മീനുകളുടെ അനാരോഗ്യത്തിനു കാരണക്കാരാകുന്ന ജൈവ ഘടകങ്ങളെക്കുറിച്ചാണ് ഈ ഭാഗത്തില്‍ പരാമര്‍ശിക്കുന്നത്. ജൈവ ഘടകങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന പരാദങ്ങള്‍, ബാക്ടീരിയ, ഫെഗസ്, വൈറസുകള്‍ എന്നിവ ഉള്‍പ്പെടും. അജൈവ ഘടകങ്ങള്‍ മത്സ്യങ്ങളുടെ അനാരോഗ്യത്തിനു കാരണമാകുമ്പോഴും രോഗം ബാധിച്ച പുതിയ മത്സ്യങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കുമ്പോഴുമാണ് രോഗങ്ങള്‍ പിടിപെടുക.
സ്വര്‍ണ-ഗ്രേ നിറത്തിലുള്ള ആവരണം മത്സ്യങ്ങളുടെ ശരീരത്തെ പൊതിയുന്നു. രോഗം ബാധിച്ച മത്സ്യങ്ങള്‍ ജലോപരിതലത്തിലൂടെ നടക്കുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ശരീരം കല്ലുകളില്‍ ഉരയ്ക്കുക, ചെകിളകളുടെ നിറം മാറുക എന്നവ മറ്റു ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വെള്ളത്തിലെ താപനില് അല്പം ഉയര്‍ക്കുക. കഴിയുമെങ്കില്‍ 31-34 ഡിഗ്രി സെല്‍ഷ്യസ് വരെ. വെളിച്ചം കുറച്ചശേഷം കോപ്പര്‍ സള്‍ഫേറ്റ്, ട്രൈപാഫഌവിന്‍, മെത്തിലീന്‍ ബ്ലൂ, മാലഷൈറ്റ് ഗ്രീന്‍-ഫോര്‍മാലിന്‍ സംയുക്തം, ക്വിനൈന്‍ ഹൈഡ്രോക്ലോറൈഡ് എന്നിവയില്‍ ഏതെങ്കിലും ടാങ്കില്‍ ഒഴിച്ച് ഒരാഴ്ചയോളം എയറേഷന്‍ നടത്തണം. അസുഖം ബാധിച്ചവയെ ഇടയ്ക്ക് ഉപ്പുലായനിയില്‍ മുക്കുന്നതും നല്ലതാണ്.
വൈറ്റ് സ്‌പോട്ട് ഡിസീസ്, ഇച്ച് (Ichthyophthirius)
ശരീരത്തിലും ചിറകുകളിലും ചെറിയ വെളുത്ത നിറത്തിലുള്ള കുത്തുകള്‍. വളരെവേഗം പകരുന്നതും അപകടകാരിയുമാണ്. സാവധാനം ശരീരത്തില്‍ മുഴുവന്‍ വെളുത്ത പാടപോലെ ആവരണം രൂപപ്പെടും. രേഗം മൂര്‍ഛിക്കുന്നതനുസരിച്ച് മത്സ്യങ്ങള്‍ അലസരാവുകയും ശരീരം കല്ലുകളില്‍ ഉരയ്ക്കുകയും ചെയ്യും.
ഇച്ച്തിയോഫ്തിരിയസ് പരാദങ്ങള്‍ക്ക് മുന്നു ജീവിതഘട്ടമാണുള്ളത്. പ്രതിവിധി ഫലപ്രദമാകുന്നത് അവ സ്വതന്ത്രമായി നീന്താറാകുമ്പോഴാണ്. വെള്ളത്തിലെ താപനില 30 ഡിഗ്രിയായി ഉയര്‍ത്തുക. പകരുന്ന ഈ രോഗം ട്രൈപാഫഌവിന്‍, ക്വിനൈന്‍, ഉപ്പ് തുടങ്ങിയവയിലേതെങ്കിലും ഉപയോഗിച്ച് നശിപ്പിക്കാം. ഒരാഴ്ചയോളം മരുന്നൊഴിച്ച് ട്രീറ്റ് ചെയ്യുക. പരാദത്തിന്റെ മൂന്നു ജീവിതഘട്ടങ്ങളില്‍പ്പെട്ടവ നശിക്കാനാണിത്.
ഗില്‍ ഫഌക്‌സ്
മീനുകളുടെ ശ്വസനേന്ദ്രിയമായ ചെകിളപ്പൂക്കളെ ആക്രമിക്കുന്ന ഒരിനം വിരയാണിത്. ഇവ ആക്രമിച്ചാല്‍ ചെകിളകള്‍ രക്തനിറത്തിലാവുകയും പിന്നീട് നിറം മാറുകയും ചെയ്യുന്നു. ജലോപരിതലത്തിലൂടെ നീന്തുക, വേഗം കൂടിയ ശ്വാസനം, മെലിച്ചില്‍ തുടങ്ങിയവ മറ്റു ലക്ഷണങ്ങള്‍.
