number for getting Thilapia babies in alappuzha..if so please fwd the contact details to 9562201808

    ReplyDelete
  2. Do you have any contact number for getting Thilapia babies in alappuzha..if so please fwd the contact details to 9562201808

    ReplyDelete
    Replies
    1. ഇറക്കുമതി ചെയ്ത കുഞ്ഞുങ്ങള്‍ കോട്ടയത്ത് കിട്ടും.

      Delete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...