കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ രാജ്യം മുഴുവന്‍ ബീഫിനൊപ്പം ചര്‍ച്ച ചെയ്യുന്നതാണ് അലങ്കാര മത്സ്യകൃഷിക്കെതിരേയുള്ള ഉത്തരവ്. എന്നാല്‍, ഈ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ നടക്കുന്നവര്‍ അതിലെ പൂര്‍ണ വിവരങ്ങള്‍ മനസിലാക്കിയാണോ വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമുദ്രമത്സ്യങ്ങളെയും ചില സമുദ്ര ജീവികളെയും ചുരുക്കം ചില നാടന്‍ മത്സ്യങ്ങളെയും മാത്രം ഉത്തരവില്‍ പരാമര്‍ശിക്കുമ്പോള്‍ ശുദ്ധജല അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതും നിരോധിക്കും എന്ന രീതിയില്‍ പരക്കുന്ന തെറ്റായ വാര്‍ത്ത കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടങ്ങള്‍ മാത്രമേ വരുത്തുകയുള്ളൂ എന്ന് പറയാതിരിക്കാന്‍ വയ്യ. ഭീതിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത വിടുന്നവര്‍ക്ക് അത് ഒരു ദിവസത്തെ വാര്‍ത്ത മാത്രം. എന്നാല്‍, പട്ടിണിയാവുന്നത് മത്സ്യക്കൃഷി ഉപജീവനമാക്കിയ ആയിരക്കണക്കിന് കുടുംബങ്ങളാണെന്ന് വിസ്മരിക്കരുത്. പൂര്‍ണമായ അറിവില്ലാതെ ജനങ്ങളെ ഭയപ്പെടുത്തരുത് എന്നേ പറയാനുള്ളൂ.
ഇതേക്കുറിച്ച് അഭിപ്രായം പറയേണ്ട സര്‍ക്കാര്‍ ഏജന്‍സികളായ MPEDA, CMFRI ഒക്കെ പ്രതികരിക്കാത്തതാണ് ഇത്രയധികം ഭീതിക്കു കാരണം. അവര്‍ക്കും ഇതിനേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെന്നുള്ളത് പരമാര്‍ഥം. ഇവരില്‍നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെ ഇപ്പോള്‍ പരക്കുന്ന ഭീതിയില്‍നിന്ന് ജനം മുക്തരാവില്ല.
എങ്കിലും ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാതെ വയ്യ.
മൃഗശാല പോലെയുള്ള അക്വേറിയങ്ങളെയാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്ന ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്. കടകള്‍ക്കോ മത്സ്യക്കമ്പക്കാര്‍ക്കോ ഭയപ്പെടാനൊന്നുമില്ല.
എങ്കിലും ചില നിര്‍ദേശങ്ങള്‍ മാത്രമാണ് പ്രശ്‌നമായി ചൂണ്ടാക്കാവുന്നത്.
അക്വേറിയത്തിന് വെള്ളത്തിന്റെ അളവ് കൂടുതലായിരിക്കണം. അതായത് ചെറിയ മീനിനു വരെ വലിയ ടാങ്കുകള്‍ വേണം.
താത്കാലിക പ്രദര്‍ശനങ്ങള്‍ ഒഴിവാക്കപ്പെടണം.
രജിസ്‌ട്രേഷന്‍ ഫീസ് 5000 രൂപയാക്കി ഉയര്‍ത്തണം.
വംശനാശഭീഷണിയുള്ള സമുദ്രമത്സ്യങ്ങളാണെങ്കില്‍ അവയുടെ നിയന്ത്രിത സാഹചര്യത്തിലുള്ള പ്രചനനം അനുവദിക്കുകയല്ലേ വണ്ടത്?
No comments:
Post a Comment