Sunday, 3 December 2017

ആരും പേടിക്കേണ്ട, മത്സ്യങ്ങളെ വാങ്ങാം വളര്‍ത്താം വില്‍ക്കാം

 അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ച ഉത്തരവ് പിന്‍വലിച്ചു. രാജ്യവ്യാപകമായുള്ള ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷകസംഘങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത (അക്വേറിയം ആന്‍ഡ് ഫിഷ് ടാങ്ക് ആനിമല്‍സ് ഷോപ്പ്) നിയമം 2017 പിന്‍വലിച്ചു. നിയമം പിന്‍വലിച്ചതിനെക്കുറിച്ച് നവംബര്‍ ഏഴാം തീയതിയിലെ ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങുകയും ചെയ്തു.



158 മത്സ്യ ഇനങ്ങളെ ഉള്‍പ്പെടുത്തിയ പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ പുറത്തിറക്കിയത്. മത്സ്യങ്ങളെ വില്‍ക്കാന്‍ പാടില്ല എന്ന രീതിയല്‍ വ്യാപകമായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ച സാഹചര്യത്തില്‍ അത് ശദ്ധജലമത്സ്യങ്ങളല്ല എന്ന എന്ന റിപ്പോര്‍ട്ട് അന്ന് ദീപിക പ്രസിദ്ധീകരിച്ചിരുന്നു. പെട്ടെന്നുണ്ടാകുന്ന ഊഹാപോഹങ്ങളും ആശങ്കകളും അലങ്കാരമത്സ്യമേഖലയെത്തന്നെ ബാധിക്കുമെന്ന ബോധ്യമായിരുന്നു അത്തരത്തിലൊരു റിപ്പോര്‍ട്ട് തയാറാക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍, ചിലര്‍ വാരി വിതറിയ ആശങ്കകള്‍ പിന്നീട് അലങ്കാരമത്സ്യ മേഖലയുടെ തകര്‍ച്ചയിലെത്തിച്ച സ്ഥിതിയും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സാക്ഷ്യംവഹിക്കേണ്ടിവന്നു. കേരളത്തിലെ കര്‍ഷകരുടെ മത്സ്യക്കുഞ്ഞുങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷമുണ്ടായി.

മത്സ്യമേഖലയിലെ നിരവധി ഉദ്യോഗസ്ഥരുമായി ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും കാര്യമായ വിവരങ്ങളോ അറിവുകളോ അവര്‍ക്കില്ല. ഏതായാലും കേരളത്തില്‍നിന്ന് ഉദ്യോഗസ്ഥതലത്തില്‍നിന്ന് കാര്യമായ സഹകരണം കര്‍ഷകര്‍ക്കുണ്ടായിട്ടില്ല എന്ന വസ്തുത മറച്ചുവയ്ക്കുന്നില്ല. എന്നാല്‍, കര്‍ഷകസംഘടനങ്ങള്‍ മുന്നിട്ടിറങ്ങിയതില്‍ പ്രശംസയര്‍ഹിക്കുന്നു.

തമിഴ്‌നാട്ടിലെ ചെന്നൈ, പശ്ചിമബംഗാളിലെ കോല്‍ക്കത്ത എന്നിവ രാജ്യത്തെതന്നെ പ്രധാന അലങ്കാരമത്സ്യ ഹബ്ബുകളാണ്. ഇവിടെ ആയിരക്കണക്കിന് കര്‍ഷക സംഘങ്ങളുടെ കീഴില്‍ ലക്ഷക്കണക്കിന് ചെറുകിട-ഇടത്തര മത്സ്യക്കര്‍ഷകരുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന ഉത്തവരവിനെതിരേ പോരാടിയത് ചെന്നൈയിലെയും കോല്‍ക്കത്തയിലെയും കര്‍ഷകസംഘങ്ങളാണ്. സംഘങ്ങളുടെ കീഴിലുള്ള കര്‍ഷകര്‍ക്കുവേണ്ടി, അവരുടെ ഉപജീവന മാര്‍ഗം തകരാതിരിക്കാന്‍വേണ്ടി പ്രവര്‍ത്തിച്ചു.

ഉത്തരവിനെ ഭയന്ന് ചില്ലുടാങ്കുകളില്‍ മത്സ്യങ്ങള്‍ വളര്‍ത്താന്‍ മടിച്ചവര്‍ ധൈര്യമായി മത്സ്യങ്ങളെ വളര്‍ത്തിക്കൊള്ളൂ. ആരും ഒന്നും ചെയ്യില്ല. നമ്മുടെ സന്തോഷം നമ്മുടെ കൈകളില്‍ ഭദ്രമാണ്.

എന്ന് സ്വന്തം
ഐബിന്‍ കാണ്ടാവനം

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...