അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കുന്ന പ്രത്യേക ശ്വസനാവയവം ഉണ്ടെങ്കിലും കരയില്‍ പിടിച്ചിട്ടാല്‍ വെള്ളമില്ലാതെ ജീവിക്കുമെങ്കിലും അത്തരത്തില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഗൗരാമികള്‍ക്ക് അതീവ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയായ മത്സ്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അവയുടെ ശരീരത്തില്‍ മര്‍ദമോ പരിക്കുകളോ ഏല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. പ്രായപൂര്‍ത്തിയായവയില്‍ പെണ്‍മത്സ്യങ്ങളുടെ വയറ്റില്‍ 99 ശതമാനവും മുട്ടയുണ്ടാകും. അതിനാല്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് അവയുടെ ജീവനുതന്നെ ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ചില കാര്യങ്ങള്‍ ഗൗരാമികളെ പിടിക്കുമ്പോള്‍ ശ്രദ്ധിക്കണം...
വലയ്ക്കുള്ളില്‍ പിടിക്കുന്ന മത്സ്യങ്ങളെ ഒരു കാരണവശാലും കൂച്ചിക്കൂട്ടിയ നിലയില്‍ പിടിക്കരുത്. ഒരു വശം എപ്പോഴും തുറന്നിരിക്കണം. അവയ്ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവരുത്. വല കൂട്ടിപ്പിടിക്കുമ്പോള്‍ അവയ്ക്ക് ശ്വാസമെടുക്കാന്‍ കഴിയില്ല. ഇത് മരണസാധ്യത വര്‍ധിപ്പിക്കും.
2. കൈകൊണ്ടു പിടിക്കേണ്ട സാഹചര്യമുണ്ടായാല്‍ വെള്ളത്തില്‍നിന്നുതന്നെ അത് ചെയ്യുന്നതാണ് അവരെ പരിഭ്രാന്തരാക്കാതിരിക്കാന്‍ ഏറ്റവും നല്ലത്. നഗ്നകരങ്ങളാല്‍ പിടിക്കുന്നതിനു പകരം മാര്‍ദവുമള്ള തോര്‍ത്തോ മുണ്ടോ ഉപയോഗിച്ചു പൊതിഞ്ഞു പിടിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ പിടിക്കുമ്പോള്‍ അവര്‍ അടങ്ങിയിരുന്നുകൊള്ളും. ഗൗരാമിയെ പിടിക്കുന്നതിന്റെ ഒരു വീഡിയോ ചുവടെ ചേര്‍ക്കുന്നു. ഒന്നു കണ്ടു നോക്കൂ.
3. വലിയ കുളങ്ങളില്‍നിന്നു വലയില്‍ പിടിക്കുമ്പോള്‍ വിവിധ വലുപ്പത്തിലുമുള്ള മീനുകള്‍ സാധാരണ വലയില്‍ കയറാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വലിയ മത്സ്യങ്ങള്‍ പിടയ്ക്കുമ്പോള്‍ ചെറിയ മത്സ്യങ്ങള്‍ക്ക് സാരമായ പരിക്കും ഉണ്ടാവും. ഇത് ഒഴിവാക്കാനും അല്പം കരുതല്‍ ആവശ്യമാണ്. സാഹചര്യമനുസരിച്ചുവേണം ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍.
4. മുകളില്‍പ്പറഞ്ഞ കൂട്ടത്തില്‍ ഉള്‍പ്പെടില്ലെങ്കിലും ഒരു കാര്യംകൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തീറ്റ നല്കുമ്പോള്‍ ഒരിക്കലും അധികമായി നല്കരുത്. ഗൗരാമികളുടെ പ്രധാനാഹാരം നാരുകള്‍ അടങ്ങിയ സസ്യങ്ങളായസ്ഥിതിക്ക് അവയ്ക്ക് പ്രോട്ടീന്‍ കൂടിയ ഫ്‌ളോട്ടിംഗ് തീറ്റകള്‍, കൊഴുപ്പു കൂടിയ അറവുമാലിന്യങ്ങള്‍ ഒരുപാട് നല്കാന്‍ പാടില്ല. ഫ്‌ളോട്ടിംഗ് ഫീഡുകള്‍ നല്കുമ്പോള്‍ ഒരുപാട് കഴിക്കും പിന്നീട് അവ കുതിര്‍ന്നുകഴിയുമ്പോള്‍ മത്സ്യങ്ങള്‍ക്ക് ദഹനക്കേടുണ്ടാക്കും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അധികമായാല്‍ അമൃതും വിഷം. ഇക്കാര്യത്തില്‍ അതു മാത്രമേ ഓര്‍മിപ്പിക്കാനുള്ളൂ...
