ഐബിന്‍ കാണ്ടാവനം
വീടിനു ചുറ്റും നിരന്നിരിക്കുന്ന എട്ടോളം ഷെഡുകള്‍. ഓരോ ഷെഡിലും ആറു മുതല്‍ 12 വരെ ചെറു കൂടുകള്‍. ചെറിയ ബഡ്‌ജെറിഗാറുകള്‍ തുടങ്ങി ഫെസന്റ് വരെയുള്ള വിവിധയിനം പക്ഷികള്‍. ആകെ എണ്ണമെടുത്താല്‍ മുന്നൂറോളം വരും. ഇതാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള മേവിടയിലെ പുറ്റനാനിക്കല്‍ സിബിയുടെ ലോകം. 15 വര്‍ഷംമുമ്പ് ചെറിയ രീതിയില്‍ അലങ്കാര പക്ഷികള്‍ വളര്‍ത്തിയാണ് തുടക്കം. ഓരോന്നിലും കിട്ടുന്ന അനുഭവപരിചയത്തില്‍ പതിയെ വിപുലീകരിച്ചു.
പ്രധാനമായി ഫെസന്റുകളിലാണ് സിബി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലേഡി, ഗോള്‍ഡന്‍, യെല്ലോ ഗോള്‍ഡ്, ഗ്രീന്‍ മെലാന്റിക്, വൈറ്റ്, ഡീപ് ഗ്രീന്‍, റീവ്, ഭൂമിയാന്‍, സില്‍വര്‍ തുടങ്ങി ഒമ്പത് ഇനം ഫെസന്റുകളാണ് ഇവിടുള്ളത്. കൂടാതെ അലങ്കാര കോഴികളായ അമേരിക്കന്‍ ബാന്റം, ബ്ലൂ കൊച്ചിന്‍, പോളിഷ് ക്യാപ് (ഗോള്‍ഡന്‍, ബ്ലാക്ക്, വൈറ്റ്, ബഫ് ലേസ്, സില്‍വര്‍ തുടങ്ങിയ ഇനങ്ങള്‍), ഓള്‍ഡ് ഇംഗ്ലീഷ് ഗെയിം കോക്ക്, അമേരിക്കന്‍ ഫ്രില്‍ (ബ്ലാക്ക്, വെറ്റ്), ഫോണിക്‌സ്, സീബ്രൈറ്റ്, ബ്ലൂ ലേസ്ഡ്, ഗോള്‍ഡന്‍ ലേസ്ഡ്, സില്‍ക്കി, മില്ലി (റെഡ്, വൈറ്റ്, ലവന്‍ഡര്‍) തുടങ്ങിയവയുമുണ്ട്. മാത്രമല്ല ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ്, ഡയമണ്ട് ഡോവ്, ഫിഞ്ച്‌സ്, റിംഗ് ഡോവ്, കോക്ക്റ്റീല്‍ എന്നിവയും ഇവിടെയുണ്ട്.
രാവിലെ ഒമ്പതുമണിയോടെയാണ് സിബി പക്ഷികളുടെ ലോകത്തേയ്ക്കിറങ്ങുന്നത്. അവയ്ക്കു വെള്ളവും തീറ്റയും നല്കാന്‍ നാലു മണിക്കൂറോളം വേണ്ടിവരും. തീറ്റയായി കോഴിത്തീറ്റ, തിന എന്നിവ കൂടാതെ ചോളം, വന്‍പയര്‍, കടല, ചെറുപയര്‍ എന്നിവ കുതിര്‍ത്തും നല്കും. ഫെസന്റുകള്‍ക്ക് പ്രത്യേക പരിചരണമാണ്. ധാന്യങ്ങളും പഴങ്ങളും പച്ചപ്പുല്ലും യഥേഷ്ടം നല്കും. ധാന്യങ്ങള്‍ കുതിര്‍ത്ത് മുളപ്പിച്ചാണ് നല്കുക. ഇവ തൂവലുകളുടെ ഭംഗി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇടയ്ത്ത് കാത്സ്യം-വൈറ്റമിന്‍ സപ്ലിമെന്റുകളും നല്കും. വിരമരുന്ന് വല്ലപ്പോഴും.
