Friday, 8 July 2016

മുട്ടകള്‍ക്കു കാവല്‍നില്‍ക്കുന്ന ഗൗരാമികള്‍

സ്വന്തം മുട്ടകളെയും കുഞ്ഞുങ്ങളെയും സൂക്ഷ്മതയോടെ സംരക്ഷിക്കുന്ന മത്സ്യസമൂഹമാണ് ഗൗരാമികള്‍. ചെറുതും വലുതുമായി നിരവധി ഉപവിഭാഗങ്ങള്‍ ഗൗരാമികളിലുണ്ട്. ചെറിയ അക്വേറിയം ഗൗരാമികളുടെയും വലയി ജയന്റ് ഗൗരാമികളുടെയും പ്രജനനകാര്യങ്ങളില്‍ അല്പം വ്യത്യാസമുണ്ട്.



അലങ്കാര മത്സ്യങ്ങളില്‍ ആണ്‍മത്സ്യത്തിന് തന്റെ മുട്ടകളോടും മക്കളോടും അടങ്ങാത്ത അഭിനിവേശമാണുള്ളത്. ചെറിയ അക്വേറിയങ്ങളില്‍ പ്രജനനം നടത്തുമ്പോള്‍ മുട്ടയിട്ട ഉടനേതന്നെ പെണ്‍മത്സ്യത്തെ ബ്രീഡിംഗ് ടാങ്കില്‍നിന്നു മാറ്റണം. അല്ലാത്തപക്ഷം ആണ്‍മത്സ്യം പെണ്‍ത്സ്യത്തെ കൊല്ലും. മുട്ടയുടെ സംരക്ഷണം പൂര്‍ണമായും ആണ്‍മത്സ്യമാണ് ഏറ്റെടുക്കുക.

എന്നാല്‍, വലിയ ഇനമായ ജയന്റ് ഗൗരാമി, പിങ്ക് ഗൗരാമി, ആല്‍ബിനോ ഗൗരാമി എന്നിവയുടെ പ്രജനനം അലങ്കാര ഇനങ്ങള്‍പോലെയല്ല. മുട്ടയിടാനായി ആണ്‍മത്സ്യം കൂട് നിര്‍മിച്ച് പെണ്‍മത്സ്യത്തെ കൂട്ടിലേക്ക് ക്ഷണിക്കുന്നു. മുട്ടയിട്ടതിനുശേഷം ഇരുവരുംകൂടയാണ് മുട്ട സംരക്ഷിക്കുക. പ്രത്യേകിച്ച് മുട്ടകള്‍ക്ക് കാവല്‍ നില്‍ക്കുക എന്നത് അമ്മമത്സ്യത്തിന്റെ കര്‍ത്തവ്യമാണ്. ആണ്‍മത്സ്യം വല്ലപ്പോഴും കൂടീനു സമീപം വന്ന് നിരീക്ഷിക്കുകയേയുള്ളൂ. തന്റെ കുഞ്ഞുങ്ങളുള്ള കൂടിനു സമീപം കാവല്‍ നില്‍ക്കുന്ന അമ്മമത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇവിടെ നല്കിയിട്ടുള്ളത്. രാത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ എടുത്തത്.







No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...