Saturday, 10 June 2017

ഒന്നരയാള്‍ പൊക്കമുള്ള കൊമ്പന്‍ ചീനി

അപൂര്‍വ വളര്‍ച്ചയുള്ള കൊമ്പന്‍ ചീനി പരിചയപ്പെടാം.








ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ചീനി പോലുള്ള ചെടികളുടെ ആയുസ്. മുളക് ഉണ്ടാകുമ്പോള്‍ പഴുത്തുപോകാതെ വിളവെടുത്ത് ചീനിയെ സംരക്ഷിക്കാന്‍ കഴിയും. ചിത്രങ്ങളിലുള്ള ചീനിക്ക് ഒരു വയസിനു മുകളില്‍ പ്രായമുണ്ട്. തറവാട്ടില്‍ പാപ്പന്‍ വളര്‍ത്തുന്നതാണ്. വേനല്‍ക്കാലത്ത് കൃത്യമായി ജലസേചനം നടത്തിയതുകൊണ്ടും കൃത്യമായി വളപ്രയോഗം നടത്തുന്നതുകൊണ്ടും കൊമ്പന്‍ ചീനി ഇന്ന് ഇത്രയും ഉയരത്തില്‍ വളര്‍ന്നിരിക്കുന്നു. ഇപ്പോഴും നല്ല വിളവും തരുന്നുണ്ട്.

സാധാരണ പച്ചക്കറികള്‍ക്കു നല്കാറുള്ളപോലെ കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്ത മിശ്രിതമാണ് വളമായി നല്കുന്നത്. ബയോഗ്യാസ് സ്ലറിയും ഇടക്ക് നല്കാറുണ്ട്.







No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...