ജനുവരി-മേയ് കാലഘട്ടമാണ് ഫെസന്റുകളുടെ പ്രജനനകാലം. ഇപ്പോള്‍ കേരളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടതിനാല്‍ ഫെസന്റുകള്‍ക്കിപ്പോള്‍ കൃത്യമായ പ്രജനനകാലമില്ലെന്നു സിബി പറയുന്നു. ശരാശരി 50-60 മുട്ടകള്‍ ഒരു ഫെസന്റില്‍നിന്നു ലഭിക്കും. ചിലര്‍ കൂടുതല്‍ മുട്ട ഇടാറുണ്ട്. ഇത് വിരിയാനുള്ള സാധ്യത കുറവായതിനാല്‍ 50-60 മുട്ടകളായി നിജപ്പെടുത്തുകയാണ് പതിവ്. മുട്ടയിടീല്‍ കൂടുമ്പോള്‍ തീറ്റമാറ്റി നല്കും. നീളമേറിയ വാലുകളുള്ള ഫെസന്റുകള്‍ ഒന്നര വര്‍ഷത്തില്‍ പ്രായപൂര്‍ത്തിയാകും. ചെറിയ വാലുള്ളവയ്ക്ക് ഒരു വര്‍ഷം മതി പ്രായപൂര്‍ത്തിയാകാന്‍.
മുട്ടകള്‍ ഇങ്കുബേറ്റര്‍ ഉപയോഗിച്ച് വിരിക്കുകയാണ് പതിവ്. മുട്ട വിരിയാന്‍ 23 ദിവസം. സില്‍വര്‍, റിംഗ് നെക്ക് ഫെസന്റുകളുടെ മുട്ട വിരിയാന്‍ 28 ദിവസം വേണം. അലങ്കാരക്കോഴികളുടെയും ഫെസന്റുകളുടെയും മുട്ട ഒരുമിച്ചാണ് വിരിയിക്കുക. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ വളരുന്നതും ഒരുമിച്ചുതന്നെ. ആദ്യ രണ്ടാഴ്ച ബ്രൂഡര്‍ നല്കി പരിചരിക്കു. മഴക്കാലത്ത് 24 മണിക്കൂറും ബ്രൂഡറില്‍ ലൈറ്റ് ഇട്ടിരിക്കും. എന്നാല്‍ വേനല്‍ക്കാലത്ത് ചൂട് കൂടുതലായതിനാല്‍ ബ്രൂഡറില്‍ പ്രത്യേകം ചൂട് നല്‌കേണ്ടി വരുന്നില്ല. രാത്രി മാത്രമാണ് ചൂട് നല്കുക. ഈ കാലത്ത് സ്റ്റാര്‍ട്ടറാണ് കുഞ്ഞുങ്ങള്‍ക്ക് നല്കുക.
രണ്ടു മാസം പ്രായം മുതലാണ് അലങ്കാര കോഴികളുടെ വില്പന. ഫെസന്റുകളാകുമ്പോള്‍ ലിംഗനിര്‍ണയം സാധ്യമായതിനു ശേഷവും. അലങ്കാരക്കോഴികളില്‍ ഒന്നിന് 250 രൂപ മുതല്‍ 3000 രൂപ വരെയുള്ളവയുണ്ട്. ഫെസന്റുകളില്‍ ഇനം അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ഫെസന്റുകളില്‍ ശരാശരി 8000 മുതല്‍ 40000 രൂപ വരെയുള്ളതുണ്ട്. വില്പനയ്ക്ക് ഇതുവരെ വലിയ ബുദ്ധിമുട്ടില്ല. എങ്കിലും സീസണനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ചില ഇനങ്ങള്‍ക്ക് വില തീരെ താഴുന്ന സമയം വരെയുണ്ട്.
മാര്‍ക്കറ്റില്‍ വില കൂടുമ്പോള്‍ വളര്‍ത്തുകയും വില ഇടിയുമ്പോള്‍ നിര്‍ത്തുകയും ചെയ്യുന്നതാണ് മലയാളികളുടെ പൊതു സ്വഭാവം. വിയര്‍പ്പൊഴുക്കാതെ മൃഗസംരക്ഷണരംഗത്ത് വിജയം നേടാന്‍ കഴിയില്ലെന്നാണ് സിബിയുടെ അനുഭവപാഠം. വിപണിവിലയുടെ ഏറ്റക്കുറച്ചിലുകള്‍ സ്ഥിരതയുള്ളതല്ല. അല്പം ക്ഷമയും കരുതലുമുണ്ടെങ്കില്‍ വിജയം ഉറപ്പാണ്. മാത്രമല്ല ഈ രംഗത്തേക്ക് എടുത്തുചാടുന്നതിനു പകരം പഠിച്ച് ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും സിബി പറയുന്നു. ഭാര്യ ബിന്‍സിയും മക്കളായ ടോമും ജോസ്‌ഫെലും ടിജോയും സിബിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സിബി തോമസ്
പുറ്റനാനിക്കല്‍
മേവിട പി.ഒ.
പാലാ
9447576203
(2016 ഏപ്രില്‍ ലക്കം സ്ത്രീധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment