Sunday 19 March 2017

ഓമനമൃഗങ്ങളെ വാങ്ങുമ്പോള്‍ കബളിക്കപ്പെടരുത്

ഏതു രംഗത്തും ഇന്ന് മത്സരങ്ങളുടെ കാലമാണ്. പല കമ്പനികളെയും ഞെട്ടിച്ച് റിലയന്‍സ് ജിയോ ടെലികോം മേഖലയിലേക്കു കടന്നുവന്നതും അത്തരത്തിലൊരു മത്സരത്തിന്റെ ഭാഗമായാണ്. പറഞ്ഞുവരുന്നത് കാര്‍ഷികമേഖലയിലെ മത്സരങ്ങളെക്കുറിച്ചു ചില വെട്ടിപ്പുകളെക്കുറിച്ചും പരാമര്‍ശിക്കാനാണ് ഈ കുറിപ്പ്.


കാര്‍ഷികമേഖലയില്‍ പ്രത്യേകിച്ച് പെറ്റ് ബേര്‍ഡ്, ആനിമല്‍ മേഖലയില്‍ ഇന്ന് മത്സരം ശക്തമാണ്. പല നല്ല ബ്രീഡര്‍മാരുടെയും പേരും പെരുമയും ഉപയോഗിച്ച് വിപണി പിടിക്കാന്‍ ശ്രമിക്കുന്ന കൗശലക്കാര്‍ ഇന്ന് ഒരുപാടുണ്ട്. അടുത്തിടെ ശ്രദ്ധയില്‍പ്പെട്ട ഒരു കഥ പറയാം. തരക്കേടില്ലാതെ നല്ല രീതിയില്‍ നായ്ക്കളെ വളര്‍ത്തുന്ന എന്റെ ഒരു സുഹൃത്തിന്റെ പക്കല്‍ ഒരാള്‍ ഒരു നായയെ ഇണ ചേര്‍ക്കാന്‍ കൊണ്ടുവന്നു. എന്നാല്‍, നായയുടെ ഇനത്തെക്കുറിച്ച് അല്പം സംശയം തോന്നിയ സുഹൃത്ത് അത് ആരുടെ പക്കല്‍നിന്നും വാങ്ങിയതാണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് എന്റെ സുഹൃത്തിന്റെ പേരും. പക്ഷേ, നായയെ കൊടുത്ത വ്യക്തി മറ്റൊരാളാണെന്നും ആ നായയുടെ ഉടമയ്ക്ക് അറിയാം. ഈ മേഖലയില്‍ അത്യാവശ്യം ശ്രദ്ധ നേടുന്നവരുടെ പേരില്‍ മുതലെടുക്കുന്നവര്‍ ഒരുപാടുണ്ട്. ഇത് ഒരു ചെറിയ ഉദാഹരണം മാത്രം.

ഏതായാലും നായ്ക്കളെ വാങ്ങുമ്പോള്‍, മികച്ച ഇനം നായ്ക്കള്‍ വേണമെന്നുള്ളവര്‍ പരിചയത്തിലുള്ള ബ്രീഡര്‍മാരുടെ പക്കല്‍നിന്നോ അത്യാവശ്യം കേട്ടുകേള്‍വിയുള്ള ആളുടെ പക്കല്‍നിന്നോ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നാടന്‍ നായകളുമായി ഇണചേര്‍ത്ത് ലാസ് ആപ്‌സോ ആണെന്നും പോമറേനിയന്‍ ആണെന്നുമൊക്കെ പറഞ്ഞ് വലിയ വില ഈടാക്കി വിപണനം നടത്തുന്നവരുടെ തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കേവലം ഫോട്ടോ കണ്ടു മാത്രം അരുമപ്പക്ഷികളെയും മൃഗങ്ങളെയും വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ...

എന്ന് സ്വന്തം,
ഐബിന്‍ കാണ്ടാവനം.

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...