ചുരുങ്ങിയ സമയംകൊണ്ട് പരമാവധി വളര്‍ച്ച കൈവരിക്കുക. അതാണ് മത്സ്യങ്ങള്‍ക്ക് കൃത്രിമ തീറ്റകള്‍ (പെല്ലറ്റ് ഫുഡ്‌സ്) നല്കുന്നതിലൂടെ ലഭിക്കുക. എന്നാല്‍ മൃദു ഇലകള്‍ കഴിക്കുന്ന പ്രത്യേകിച്ച് എലഫന്റ് ഇയര്‍ ചെടിയുടെ ഇല കഴിക്കുന്ന (നമ്മുടെ നാട്ടിലെ ചേമ്പ്) ഗൗരാമികള്‍ക്ക് കൈത്തീറ്റ നല്കിയതുകൊണ്ട് വല്യ പ്രയോജനമൊന്നുമില്ല.
ആദ്യത്തെ രണ്ടു വര്‍ഷം വളര്‍ച്ച കുറവാണ് ജയന്റ് ഗൗരാമികള്‍ക്ക്. പിന്നീടങ്ങോട്ട് വളര്‍ച്ച വേഗത്തിലുമായിരിക്കും. എന്നാല്‍ ഈ വളര്‍ച്ച നേടാന്‍ ഗൗരാമികള്‍ക്ക് വെറും സസ്യങ്ങള്‍ മാത്രം മതി. മാത്രമല്ല കൈത്തീറ്റ നല്കി വളര്‍ത്തുന്ന തിലാപ്പിയയുടെ വളര്‍ച്ചയുടെ പകുതിപോലും കൈത്തീറ്റ നല്കിയാലും ഗൗരാമികള്‍ക്ക് ലഭിക്കില്ല.
ഇനി മറ്റൊരു കാര്യം. രുചിയുടെ കാര്യത്തില്‍ പേരുകേട്ടവരാണ് ഗൗരാമികള്‍.എന്നാല്‍ കൈത്തീറ്റ നല്കിയാല്‍ ഈ രുചി നഷ്ടമാകുമെന്ന് തായ്‌ലന്‍ഡിലെ അക്വാകള്‍ച്ചര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്കുന്ന ഡോ. പീറ്റര്‍ എഡ്വേര്‍ഡ്‌സ് പറയുന്നു. ശാസ്ത്രീയമായി സ്ഥിരീകരിച്ച വിവരവുമാണിത്.
No comments:
Post a Comment