Friday 27 November 2015

ജയന്റ് ഗൗരാമികള്‍ക്ക് പ്രജനനത്തിനായി കൂടുകള്‍ നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍

കൈയില്‍ കിട്ടുന്നതെന്തും പ്രജനനക്കൂടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നവരാണ് ജയന്റ് ഗൗരാമികള്‍. പ്രകൃതിദത്ത കുളങ്ങളിലും സിമന്റ് ടാങ്കുകളിലും സീല്‍പോളിന്‍ ടാങ്കുകളിലും പാറമടകളിലും ഇവ അനായാസം വളരും. സീല്‍പോളിന്‍ കുളത്തിലെ വെള്ളത്തിനു തണുപ്പു കൂടുതലുള്ളതിനാല്‍ കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് പാറമടകളെ അപേക്ഷിച്ച് കുറവായിരിക്കും. അതിനെക്കുറിച്ച് പിന്നീട് പറയാം.


കൂട് നിര്‍മാണം പ്രകൃതദത്ത കുളങ്ങളില്‍

പ്രകൃതദത്ത കുളങ്ങളിലേക്ക് സാധാരണ നല്ലരീതിയില്‍ പുല്ല് വളര്‍ന്ന് ഇറങ്ങി കിടക്കാറുണ്ട്. അത് ഗൗരാമികള്‍ക്ക് കൂടുണ്ടാക്കാന്‍ വളരെ അനുയോജ്യമാണ്. മറ്റു മാര്‍ഗങ്ങളൊന്നും നമുക്ക് സ്വീകരിക്കേണ്ടിവരില്ല. വേണമെങ്കില്‍ ചിത്രത്തില്‍ കാണുന്നതുപോലെ മുക്കാലി നിര്‍മിച്ച് കുളത്തിനു നടുവില്‍ ഇറക്കി വയ്ക്കാം. ഉണങ്ങിയ പുല്ലോ പ്ലാസ്റ്റിക് നൂലുകളോ നല്കാം.


സീല്‍പോളിന്‍ കുളങ്ങളില്‍

പ്ലാസ്റ്റിക് കുളമായതിനാല്‍ വളരെ കരുതലോടെ മാത്രമേ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയു. അതുകൊണ്ടുതന്നെ കോംഗോസിഗ്നല്‍ പോലുള്ള ചെറു പുല്ലുവര്‍ഗങ്ങള്‍ കുളത്തിനു ചുറ്റും നട്ടുവളര്‍ത്തി കുളത്തിലേക്ക് പടര്‍ത്തിയിറക്കണം. വെള്ളത്തിനു പ്ലാസ്റ്റിക് ഭാഗം വെയിലേറ്റു നശിക്കില്ല എന്ന ഗുണവും ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ലഭിക്കും. മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യവും ലഭിക്കും. മുക്കാലി വേണമെങ്കിലും ഉപയോഗിക്കാം.

കോണ്‍ക്രീറ്റ് ടാങ്കില്‍

മുക്കാലിയോ അല്ലെങ്കില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ പിവിസി ഫ്രെയിം നിര്‍മിച്ച് ഭിത്തിയില്‍ ഉറപ്പിച്ചോ നല്കാം.

പാറമടകള്‍

ആഴം കുടിയ പാറമടകളാണെങ്കില്‍ മുക്കാലി പ്രാവര്‍ത്തികമാവില്ല. അതുകൊണ്ടുതന്നെ വശങ്ങളില്‍ ചെറു തുരുത്തുകള്‍ പോലെ പുല്ലു വളര്‍ത്തുകയോ ഫ്രെയിം നിര്‍മിച്ച് വശങ്ങളില്‍ ഉറപ്പിക്കുകയോ ചെയ്യാം.


കുളത്തില്‍ ഒന്നില്‍ കൂടുതല്‍ ആണ്‍മത്സ്യമുണ്ടെങ്കില്‍ ഉറപ്പിച്ചു നല്കുന്ന ഫ്രെയിമുകള്‍ക്കും മുക്കാലികള്‍ക്കും തമ്മില്‍ കുറഞ്ഞത് പത്ത് അടിയെങ്കിലും അകലമുണ്ടായിരിക്കണം.

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...