ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് നേരേ കശാപ്പുശാലയിലേക്ക്. ആഴ്ചയിലെ ഒഴിവുദിവസാഘോഷങ്ങള്‍ അവിടെനിന്നാണ് ആരംഭിക്കുക. പന്നിയും പോത്തും കഴിഞ്ഞിട്ടേയുള്ളൂ കോഴിയുള്‍പ്പെടെയുള്ള ഇറച്ചികള്‍. ഇതില്‍ പന്നിയോടാണ് പാലാക്കാര്‍ക്ക് പൊതുവേ പ്രിയം കൂടുതലെന്നു പറയാറുണ്ട്. എനിക്കും അങ്ങനെയാട്ടോ... സ്വന്തമായി വളര്‍ത്തി വലുതാക്കിയ പന്നികളെ സ്വന്തമായി കശാപ്പുചെയ്യുകയാണ് ഞങ്ങളുടെ രീതി. കച്ചവടക്കാര്‍ക്ക് കൊടുത്താല്‍ തീറ്റ വാങ്ങി നല്കിയ ചെലവുപോലും കിട്ടില്ല എന്ന ബോധ്യംവന്നതുകൊണ്ടാണ് സ്വന്തമായി വില്‍ക്കാന്‍ തുടങ്ങിയത്.
Sunday, 21 May 2017
Saturday, 20 May 2017
കാടവളര്‍ത്തല്‍
മുട്ടയ്ക്കും ഇറച്ചിക്കും കാടകളെ വളര്‍ത്താം. ആറാഴ്ച പ്രായം മുതല്‍ മുട്ട ലഭിക്കും. നാലാഴ്ച മുതല്‍ ആണ്‍കാടകളെ ഇറച്ചിക്കായി വില്‍ക്കാം. മുട്ടയ്ക്കുവേണ്ടി പെണ്‍കാടകളെ മാത്രമെ വളര്‍ത്തേണ്ടതുള്ളൂ. കാടകളെ ഒരു ദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. കമ്പിവലകൊണ്ട് നിര്‍മിച്ച കൂടുകളില്‍ കാടകളെ വളര്‍ത്താം. വിപണന സാധ്യത മനസിലാക്കിവേണം കാടകളുടെ എണ്ണം നിശ്ചയിക്കാന്‍. തുടക്കക്കാരാണെങ്കില്‍ ചെറിയ രീതിയില്‍ വളര്‍ത്തിത്തുടങ്ങുന്നതാണ് നല്ലത്.
കൃത്രിമ ചൂട് നല്‍കാന്‍ സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ കാടക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കാം. ബ്രൂഡര്‍ കൂടുകളില്‍ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാര്‍പ്പിക്കാം. 3 അടി നീളവും 2 അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം.
കൃത്രിമ ചൂട് നല്‍കാന്‍ സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ കാടക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കാം. ബ്രൂഡര്‍ കൂടുകളില്‍ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാര്‍പ്പിക്കാം. 3 അടി നീളവും 2 അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം.
Subscribe to:
Posts (Atom)
guppy breeding
അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...
-
പറുദീസയുടെ പഴം എന്നാണ് വാഴ അറിയപ്പെടുക. ലോകത്ത് പ്രധാനമായും രണ്ടു വര്‍ഗത്തില്‍പ്പെട്ട വാഴകളാണുള്ളത്. ഇതില്‍ ഭക്ഷണാവശ്യത്തിനു ഉപയോഗിക്കുന...
-
കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തുന്ന ജീവികളാണ് സസ്തനികള്‍. അമ്മയുടെ സ്നേഹം ഇത്തരത്തില്‍ അനുഭവിച്ചറിയാന്‍ കഴിയുന്നത് സസ്തനിവര്ഗത്ത...
-
മനുഷ്യന്റെ ഉപയോഗത്തിനുള്ള ഇറച്ചിക്കും മുട്ടയ്ക്കുമായി പക്ഷികളെ വളര്‍ത്തുന്നതിനെ പൗള്‍ട്രി ഫാമിംഗ് എന്നു പറയുന്നു. കോഴി, കാട, ടര്‍ക്കി, താ...