ഗൗരാമി വര്‍ഗങ്ങളില്‍ എല്ലാ മത്സ്യങ്ങളും എഗ് ലെയേഴ്‌സാണ്. തങ്ങളുടെ മുട്ടകള്‍ സംരക്ഷിക്കുന്നുവെന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്. ജയന്റ് ഗൗരാമികള്‍ പുല്ല്, പ്ലാസ്റ്റിക് എന്നിവയൊക്കെ ഉപയോഗിച്ച് മുട്ടയിടാനുള്ള കൂടുകള്‍ നിര്‍മിക്കുമ്പോള്‍ മറ്റ് ചെറു ഗൗരാമികള്‍ ഇലകള്‍ക്കടിയില്‍ കുമിളക്കൂടുകളാണ് തയാറാക്കുന്നത്.
ജലത്തിന്റെ ഉപരിതലത്തോടു ചേര്‍ന്നാണ് ഗൗരാമികള്‍ കൂട് തയാറാക്കുക. ആവശ്യമായ ചൂട് മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ലഭിക്കാനാണിത്. കൂട് ഇപരിതലത്തില്‍നിന്നു താഴേക്കു പോകുന്തോറും വെള്ളത്തിന്റെ തണുപ്പ് കൂടുകയും കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ചെയ്യുന്നു.
കുളങ്ങളില്‍ നെസ്റ്റ് ഫ്രെയിമുകള്‍ നിര്‍മിക്കുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.
http://kandavanamibin.blogspot.in/2015/11/giant-gourami-nest-making-techniques.html
ഇങ്ങനെ ഉറപ്പിക്കുന്ന ഫ്രെയിമുകളോ മുക്കാലികളോ കൂടിന്റെ തുറന്ന ഭാഗം അടിയില്‍നിന്നാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല നല്കിയിരിക്കുന്ന ഫ്രെയിമിന് അടിയില്‍ രണ്ടു മീനുകള്‍ക്ക് നില്ക്കാനും കൂടുണ്ടാക്കാനുമൊക്കെയായി മതിയായ ആഴം ഉണ്ടായിരിക്കണം (ചുരുങ്ങിയത് രണ്ട് അടി). ഇങ്ങനെ സ്ഥലം നല്കുമ്പോള്‍ ഉണ്ടാക്കിയ നെസ്റ്റിനു അടിഭാഗത്ത് നിന്ന് മുട്ടകള്‍ കൂട്ടിലേക്ക് നിക്ഷേപിക്കാനും ആണ്‍മത്സ്യത്തിന് ബീജസങ്കലനം നടത്താനുമുള്ള സൗകര്യം ലഭിക്കും. മാത്രമല്ല മുട്ടകള്‍ കൃത്യമായി കൂടിനുള്ളില്‍ ആയിരിക്കുകയും ചെയ്യും.

No comments:
Post a Comment