1. കുളത്തില്‍നിന്നു പിടിക്കാന്‍ ഗ്രീന്‍ നെറ്റ് ഉപയോഗിക്കുന്നത് നന്ന്
വലുപ്പമെറിയ ചെതുമ്പലുകളാണ് ഗൗരാമികള്‍ക്കുള്ളത്. അതിനാല്‍ കണ്ണിയകലുമള്ള നൈലോണ്‍, പ്ലാസ്റ്റിക് വലകള്‍ ഉപയോഗിച്ചാല്‍ ഒരുപക്ഷേ ചെന്തുമ്പല്‍ ഇളകാന്‍ ഇടയുണ്ട്. മാത്രമല്ല മാര്‍ദവമില്ലാത്ത അത്തരം വലകള്‍ മത്സ്യങ്ങളുടെ ശരീരത്തില്‍ പോറലുകള്‍ ഏല്പിക്കാനും സാധ്യതയുണ്ട്. അതിനാലാണ് ഗ്രീന്‍ നെറ്റ് ഉപയോഗിക്കുന്നതാണ് മത്സ്യങ്ങളുടെ സുരക്ഷയ്ക്കു നല്ലതെന്നു പറയുന്നത്.വലയ്ക്കുള്ളില്‍ പിടിക്കുന്ന മത്സ്യങ്ങളെ ഒരു കാരണവശാലും കൂച്ചിക്കൂട്ടിയ നിലയില്‍ പിടിക്കരുത്. ഒരു വശം എപ്പോഴും തുറന്നിരിക്കണം. അവയ്ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവരുത്. വല കൂട്ടിപ്പിടിക്കുമ്പോള്‍ അവയ്ക്ക് ശ്വാസമെടുക്കാന്‍ കഴിയില്ല. ഇത് മരണസാധ്യത വര്‍ധിപ്പിക്കും.
2. കൈകൊണ്ടു പിടിക്കേണ്ട സാഹചര്യമുണ്ടായാല്‍ വെള്ളത്തില്‍നിന്നുതന്നെ അത് ചെയ്യുന്നതാണ് അവരെ പരിഭ്രാന്തരാക്കാതിരിക്കാന്‍ ഏറ്റവും നല്ലത്. നഗ്നകരങ്ങളാല്‍ പിടിക്കുന്നതിനു പകരം മാര്‍ദവുമള്ള തോര്‍ത്തോ മുണ്ടോ ഉപയോഗിച്ചു പൊതിഞ്ഞു പിടിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ പിടിക്കുമ്പോള്‍ അവര്‍ അടങ്ങിയിരുന്നുകൊള്ളും. ഗൗരാമിയെ പിടിക്കുന്നതിന്റെ ഒരു വീഡിയോ ചുവടെ ചേര്‍ക്കുന്നു. ഒന്നു കണ്ടു നോക്കൂ.
3. വലിയ കുളങ്ങളില്‍നിന്നു വലയില്‍ പിടിക്കുമ്പോള്‍ വിവിധ വലുപ്പത്തിലുമുള്ള മീനുകള്‍ സാധാരണ വലയില്‍ കയറാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വലിയ മത്സ്യങ്ങള്‍ പിടയ്ക്കുമ്പോള്‍ ചെറിയ മത്സ്യങ്ങള്‍ക്ക് സാരമായ പരിക്കും ഉണ്ടാവും. ഇത് ഒഴിവാക്കാനും അല്പം കരുതല്‍ ആവശ്യമാണ്. സാഹചര്യമനുസരിച്ചുവേണം ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍.
4. മുകളില്‍പ്പറഞ്ഞ കൂട്ടത്തില്‍ ഉള്‍പ്പെടില്ലെങ്കിലും ഒരു കാര്യംകൂടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തീറ്റ നല്കുമ്പോള്‍ ഒരിക്കലും അധികമായി നല്കരുത്. ഗൗരാമികളുടെ പ്രധാനാഹാരം നാരുകള്‍ അടങ്ങിയ സസ്യങ്ങളായസ്ഥിതിക്ക് അവയ്ക്ക് പ്രോട്ടീന്‍ കൂടിയ ഫ്‌ളോട്ടിംഗ് തീറ്റകള്‍, കൊഴുപ്പു കൂടിയ അറവുമാലിന്യങ്ങള്‍ ഒരുപാട് നല്കാന്‍ പാടില്ല. ഫ്‌ളോട്ടിംഗ് ഫീഡുകള്‍ നല്കുമ്പോള്‍ ഒരുപാട് കഴിക്കും പിന്നീട് അവ കുതിര്‍ന്നുകഴിയുമ്പോള്‍ മത്സ്യങ്ങള്‍ക്ക് ദഹനക്കേടുണ്ടാക്കും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അധികമായാല്‍ അമൃതും വിഷം. ഇക്കാര്യത്തില്‍ അതു മാത്രമേ ഓര്‍മിപ്പിക്കാനുള്ളൂ...
No comments:
Post a Comment