Saturday, 27 February 2016

മുയലുകളെ തളര്‍ത്തുന്ന ഫംഗസ്ബാധ

മുയല്‍ വളര്‍ത്തുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഫംഗസ് ബാധ. മുക്ക്, ചെവി, നഖങ്ങള്‍ക്കിടയില്‍ എന്നിവിടങ്ങളിലാണ് സാധാരണ ഈ രോഗം കാണുക. രോഗബാധയേറ്റാല്‍ ആ ഭാഗങ്ങളിലെ രോമം പൊഴിഞ്ഞ് മുറിവുണ്ടാകും. ചില സാഹചര്യങ്ങളില്‍ രക്തവും വരാറുണ്ട്. പകരുന്ന രോഗമായതിനാല്‍ അതീവ ശ്രദ്ധ ആവശ്യമാണ്. രോഗബാധയേറ്റതിനെ മാറ്റിപ്പാര്‍പ്പിക്കുകയും പ്രതിവിധി തേടുകയും വേണം.

കാരണം

മഴക്കാലങ്ങളിലും കൂടുകളിലെ ശുചിത്വമില്ലായ്മയുമാണ് പലപ്പോഴും ഈ രോഗം പിടിപെടാനുള്ള കാരണം. കൂടുകള്‍ കൃത്യമായി വൃത്തിയാക്കുകയും വായൂസഞ്ചാരം നല്കുകയും വേണം. മുയലിനായി ഒരിക്കലും അടച്ചുമൂടി വായൂസഞ്ചാരവും പ്രകാശവും കടക്കാത്ത രീതിയിലുള്ള കൂടുകള്‍ നിര്‍മിക്കരുത്.

ഓരോ ദിവസവും നല്കുന്ന തീറ്റയുടെ അവശിഷ്ടങ്ങളും കാഷ്ഠവും കൃത്യമായി നീക്കം ചെയ്യണം.

മഴക്കാലങ്ങളില്‍ കൂടുകളില്‍ ഈര്‍പ്പം കുറവായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിവിധി

രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുകയാണ്. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അസ്കാബിയോള്‍ (Ascabiol) ലോഷന്‍ വാങ്ങി ദിവസം മൂന്നു നേരം എന്ന രീതിയില്‍ ഫംഗസ് ബാധയേറ്റ ഭാഗങ്ങളില്‍ തുടച്ചു കൊടുക്കു. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ രോഗം മാറിക്കൊള്ളും.

മറ്റു ചികിത്സകള്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശങ്ങളനുസരിച്ച് മാത്രം ചെയ്യുക.

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...