ജയന്റ് ഗൗരാമി
കുഞ്ഞുങ്ങളുടെ കൃത്രിമ പരിചരണം
കൃത്രിമ പ്രജനന സംവിധാനങ്ങള്‍ വഴി പ്രജനനം നടത്താന്‍ കഴിയാത്ത മത്സ്യമാണ് ജയന്റ് ഗൗരാമി. കൃത്യമായ ഇടവേളകളില്‍ (സീസണനുസരിച്ച്) മുട്ടയിടുന്ന മത്സ്യങ്ങളായ ഇവയെ ഹോര്‍മോണ്‍ കുത്തിവയ്‌ക്കേണ്ട ആവശ്യമില്ല. ഔട്ട്‌ഡോര്‍ കുളങ്ങളില്‍ മാത്രം പ്രജനനം നടക്കുന്ന മത്സ്യമായതിനാല്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് കുറവായിരിക്കും.
ഔട്ട്‌ഡോര്‍ കുളങ്ങളില്‍ മീനുകളെക്കൂടാതെ ചെറു പ്രാണികളും ഉണ്ടാവാറുണ്ട്. ഇവയെയൊന്നും ഗൗരാമികള്‍ കഴിക്കില്ലാത്തതുകൊണ്ട് മറ്റു മീനുകളുള്ള കുളങ്ങളേക്കാളും ജലപ്രാണികളുടെ അളവ് ഗൗരാമികളുടെ കുളത്തില്‍ താരതമ്യേന കൂടുതലായിരിക്കും. ഇത്തരം പ്രാണികള്‍ കൂടിനുള്ളിലെ മുട്ടകള്‍ നശിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇടുന്ന മുട്ടകളുടെ പകുതിയില്‍ താഴെ മാത്രമേ രക്ഷപ്പെടാന്‍ സാധ്യതയുള്ളു.
ഇത്തരം സാഹചര്യങ്ങളില്‍ പരിശ്രമം ഉണ്ടെങ്കില്‍ മുട്ടകള്‍ പുറത്തെടുത്ത് കൃത്രിമ അന്തരീക്ഷം നല്കി വളര്‍ത്താവുന്നതാണ്. കൂടു നിര്‍മിക്കാന്‍ തുടങ്ങിയതിനുശേഷം മൂന്ന് അല്ലെങ്കില്‍ നാലാം ദിവസമാണ് ഗൗരാമികള്‍ സാധാരണ മുട്ടയിടുക. മുട്ടയിട്ടുകഴിഞ്ഞാല്‍ കുളത്തിനു മുകളില്‍ എണ്ണമയം കാണപ്പെടും. അപ്പോള്‍ വേണമെങ്കില്‍ മുട്ടകള്‍ ശേഖരിച്ചു മാറ്റാവുന്നതാണ്. ബീജ സംയോഗം നടന്ന മുട്ടകക്കു വിളറിയ മഞ്ഞ നിറവും സുതാര്യവുമായിരിക്കും. വിരിയില്ലാത്ത മുട്ടകള്‍ക്ക് നല്ല മഞ്ഞ നിറമായിരിക്കും.
പൊതുവെ ഇടുന്ന മുട്ടകളില്‍ ഏകദേശം 95 ശതമാനവും വിരിയാറുണ്ട്. എന്നാല്‍, ഔട്ട്‌ഡോര്‍ കുളങ്ങളില്‍ വിരിയുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനത്തില്‍ താഴെ മാത്രമേ ജീവിതത്തിലേക്കു പ്രവേശിക്കൂ. മുട്ടകള്‍ ശേഖരിച്ച് വിരിയിക്കുന്നതിലൂടെ ഈ നഷ്ടം ഒഴിവാക്കാവുന്നതേയുള്ളൂ...
40 ദിവസത്തിനുശേഷം വേണമെങ്കില്‍ വലിയ കുളങ്ങളിലേക്കു മാറ്റാം.. 40 ദിവസത്തിനു ശേഷമുള്ള മരണനിരക്ക് വളരെ കുറവായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539720020, 9946674661
(കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യപാദത്തില്‍ നല്കുന്ന കൃത്രിമ-ലൈവ് ഫുഡുകളെപ്പറ്റി എനിക്ക് അറിവ് കുറവാണ്. അറിയാവുന്നവര്‍ പറഞ്ഞുതരുമെന്നു പ്രതീക്ഷിക്കുന്നു.)
ആദ്യഘട്ടത്തില്‍ ആര്‍ട്ടീമിയ കൊടുത്താല്‍ പോരെ ?
ReplyDeleteമതിയാകുമെന്നു തോന്നുന്നു. ആ ഘട്ടം വരെ എത്താന്‍ എനിക്ക് കഴിഞ്ഞില്ല.
ReplyDelete