ജയന്റ് ഗൗരാമികളെ വളര്‍ത്തുന്ന പലരുടെയും പ്രശ്‌നമാണ് അവയുടെ ലിംഗനിര്‍ണയം സാധിക്കുന്നില്ല എന്നത്. ചെറു പ്രായത്തില്‍ ഗൗരാമികളുടെ ലിംഗനിര്‍ണയം സാധ്യമാകില്ല. കൂര്‍ത്ത ചുണ്ടും വാലിന് അടുത്തായി ഇരു വശത്തും കറുത്ത പൊട്ടുമാണ് ചെറുപ്പത്തില്‍ ഇവര്‍ക്കുള്ളത്. വളരുന്നതനുസരിച്ച് ഈ പൊട്ടുകള്‍ മാഞ്ഞുപോകും.
മൂന്നു വര്‍ഷം പ്രായമായാല്‍ ലിംഗനിര്‍ണയം ഏറെക്കുറെ സാധ്യമാകും. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിലെ ഭാഗങ്ങളെ താരതമ്യം ചെയ്താല്‍ കൃത്യമായി ലിംഗനിര്‍ണയം നടത്താം.
1. ആണ്‍മത്സ്യങ്ങളുടെ കീഴ്ത്താടി തടിച്ച് മുമ്പോട്ടുന്തിയിരിക്കും. കൂടാതെ കീഴ്ത്താടിക്ക് കടും മഞ്ഞ നിറവുമായിരിക്കും. പെണ്‍മത്സ്യങ്ങള്‍ക്കാവട്ടെ ഉരുണ്ട മുഖമായിരിക്കും.
2. നെറ്റിയിലെ മുഴയ്ക്ക് ആണ്‍മത്സ്യത്തിനു പെണ്‍മത്സ്യത്തെ അപേക്ഷിച്ച് വലുപ്പക്കൂടുതല്‍ ഉണ്ടായിരിക്കും. രണ്ടു പേര്‍ക്കും മുഴ ഉണ്ടാകും എന്നതിനാല്‍ ഈ രീതിയെ അത്ര വിശ്വസിക്കാന്‍ കഴിയില്ല.
3. അംസച്ചിറകുകളുടെ (Pectoral Fins) ചുവടുഭാഗം നിരീക്ഷിച്ചാല്‍ 100 ശതമാനം കൃത്യതയോടെ ലിംഗനിര്‍ണയം നടത്താം. പെണ്‍മത്സ്യത്തിന്റെ അംസച്ചിറകുകളുടെ ചുവട്ടില്‍ കറുപ്പ് നിറമായിരിക്കും. എന്നാല്‍ അണ്‍മത്സ്യത്തിന് ഇവിടെ മഞ്ഞ കലര്‍ന്ന വെളുപ്പുനിറമായിരിക്കും.

No comments:
Post a Comment