Monday, 3 July 2017

ജയന്റ് ഗൗരാമി: പിടിക്കാം, കരുതലോടെ

ജയന്റ് ഗൗരാമികളെക്കുറിച്ച് നിരവധി വിവരങ്ങള്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പമാണ് ഈ വീഡിയോകളും വരുന്നത്. കാരണം, ഗൗരാമി മത്സ്യങ്ങളെ പലരും പല രീതിയാണ് പിടിക്കാറുള്ളതും കൈകാര്യം ചെയ്യാറുള്ളതും. ചിലര്‍ കുട്ടകളില്‍ കോരി എടുക്കുമ്പോള്‍ ചിലര്‍ വലകള്‍ ഉപയോഗിച്ച് പിടിക്കുന്നു. ഈ രീതിയിലൊക്കെ പിടിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്.


ജീവനോടെ കൈകാര്യം ചെയ്യണമെന്നുള്ള മത്സ്യങ്ങളാണെങ്കില്‍ കുട്ടയിലെ വലിയ കണ്ണികളിലുള്ള വലയിലോ പിടിക്കുമ്പോള്‍ അവയുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ പറ്റാറുണ്ട്. വലുപ്പമേറിയതും ശക്തിയുള്ളതും തൂക്കമുള്ളതുമായതിനാല്‍ പെട്ടെന്നു പരിക്കു പറ്റാറുമുണ്ട്. വലിയ ചെതുമ്പലായതിനാല്‍ മുറിവും ഉണ്ടാകുന്നു. പരിക്കുകള്‍ പിന്നീട് അണുബാധയിലേക്കും അവയുടെ മരണത്തിനും കാരണമാകാറുണ്ട്. അതുകൊണ്ടാണ് ഞാന്‍ ജയന്റ് ഗൗരാമി മത്സ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് വീഡിയോ രൂപത്തില്‍ ഇവിടെ പോസ്റ്റ് ചെയ്യാന്‍ കാരണം. ഒരാഴ്ച മുമ്പ് പ്രജനനക്കുളം തേകി മത്സ്യങ്ങളെ ചെറിയ കുളത്തിലേക്കു മാറ്റിയിട്ടിരിക്കുകയായിരുന്നു.
അവിടെനിന്ന് തിരികെ പ്രജനനക്കുളത്തിലേക്ക് മാറ്റുന്നതാണ് വീഡിയോയിലുള്ളത്. ചെറിയ ടാങ്ക് ആയതിനാല്‍ ഒരു ലുങ്കി മാത്രമേ മത്സ്യങ്ങളെ പിടിക്കാന്‍ ഉപയോഗിച്ചിട്ടുള്ള. മുന്നോട്ട് തെറിക്കാനുള്ള പ്രവണതയാണ് ഗൗരാമിക്കുള്ളത്. അതിനാല്‍ മുഖം മൂടിയശേഷം അവയെ പൊതിഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് നമ്മുടെ ശീരത്തോട് ചേര്‍ത്ത് ഒരു കുഞ്ഞിനെ എടുക്കുന്നതുപോലെ എടുക്കുന്നു. പക്ഷേ, ഒന്നോര്‍ക്കണം, വലിയ മത്സ്യങ്ങളാണ്, ഒന്നു പിടച്ചാല്‍ നമ്മുടെ ജീവനുതന്നെ ഭീഷണിയാകാവുന്നതാണ്.





അതുപോലെ വലിയ കുളങ്ങളില്‍നിന്നു പിടിക്കുമ്പോള്‍ ഗ്രീന്‍ നെറ്റാണ് ഉത്തമം. ഗ്രീന്‍ നെറ്റില്‍ വെള്ളം കടന്നുപോകാന്‍ ബുദ്ധിമുട്ടാണെങ്കിലും മത്സ്യങ്ങളുടെ ആരോഗ്യത്തിന് അതാണ് നല്ലത്.


ബ്ലോഗിലെ വീഡിയോ കാണാന്‍ കഴിയുന്നില്ലെന്ന് പലരും പരാതി പറഞ്ഞിരുന്നു. അതിനാല്‍ ജയന്റ് ഗൗരാമി ഫേസ്ബുക്ക് പേജിലെ ഏതാനും ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുകയാണ്. 

https://www.facebook.com/elephanteargourami/videos/776994989144298/

https://www.facebook.com/elephanteargourami/videos/776985485811915/

https://www.facebook.com/elephanteargourami/videos/776979325812531/

https://www.facebook.com/elephanteargourami/videos/777395962437534/


കൂടുതല്‍ വിവരങ്ങള്‍ക്ക്
ഐബിന്‍ കാണ്ടാവനം
9539720020

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...