Friday, 19 February 2016

വേനല്‍ക്കാല പരിചരണം മത്സ്യക്കുളങ്ങളില്‍

മത്സ്യങ്ങള്‍ക്ക് നല്കുന്ന തീറ്റയാണ് പലപ്പോഴും അവയുടെ നാശത്തിനുതന്നെ കാരണമാകുന്നത്. മത്സ്യങ്ങള്‍ക്ക് തീറ്റ നല്കുന്ന അളവില്‍ എപ്പോഴും ശ്രദ്ധ ആവശ്യമാണ്. നല്കുന്ന തീറ്റ അല്പം കുറഞ്ഞാലും ബാക്കി കിടക്കാതെ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ബാക്കിയായ തീറ്റ കുളത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞ് അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതങ്ങള്‍ പുറംതള്ളാം. ഇത് മീനുകളുടെ വളര്‍ച്ചയെയും ജീവനെയും പ്രതികൂലമായി ബാധിക്കും.




വേനല്‍ക്കാലമായതിനാല്‍ അന്തരീക്ഷതാപനില ഉയര്‍ന്ന നിലയിലായതിനാല്‍ മുകളില്‍ പറഞ്ഞ വാതകങ്ങളുടെ ഉത്പാദനം കൂടും. മാത്രമല്ല മത്സ്യ എണ്ണ കലര്‍ന്ന റെഡിമെയ്ഡ് ഫുഡ്കൂടി നല്കുമ്പോള്‍ അവയില്‍ അടങ്ങിയിരിക്കുന്ന എണ്ണ കുളത്തിന്റെ ഉപരിതലത്തില്‍ വ്യാപിച്ചു കിടക്കും. അടിത്തട്ടില്‍നിന്നുള്ള വാതകങ്ങള്‍കൂടിയാകുമ്പോള്‍ വെള്ളത്തിനു മുകളില്‍ പച്ച നിറത്തില്‍ പതഞ്ഞു കിടക്കുന്നതായി കാണാന്‍ കഴിയും. ഇത് വെള്ളത്തിലെ പ്രാവണവായുവിന്റെ അളവ് കുറയ്ക്കും.

മഴക്കാലങ്ങളില്‍ ഇത് സംഭവിക്കുന്നുണ്ടെങ്കിലും അത് അത്ര സാരമായി മത്സ്യങ്ങളെ ബാധിക്കാറില്ല. കാരണം കുളങ്ങളിലേക്ക് പുതിയ വെള്ളം എത്തുന്നുണ്ടല്ലോ. വേനല്‍ക്കാലത്ത് പുതിയ വെള്ളം എത്തില്ലാത്തതിനാല്‍ ശ്രദ്ധ കൂടുതല്‍ ആവശ്യമാണ്. പത പോലെ കാണപ്പെട്ടാല്‍ കുളത്തിലെ വെള്ളം മാറി പുതിയ വെള്ളം നിറയ്ക്കുകയേ വഴിയുള്ളൂ.

ജലത്തില്‍നിന്നു മാത്രം ശ്വസിക്കാന്‍ കഴിയുന്ന മീനുകളെയാണ് ഇത് സാരമായി ബാധിക്കുക. കാര്‍പ്പുകള്‍, തിലാപ്പിയ തുടങ്ങിയവയെ വളര്‍ത്തുന്നവര്‍ തീറ്റ നല്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. അധികമായാല്‍ അമൃതും വിഷമാണ്. നമ്മുടെ കാര്യമല്ല, മത്സ്യങ്ങളുടെ കാര്യമാണ്....

2 comments:

  1. മീന്‍ വളര്‍ത്തുന്ന കുളത്തില്‍ താറാവിനെ ഇറക്കാമോ, താറാവിന്റെ കാഷ്ട്ടം കുളത്തില്‍ വീണാല്‍ മീനുകള്‍ക്ക് ദോഷകരമാണോ?

    ReplyDelete
    Replies
    1. കുളത്തില്‍ താറാവിന്റെ കാഷ്ഠം വീഴുന്നത് ആല്‍ഗകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി മീനുകള്‍ക്ക് കുളത്തില്‍നിന്നു ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂട്ടും. എന്നാല്‍, കുളത്തിലേക്ക് താറാവുകളെ ഇറക്കിവിട്ടാല്‍ അവ മീനുകളെ പിടിച്ചു തിന്നാന്‍ സാധ്യത കൂടുതലാണ്. ഇത് ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുക. കുളത്തിനു മുകളില്‍ തട്ടുണ്ടാക്കി താറാവുകളെ അതിനുള്ളില്‍ വളര്‍ത്തുന്നതാണ് നല്ലത്. ബാക്കിയാകുന്ന തീറ്റയും കാഷ്ഠവും കുളത്തിലേക്കു വീണുകൊള്ളും.

      Delete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...