വിരകളുടെ മുട്ടകള്‍ മരുന്നുപ്രയോഗത്തെ പ്രതിരോധിക്കും. ഡ്രോണ്‍സിറ്റ് 2മില്ലി ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിലോ, മാലക്കൈറ്റ് ഗ്രീന്‍-ഫോര്‍മാലിന്‍ മിശ്രിതമോ ഉപയോഗിച്ച് മുട്ടകളും വിരകളും നശിക്കുന്നതുവരെ ട്രീറ്റ് ചെയ്യുക. മത്സ്യങ്ങളുടെ ശരീരത്തില്‍നിന്ന് ഇവ പോകാന്‍ ഉപ്പുവെള്ളത്തിലോ അമോണിയം ഹൈഡ്രോക്‌സൈഡിലോ ഒന്നു മുക്കിയെടുത്താമതി.
സ്‌കിന്‍ ഫഌക്‌സ്
മത്സ്യങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിക്കുന്ന ചെറു വിരയാണിത്. മത്സ്യങ്ങളുടെ നിറം മങ്ങുകയും ശരീരത്തില്‍ ചെറിയ ചുവന്ന പാടുകള്‍ രൂപപ്പെടുകയും ചെയ്യും. കുളത്തിലെ വസ്തുക്കളില്‍ മീനുകള്‍ ശരീരം ഉരയ്ക്കുന്നതും കാണാം.
രണ്ടു മില്ലിഗ്രാം ഡ്രോണ്‍സിറ്റ് ഒരു ലിറ്റര്‍ വെള്ളത്തിലോ അല്ലെങ്കില്‍ നേര്‍പ്പിച്ച ഫോര്‍മാലിന്‍ ലായനിയിലോ മുക്കിയെടുക്കുക.
കോസ്റ്റിയ
മത്സ്യങ്ങളുടെ ശരീരം ഗ്രേ നിറത്തിലുള്ള ആവരണംകൊണ്ട് മൂടുന്നു. കുളത്തിലെ വസ്തുക്കളില്‍ മീനുകള്‍ ശരീരം ഉരയ്ക്കുന്നതും കാണാം. ശരീരത്തില്‍ ചുവന്ന പാടുകളും രൂപപ്പെടും. വെള്ളത്തിനു അമ്ല സ്വഭാവമാണെങ്കില്‍ ഈ രോഗം കൂടുതല്‍ വ്യാപിക്കും.
വെള്ളത്തിലെ താപനില 30 ഡിഗ്രിയാക്കി ഉയര്‍ത്തുക. നേര്‍പ്പിച്ച ഫോര്‍മാലിന്‍ ലായനിയിലോ മുക്കിയെടുക്കുയോ വീര്യം കുറഞ്ഞ ഉപ്പുലായനിയില്‍ കുറച്ചുനേരം മീനുകളെ ഇടുകയോ ചെയ്യുക.
ഡിസ്‌കസ് ഡിസീസ്
മീനുകളുടെ തലഭാഗത്ത് കുഴി രൂപപ്പെടുന്നതാണ് ഈ രോഗം.
വൈറ്റമിനുകളുടെയും ധാതുക്കളുടെയും കുറവാണ് ഈ രോഗത്തിനു കാരണം. പ്രത്യേകിച്ച് വൈറ്റമിന്‍ ഡി, കാത്സ്യം എന്നിവ. ഇവയുടെ കുറവ് മത്സ്യങ്ങളുടെ കുടലുകളില്‍ ഹെക്‌സമിറ്റയുടെ (ഒരു തരം പരാദം) സാന്നിധ്യം വര്‍ധിപ്പിക്കും. കൃത്യമായ രീതിയിലുള്ള ഭക്ഷണം, വൈറ്റമിനുകള്‍ എന്നിവയാണ് ഈ രോഗത്തിനു പ്രതിവിധി. ആന്റിബയോട്ടിക്കുകളും കൊടുക്കുന്നത് നല്ലതാണ്. ടാങ്ക് എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക.
പരാദങ്ങള്‍
വെല്‍വെറ്റ് രോഗം (Oodinium)സ്വര്‍ണ-ഗ്രേ നിറത്തിലുള്ള ആവരണം മത്സ്യങ്ങളുടെ ശരീരത്തെ പൊതിയുന്നു. രോഗം ബാധിച്ച മത്സ്യങ്ങള്‍ ജലോപരിതലത്തിലൂടെ നടക്കുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ശരീരം കല്ലുകളില്‍ ഉരയ്ക്കുക, ചെകിളകളുടെ നിറം മാറുക എന്നവ മറ്റു ലക്ഷണങ്ങള്‍.

തുടരും
No comments:
Post a Comment